ആറളത്ത് വന്‍ പ്രതിഷേധം, സംഘര്‍ഷം; സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു, മൃതദേഹങ്ങള്‍ കയറ്റിയ ആംബുലന്‍സും തടഞ്ഞുവച്ചു

കണ്ണൂര്‍: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ വന്‍ പ്രതിഷേധം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങളുമായെത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. മരണപ്പെട്ടവരുടെ വീട്ടിലേക്ക് പോകാന്‍ എത്തിയ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു. ഒരു തവണ ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ റോഡില്‍ നിന്നു നീക്കിയെങ്കിലും സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേര്‍ വീണ്ടും സംഘടിതരായി റോഡില്‍ കുത്തിയിരുന്നു. കല്ലുകളും മരത്തടികളും റോഡിനു കുറുകെ വച്ച നിലയിലാണ്. വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആംബുലന്‍സില്‍ കൊണ്ടുവന്നതോടെയാണ് സംഘര്‍ഷത്തിനു തുടക്കമായത്. കാട്ടാന ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിട്ടും പ്രശ്‌നത്തിനു പരിഹാരം കാണാത്തതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page