ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരന്‍ മരിച്ചു

പയ്യന്നൂര്‍: ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരന്‍ മരിച്ചു. ഏഴോം, ശ്രീസ്ഥ, അശോകവനത്തിലെ സജിത്ത് ബാബു (58) ആണ് മരിച്ചത്. ചെറുകുന്ന്, പുന്നച്ചേരിയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജിത്ത്ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

കുമ്പളയിലെ പി. ചന്ദ്രാവതി അന്തരിച്ചു

കാസര്‍കോട്: കുമ്പള, സിഎച്ച്‌സി റോഡിലെ പരേതനായ കേശവയുടെ ഭാര്യ പി. ചന്ദ്രാവതി (80) അന്തരിച്ചു. മക്കള്‍: സന്തോഷ് കുമാര്‍, പ്രശാന്ത് കുമാര്‍ (മുന്‍ കുമ്പള പഞ്ചായത്തംഗം), നവീന്‍ കുമാര്‍. മരുമക്കള്‍: സുചിത കെ., ശര്‍മ്മിള കെ., രേഖ കെ.

പുത്തിഗെ, മുഗുവില്‍ കോഴിപ്പോര്; 4 അങ്കക്കോഴികളുമായി 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുത്തിഗെ, മുഗു, പൊട്ടുവളത്ത് കോഴി അങ്കം നടത്തുകയായിരുന്ന നാലു പേര്‍ അറസ്റ്റില്‍. സ്ഥലത്തു നിന്നു നാലു കോഴികളെയും 6,800 രൂപയും പൊലീസ് പിടികൂടി. കുമ്പള, ഗോപാലകൃഷ്ണ ക്ഷേത്രം റോഡിലെ പ്രവീണ്‍ കുമാര്‍ (39), ബേള, കൊടിഞ്ഞാറിലെ കെ. ഗോപാല (64), സൂരംബയല്‍, പെര്‍ണയിലെ പി. ശ്രീധര (42), നീര്‍ച്ചാല്‍, നെടുവള, ബേരിഗെ ഹൗസില്‍ ബി. ഉദയ (35) എന്നിവരെയാണ് ബദിയഡുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ പ്രൊബേഷന്‍ എസ്.ഐ രൂപേഷ്, …

ബിജെപി മുന്‍ ജില്ലാ ട്രഷറര്‍ ജി. ചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: ബിജെപി മുന്‍ ജില്ലാ ട്രഷറര്‍, ജില്ലാ സെക്രട്ടറി, കാസറഗോഡ് ടൗണ്‍ ബാങ്ക് മുന്‍ ഡയറക്ടര്‍, പയ്യന്നൂര്‍ ചെമ്പില്ലം പടിഞ്ഞാറ് തറവാട് പ്രസിഡന്റ്, മുന്‍ പ്രവാസി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കടപ്പുറം ചീരുമ്പാ ഭജന മന്ദിരം റോഡ് ശ്രീചിത്ര വീട്ടിലെ ജി. ചന്ദ്രന്‍(73) അന്തരിച്ചു. ഭാര്യ: സുചിത്ര, മക്കള്‍: വിവേക് ചന്ദ്രന്‍, വിജേഷ് ചന്ദ്രന്‍, വിശാഖ് ചന്ദ്രന്‍, മരുമകള്‍: നിമ്മി. സഹോദരങ്ങള്‍: ഗണേശന്‍, ദിവാകരന്‍, രാമദാസ്.

ചില വിദ്യാലയ വിശേഷങ്ങള്‍

ഈ കുട്ടികള്‍ സ്‌കൂളിലേക്കല്ലേ പോകുന്നത്? ഇവരുടെ ആരുടെയും മുതുകത്ത് പുസ്തകച്ചുമട് കാണുന്നില്ലല്ലോ. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ല എന്നുണ്ടോ? എല്ലാം ‘റെഡി’യായി; വിതരണം നടന്നു കഴിഞ്ഞു എന്ന് വിദ്യാഭ്യാസമന്ത്രി പ്രസ്താവിച്ചിരുന്നല്ലോ. എന്നിട്ട്?സംശയിക്കേണ്ട, പുസ്തകങ്ങളെല്ലാം എത്തിക്കേണ്ടിടങ്ങളില്‍ എത്തിച്ചിട്ടുണ്ട്. എന്നിട്ടും കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത് വെറും കയ്യോടെയാണല്ലോ.ഇതാ അതിനുള്ള മറുപടി: ഇക്കൊല്ലം സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തക പഠനം ഉണ്ടാവുകയില്ല. പുസ്തകം തൊടുകയേ വേണ്ട. എങ്കില്‍ എന്തിനാണ് സ്‌കൂളില്‍ പോകുന്നത്? അവിടെ കയ്യുംകെട്ടി വെറുതെയിരിക്കാനോ? അല്ല, പഠിക്കാനുണ്ടാകും. പാഠപുസ്തകങ്ങളല്ല, സന്മാര്‍ഗ പാഠങ്ങള്‍. …

പെരിയ ബസാര്‍-ആയംകടവ് പാലം-കുണ്ടംകുഴി റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനഃരാരംഭിക്കണം: മഹിളാ അസോസിയേഷന്‍

കാസര്‍കോട്: പെരിയ ബസാര്‍-ആയംകടവ് പാലം-കുണ്ടംകുഴി റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനഃരാരംഭിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആയമ്പാറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെക്കിപ്പള്ളം മുതല്‍ പെരിയ ബസാര്‍ വരെ തെരുവു വിളക്കുകള്‍ സ്ഥാപിക്കുക, ചെക്കിപ്പള്ളത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അനിഷ ആധ്യക്ഷം വഹിച്ചു. സന്ധ്യ കാനത്തിങ്കാല്‍ സംസാരിച്ചു. ഭാരവാഹികള്‍: അനിത കാപ്യവീട് (സെക്ര.), ശില്‍പ കാനത്തിങ്കാല്‍ (പ്രസി.).

കനത്ത കാറ്റും മഴയും; മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു

സുള്ള്യ: കുടക് ജില്ലയില്‍ കനത്ത കാറ്റും മഴയും. മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കുടക്, അമ്മത്തിഹോബ്ലിയിലെ ബനങ്കള, ജനത കോളനിയിലെ പി.സി വിഷ്ണു ബെലിയപ്പ (65)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ജൂണ്‍ ഒന്‍പതു മുതല്‍ വീണ്ടും മഴ കനക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

അവിഹിതബന്ധത്തിന് തടസ്സമായി; യുവാവിനെ തൂക്കിക്കൊന്ന് മൃതദേഹം കത്തിച്ചു, 3 പേര്‍ അറസ്റ്റില്‍

ചിക്കമംഗ്‌ളൂരു: അവിഹിത ബന്ധത്തിനു തടസ്സം നിന്നയാളെ കെട്ടിത്തൂക്കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചിക്കമംഗ്‌ളൂരു, കടൂര്‍ ടൗണിലെ പ്രദീപ് ആചാരി (22), കോട്ട് ലേഔട്ടിലെ സിദ്ധേഷ് (35), വിശ്വാസ് (18) എന്നിവരാണ് അറസ്റ്റിലായത്. കടൂര്‍ പട്ടണത്തിലെ മീനാക്ഷിയുടെ ഭര്‍ത്താവ് സുബ്രഹ്‌മണ്യയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തന്റെ ഭര്‍ത്താവിനെ ജൂണ്‍ രണ്ടു മുതല്‍ കാണാനില്ലെന്നു കാണിച്ച് മീനാക്ഷി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ മൃതദേഹം …

കുറ്റിക്കോലിലെ മുസ്ലിം യൂത്ത് ലീഗ് നേതാവ് ഫൈസല്‍ അസുഖം മൂലം മരിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡണ്ട് പടുപ്പ് ടൗണിലെ ഫൈസല്‍ (45) അസുഖം മൂലം മരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. കുറ്റിക്കോല്‍ എയുപി സ്‌കൂളിലെ റിട്ട. അധ്യാപകനും മുസ്ലിം ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും പടുപ്പ് ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറിയുമായ മുഹമ്മദ് കുട്ടി മാസ്റ്ററാണ് പിതാവ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഷക്കീല. മക്കള്‍: മുഹമ്മദ് ഫായിസ്, ഇജാസ്. …

ഗുളികവനത്തിലെ പഠിപ്പുര മലിനപ്പെടുത്തിയ കേസ്; ഉപ്പള സ്വദേശിയായ പിടികിട്ടാപ്പുള്ളി 13 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: ഗുളിക വനത്തിലെ പഠിപ്പുര മലിനപ്പെടുത്തിയെന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഉപ്പള, ഹിദായത്ത് നഗറിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് സിറാജി(33)നെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. 2012 നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ഉപ്പള, സോങ്കാലിലെ ഗുളിക വനത്തിന്റെ പഠിപ്പുര മലിനമാക്കിയെന്നാണ് കേസ്. പ്രസ്തുത കേസില്‍ നവംബര്‍ 21ന് കുമ്പള പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ മുഹമ്മദ് സിറാജിനെ പിടികൂടാന്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും …

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി, മാതൃസഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മാതൃസഹോദരന്‍ അറസ്റ്റില്‍. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 40കാരനാണ് അറസ്റ്റിലായത്.കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭാര്യ പിണങ്ങിപ്പോയതിനാല്‍ പ്രതിയായ യുവാവ് സഹോദരിക്കൊപ്പമാണ് താമസം. പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും എത്തുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടാകാറില്ല. ഈ സമയത്താണ് പെണ്‍കുട്ടി നിരന്തരമായ പീഡനത്തിനു ഇരയായിരുന്നത്. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പീഡനവിവരം പുറത്തു പറയാതിരുന്നതെന്നു പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. പോക്‌സോ പ്രകാരം …

ബേത്തൂര്‍പാറ ചൊട്ടത്തോലിലെ ശാന്ത അന്തരിച്ചു

കാസര്‍കോട്: ബേത്തൂര്‍പാറ ചൊട്ടത്തോലിലെ നാരായണന്‍ നായരുടെ ഭാര്യ ശാന്ത(60) അന്തരിച്ചു. മക്കള്‍: സുധീഷ്, ശ്രുതി (ക്ലര്‍ക്ക്, സി.എസ്.ബി ബാങ്ക്, കാസര്‍കോട്). മരുമകന്‍: ശരത് ബാബു (എച്ച്്.ഡി.എഫ്.സി ബാങ്ക്). സഹോദരങ്ങള്‍: മാധവന്‍ നായര്‍, മുത്തു നായര്‍, കുഞ്ഞമ്പു നായര്‍, ദാമോദരന്‍ നായര്‍, പരേതയായ രമണി.

പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കി; പള്ളി വികാരിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനേഴ് വയസ്സുള്ള ആണ്‍കുട്ടിയെ മൂന്നു മാസക്കാലം നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ പള്ളിവികാരിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഫാദര്‍ പോള്‍ തട്ടുപറമ്പി(45)നെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. 2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള കാലയളവില്‍ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പരാതി.പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു

മംഗ്‌ളൂരു: ക്ഷേത്ര ദര്‍ശനത്തിനു എത്തിയ വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു. ബണ്ട്വാള്‍, ബിമൂട ഗവ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയും വാഗ, കരിഞ്ഞക്രോസിനു സമീപത്തെ ശ്രീധര്‍ മുള്യയുടെ മകനുമായ ചേതന്‍ (9) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. കാല്‍ കഴുകുന്നതിനായി കുളത്തിന്റെ പടികള്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പ്രശ്വിത് ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പരിസരവാസികള്‍ ചേതനെ കരക്കെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബണ്ട്വാള്‍ പൊലീസ് കേസെടുത്തു.

പെരുന്നാള്‍ നിസ്‌കാരത്തിനു പള്ളിയിലെത്തിയ ബംബ്രാണ ജുമാമസ്ജിദിലെ മുന്‍ മുക്രി കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പെരുന്നാള്‍ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ മുന്‍ മുക്രി കുഴഞ്ഞു വീണു മരിച്ചു. ബംബ്രാണ ജുമാമസ്ജിദിനു സമീപത്തെ അബ്ദുല്‍ ഖാദര്‍ മുക്രി (68)യാണ് മരിച്ചത്.30 വര്‍ഷക്കാലം ബംബ്രാണ പള്ളിയില്‍ മുക്രിയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പള്ളിയിലെത്തി സുബ്ഹി നിസ്‌കാരം നടത്തി വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ദേഹശുദ്ധി വരുത്തിയ ശേഷം പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിക്കുന്നതിനായി പള്ളിയില്‍ എത്തിയതായിരുന്നു. പടികള്‍ കയറുന്നതിനിടയില്‍ കുഴഞ്ഞു വീണ അബ്ദുല്‍ ഖാദറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആയിഷ. മക്കള്‍: അഷ്‌റഫ് അസ്ഹരി, നസീമ, …

കുമ്പള, നാരായണമംഗലത്ത് യുവാവിനു കുത്തേറ്റു ഗുരുതരം; സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, കോയിപ്പാടി, നാരായണമംഗലത്ത് യുവാവിനു കുത്തേറ്റു. വി.വി മധു(46)വിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹോദരി ഭര്‍ത്താവായ നാരായണമംഗലത്തെ മോഹനനെ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 11.45മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സഹോദരിയെ മര്‍ദ്ദിക്കുന്നതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

വലിയപറമ്പില്‍ യുവതിയെ കാണാതായി

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വലിയപറമ്പയിലെ ഭര്‍തൃമതിയെ കാണാതായി. വെളുത്തപൊയ്യയിലെ ടി.യു ആതിര (25) യെ ആണ് കാണാതായത്. ജൂണ്‍ അഞ്ചിനു രാവിലെ വീട്ടില്‍ നിന്നു പോയതിനു ശേഷം തിരികെ വന്നില്ലെന്നു ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബന്തിയോട്ട് എംഡിഎംഎയുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: പുലര്‍ച്ചെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായെത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഉപ്പള, മണിമുണ്ട ഹൗസില്‍ മുഹമ്മദ് ഹര്‍ഷാദി (50)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ സ്‌ക്വാഡും കുമ്പള എസ്.ഐ കെ.പി ഗണേശനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെ ബന്തിയോട്ട് വച്ചാണ് അറസ്റ്റ്. ഇയാളില്‍ നിന്നു 3.53 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തിനു സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുഹമ്മദ് ഹര്‍ഷാദിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയത്.