കേരള അസോസിയേഷൻ ഓഫ് ഡാളസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു

Author -പി പി ചെറിയാൻ

ഡാളസ് :ഡാളസിലെ ഹീ ബ്രിഡ്ജ് ഹോംലെസ് ഷെൽട്ടറിലെ ഭവനരഹിതരായ വ്യക്തികൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു

ഹീ ബ്രിഡ്ജ് ഹോംലെസ് ഷെൽട്ടർ .ഡാളസ് ഡൗണ്ടൗൺ ഏരിയയിലെ 4 ഏക്കർ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. ഷെൽറ്ററിലെ താമസക്കാർക്ക് സ്വാതന്ത്ര്യവും സ്ഥിരതയും വീണ്ടെടുക്കാ നു ള്ള വിപുലമായ സേവനങ്ങളും നൽകുന്നുണ്ട്..

ഷെൽട്ടറിനുള്ള പിന്തുണയുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് ആവശ്യക്കാ ർക്ക് ശൈത്യകാല വസ്ത്രങ്ങൾ നൽകുന്നതിന് “വിൻ്റർ ക്ലോത്ത്സ് ഡ്രൈവ്” നടത്തിയിരുന്നു.

സംഭാവനയായി ലഭിച്ച സാധനങ്ങൾ കെഎഡി പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ, ഐസിഇസി പ്രസിഡൻ്റ് ഷിജു എബ്രഹാം, ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്ത്, സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്‌സി രാജു എന്നിവർ ,കാറ്റേര ജെഫേഴ്‌സൺ, റോബർട്ട് പെരിറ്റ് എന്നിവർക്ക് കൈമാറി. കോൺട്രാക്ട് മാനേജർ ടെന്നി കോരുത് ആണ് പരിപാടി സംഘടിപ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page