ഇലോണ്‍ മസ്‌കിന്റെ നിവേദനത്തില്‍ ഒപ്പിടുന്ന വോട്ടര്‍മാര്‍ക്ക് 100 ഡോളറിന്റെ ഓഫര്‍

-പി പി ചെറിയാന്‍

പെന്‍സില്‍വാനിയ: ഫ്രീ സ്പീച്ചിനും ആയുധം കൊണ്ടു നടക്കാനുമുള്ള അവകാശത്തേ പിന്തുണയ്ക്കുന്ന നിവേദനത്തില്‍ ഒപ്പിടുന്ന വോട്ടര്‍മാര്‍ക്ക് ഇലോണ്‍ മസ്‌ക് 100 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. കോടീശ്വരനാണ് എലോണ്‍ മസ്‌ക്. യാഥാസ്ഥിതിക സമീപനമുളള നിവേദനത്തില്‍ ഒപ്പിടുന്നതിനു സ്വിംഗ് സ്റ്റേറ്റ് വോട്ടര്‍മാര്‍ക്കാണ് തന്റെ സാമ്പത്തിക ഓഫര്‍ ഉയര്‍ത്തിയത്. വ്യാഴാഴ്ച, മസ്‌ക് തന്റെ ട്രംപ് അനുകൂല സൂപ്പര്‍ പി.എ.സി ഒപ്പിട്ടവര്‍ക്കും അവരെ റഫര്‍ ചെയ്യുന്നവര്‍ക്കും 100 ഡോളര്‍ നല്‍കുമെന്ന് എക്സില്‍ എഴുതി.
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ മസ്‌ക്, പെന്‍സില്‍വാനിയയിലെ സംസ്ഥാന വോട്ടര്‍മാരോട് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്തു. 2024ലെ തിരഞ്ഞെടുപ്പ് അമേരിക്കയുടെ വിധിയും പാശ്ചാത്യ നാഗരികതയുടെ വിധിയും തീരുമാനിക്കുമെന്ന് വ്യാഴാഴ്ച പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page