കൂഡ്‌ലു, ശാസ്താനഗറില്‍ വീടു കുത്തിത്തുറന്നു സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാസര്‍കോട്: കൂഡ്‌ലു, ശാസ്താനഗറില്‍ വീടു കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തതായി പരാതി. ശാസ്ത്രാനഗറിലെ ഇല്യാസ് മന്‍സിലില്‍ നബീസയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച വൈകുന്നേരം ആറു മണിക്കും തിങ്കളാഴ്ച വൈകുന്നേരം അഞ്ചരമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ചക്കാര്‍ അകത്ത് കടന്നത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു പവന്‍ സ്വര്‍ണ്ണവും 22,000 രൂപയും കവര്‍ച്ച ചെയ്തതായി പരാതിയില്‍ പറയുന്നു. 92,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page