നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; സംശയവും ദുരൂഹതയും ഉണ്ടെന്ന് ബന്ധുക്കള്‍, വനിതാ കമ്മീഷനു പരാതി നല്‍കും

കോഴിക്കോട്: കോഴിക്കോട് ഗവ. നഴ്‌സിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സംശയവും ദുരൂഹതയുമുണ്ടെന്നു ബന്ധുക്കള്‍. കോട്ടയം സ്വദേശിനിയും നഴ്‌സിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മി (22)യെ ചൊവ്വാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. അസുഖമായതിനാല്‍ ലക്ഷ്മി ക്ലാസില്‍ പോയിരുന്നില്ല. ഹോസ്റ്റല്‍ മുറി വൃത്തിയാക്കാന്‍ എത്തിയവരാണ് ലക്ഷ്മിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലക്ഷ്മിയുടെ മരണത്തില്‍ സംശയം ഉണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നുമാണ് വിവരമറിഞ്ഞ് കോഴിക്കോട്ടെത്തിയ ബന്ധുക്കള്‍ വ്യക്തമാക്കിയത്. ലക്ഷ്മിക്കു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷവതിയായിട്ടായിരുന്നു കഴിഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മരണം സംബന്ധിച്ച് വനിതാ കമ്മീഷനു പരാതി നല്‍കുമെന്നും വ്യക്തമാക്കി. നിലവില്‍ അസ്വാഭാവികമരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page