പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു സമീപത്ത് പുലി?; ദേശീയ പാത മുറിച്ചു കടന്നത് കിഴക്കു ഭാഗത്തു നിന്ന്, എത്തിയത് മീങ്ങോത്തും അമ്പലത്തറയിലും കണ്ട അതേ പുലിയെന്നു സംശയം

കാസര്‍കോട്: പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു സമീപത്ത് പുലിയിറങ്ങി. ചൊവ്വാഴ്ച രാത്രി 8.40 മണിയോടെ ചാലിങ്കാല്‍, മൊട്ടയിലാണ് വാഹന യാത്രക്കാര്‍ പുലിയെ കണ്ടത്. റോഡിന്റെ കിഴക്കു ഭാഗത്തു നിന്നും എത്തിയ പുലി റോഡ് മുറിച്ചു കടന്നു പടിഞ്ഞാറു ഭാഗത്തേക്ക് പോവുകയായിരുന്നു. പുലിയെ കണ്ടവര്‍ വിവരം ഉടന്‍ തന്നെ പരിസരവാസികളെ അറിയിച്ചു. എന്നാല്‍ പുലി പിന്നീട് എങ്ങോട്ടു പോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അമ്പലത്തറയ്ക്കു സമീപത്തെ തട്ടുമ്മലിലും മീങ്ങോത്തും പുലിയെ കണ്ടിരുന്നു. ചാലിങ്കാല്‍ ദേശീയ പാതയില്‍ നിന്നു കിലോമീറ്ററുകള്‍ മാത്രമേ പ്രസ്തുത സ്ഥലങ്ങളിലേക്കുള്ളു. അതിനാല്‍ അവിടെ കണ്ട പുലി തന്നെയായിരിക്കും ചാലിങ്കാലില്‍ എത്തിയതെന്നു സംശയിക്കുന്നു. കേന്ദ്രസര്‍വ്വകലാശാലയ്ക്കു സമീപത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഏക്കര്‍ കണക്കിനു കശുമാവിന്‍ തോട്ടമാണ്. നൂറു കണക്കിനു കാട്ടു പന്നികളുടെ ആവാസ കേന്ദ്രം കൂടിയാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page