ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് സച്ചിതറൈക്കെതിരെ വീണ്ടും കേസും പരാതിയും
കാസര്‍കോട്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡിവൈ.എഫ്.ഐ വനിതാ നേതാവിനെതിരെ വീണ്ടും കേസും പരാതിയും. ദേലംപാടി, ശാന്തിമല ഹൗസിലെ സുചിത്രയുടെ പരാതി പ്രകാരം പുത്തിഗെ, ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപിക സച്ചിതറൈ (27)യ്‌ക്കെതിരെ ബദിയഡുക്ക പൊലീസാണ് കേസെടുത്തത്. കേന്ദ്രീയ വിദ്യാലയത്തില്‍ ക്ലാര്‍ക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 7,31,500 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഇതോടെ സച്ചിതാറൈക്കെതിരെ ബദിയഡുക്കയില്‍ മാത്രം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുത്തിഗെ, ബാഡൂരിലെ മല്ലേഷ്, …