ജയിലില്‍ നിന്നു ഇറങ്ങി വീണ്ടും ലഹരിവില്‍പ്പന; കാറില്‍ കടത്തിയ 41.250 ഗ്രാം എം.ഡി.എം.എയുമായി 2 പേര്‍ കോത്തായിമുക്കില്‍ അറസ്റ്റില്‍

പയ്യന്നൂര്‍: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാക്കള്‍ 41.250 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റില്‍. പരിയാരം, ചുടല, കാനത്തത്തില്‍ വീട്ടില്‍ മുഹമ്മദ് അഫ്രീദ് (24), തളിപ്പറമ്പ് സയ്യിദ് നഗറിലെ മുഹമ്മദ് ദില്‍ഷാദ്(30) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് കണ്ടോത്ത് വച്ച് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ വാഹന പരിശോധനക്കിടയിലാണ് കാറില്‍ കടത്തിയ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായത്. ഇരുവരും മയക്കുമരുന്നുമായി നേരത്തെ പല തവണ പിടിയിലാവുകയും ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മുഹമ്മദ് അഫ്രീദ് അടുത്തിടെയാണ് ജയിലില്‍ നിന്നു ഇറങ്ങിയതെന്നു കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂര്‍ എസ്.ഐ പി.എ ടോമി, ഗ്രേഡ് എസ്.ഐമാരായ മനോജ് കുമാര്‍, ജോമി ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ ജബ്ബാര്‍, സിപിഒ ഷംസുദ്ദീന്‍ എന്നിവരും ഡാന്‍സാഫ് ടീമുമാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page