അറന്തോട്ടെ ഡാനിയല്‍ റോഡ്രിഗസ് അന്തരിച്ചു
കാസര്‍കോട്: മധൂര്‍ അറന്തോട് ചക്കട്ടെയിലെ ഡാനിയല്‍ റോഡ്രിഗസ് (79) അന്തരിച്ചു. ഭാര്യ: പരേതയായ എലന്‍ ക്രാസ്റ്റ. മക്കള്‍: ലീന, റോബര്‍ട്ട്, തോമസ്, സ്റ്റാനി, അനിത, ലിഡിയ, സിന്‍തിയ, ഹെന്റി, ജയപ്രകാശ്.
കാസര്‍കോട്: മധൂര്‍ അറന്തോട് ചക്കട്ടെയിലെ ഡാനിയല്‍ റോഡ്രിഗസ് (79) അന്തരിച്ചു. ഭാര്യ: പരേതയായ എലന്‍ ക്രാസ്റ്റ. മക്കള്‍: ലീന, റോബര്‍ട്ട്, തോമസ്, സ്റ്റാനി, അനിത, ലിഡിയ, സിന്‍തിയ, ഹെന്റി, ജയപ്രകാശ്.
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടെണ്ണത്തില്‍ ഉപ്പമാര്‍ക്കെതിരെയും ഒരെണ്ണത്തില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെയും പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തു. കാസര്‍കോട്, വനിതാ സ്റ്റേഷന്‍, ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഉപ്പമാര്‍ക്കെതിരെ പോക്‌സോ കേസെ ടുത്തത്. പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് രണ്ടാനച്ഛനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെ ടുത്തത്. 16കാരിയെ പീഡിപ്പിച്ചതിനാണ് കാസര്‍കോട് വനിതാ പൊലീസ് കേസെ ടുത്തത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ്സുണ്ട്. ഭീഷണി കാരണമാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നു …
ഭോപ്പാല്‍: മെഡിക്കല്‍ സ്റ്റോറില്‍ നിന്നു മാറി നല്‍കിയ മരുന്ന് കഴിച്ച് യുവതി മരിച്ചു. വേദനസംഹാരി ഗുളികകയ്ക്കു പകരം കീടനാശിനി ഗുളിക കഴിച്ച് യുവതി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. രേഖ (32) എന്ന യുവതിയാണു മരിച്ചത്. മെഡിക്കല്‍സ്റ്റോര്‍ ഉടമ ലോകേന്ദ്ര ബാബെലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് പല്ലുവേദനയ്ക്കു മരുന്ന് തേടി രേഖ മെഡിക്കല്‍സ്റ്റോറിലെത്തിയത്. എന്നാല്‍ ജീവനക്കാരന്‍ നല്‍കിയതു കീടനാശിനിയായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫൈഡ് …
ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ കാണാതായ ഐടി ജീവനക്കാരനെ ഒരാഴ്ചയ്ക്കു ശേഷം ജീവനോടെ കണ്ടെത്തി. ഗുഡ്ഗാവിലെ മൾട്ടി നാഷനൽ കമ്പനിയിലെ മാനേജരായ 42 കാരനെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാളുടെ കാർ കനാലിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിൽ ഇയാളുടെ മൊബൈലും മറ്റു വസ്തുക്കളും ഉണ്ടായിരുന്നു. ഇതോടെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കിയതായി പൊലീസ് സംശയിച്ചു. തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.തുടർന്നു യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് …
ലക്നൗ: സ്ത്രീധനം നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ ഇടങ്ങളിൽ വലിച്ചെറിഞ്ഞു. ഉത്തർപ്രദേശിലെ ശരവസ്തി ജില്ലയിലാണ് സംഭവം. സെയ്ഫുദ്ദീനാണ്(31) ഭാര്യ സാബിനയെ(25) കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാവിലെ സാബിനയെ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞതോടെ സാബിനയുടെ സഹോദരൻ സലാഹുദ്ദീൻ ഇവരുടെ വീട്ടിലെത്തി. വീടു പൂട്ടി കിടക്കുകയായിരുന്നു. ദമ്പതികൾ ലക്നൗവിലേക്കു പോയെന്ന് അയൽക്കാർ പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കു ശേഷം സെയ്ഫുദ്ദീൻ വീടിനു സമീപം കറങ്ങി നടക്കുന്നത് സലാഹുദ്ദീന്റെ ശ്രദ്ധയിൽപെട്ടു. സാബിന ഒപ്പമുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ സലാഹുദ്ദീൻ …
ന്യൂഡല്‍ഹി: പാക് ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു തുടര്‍ച്ചയായി ഭീകരവിരുദ്ധ സന്ദേശം ലോകത്തിനു മുന്നിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ എം.പി സംഘത്തെ കോണ്‍ഗ്രസ് എംപി ശശിതരൂര്‍ നയിക്കും.ആഗോള ഭീകര വിരുദ്ധ സന്ദേശ പ്രചരണ സംഘത്തിലേക്കു കോണ്‍ഗ്രസ് പ്രതിനിധികളുടെ പേര് കോണ്‍ഗ്രസ് നേതൃത്വത്തോട് കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു ആവശ്യപ്പെട്ടിരുന്നു. ഇതിനു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പേരുകളില്‍ ശശി തരൂരിനെ ഒഴിവാക്കുകയായിരുന്നു. പകരം മുന്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, ലോക്‌സഭയിലെ പാര്‍ട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാംഗം …
-പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒരു പ്രഭാഷണ വേദിയില്‍ വെച്ച് സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും അതിനിടയില്‍ അദ്ദേഹത്തിന്റെ ഇടതുകണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തയാളെ വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എഴുത്തുകാരന്റെ ഒരു കണ്ണില്‍ അന്ധത വരുത്തിയ-ഭ്രാന്തനായ മതഭ്രാന്തന് വെള്ളിയാഴ്ച പരമാവധി 25 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. തീവ്ര ഇസ്ലാമിക വിഭാഗങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമുണ്ടായ റുഷ്ദിയുടെ വിവാദ നോവലായ ദി സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞായിരുന്നു …
Read more “സല്‍മാന്‍ റുഷ്ദിയുടെ ഇടത് കണ്ണ് കുത്തിപ്പൊട്ടിച്ച പ്രതിക്കു 25 വര്‍ഷം തടവ്”
കണ്ണൂര്‍: നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൃദയാഘാതം മൂലം മരിച്ചു. നീലേശ്വരം, തൈക്കടപ്പുറം, സീറോഡ് സ്വദേശിയായ 54കാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 2022ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ്. ജയിലില്‍ ഉണ്ടായ മരണത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
കാസര്‍കോട്: പതിനഞ്ചു വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി സജേഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന തന്ത്രപരമായ അന്വേഷണത്തിലാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ തുമ്പുണ്ടാക്കിയത്.കേസിന്റെ നാള്‍ വഴികളും അന്വേഷണത്തിന്റെ പുരോഗതിയും ഇങ്ങനെ: ”2010 ജൂണ്‍ മാസത്തിലാണ് ബളാംതോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു അമ്പലത്തറ, എണ്ണപ്പാറ, മൊയോലം കോളനിയിലെ രാമന്‍-കല്യാണി ദമ്പതികളുടെ മകളായ രേഷ്മ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. അധ്യാപികയാവുകയെന്നതായിരുന്നു രേഷ്മയുടെ ജീവിതാഭിലാഷം. ഇതിനായി …
കാസര്‍കോട്: വണ്ടിച്ചെക്കു കേസില്‍ കാസര്‍കോട് തെക്കില്‍ഫെറി ബേവിഞ്ച മുണ്ടാങ്കുലം ഹൗസിലെ ഇസ്മയില്‍ എം ഡിയെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നു മാസം തടവും 2,78,000 രൂപ ഫൈനും ശിക്ഷിച്ചു. ഫൈന്‍ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവനുഭവിക്കണമെന്നു വിധിന്യായത്തില്‍ പറഞ്ഞു.കാസര്‍കോട് ആനവാതുക്കള്‍ ശ്രീകൃഷ്ണ ഹാര്‍ഡ് വെയേര്‍സിന്റെ പരാതിയിലാണ് ശിക്ഷ. 2019 മേയില്‍ ഇസ്മയിലും മകന്‍ മഹ്ഫൂസും ഹാര്‍ഡ്‌വെയേഴ്‌സിനെ സമീപിച്ച് 2,15,530 രൂപയുടെ സാധനങ്ങള്‍ വാങ്ങുകയും 2,00,000രൂപക്കു ചെക്കു നല്‍കുകയുമായിരുന്നു. എന്നാല്‍ കളക്ഷനയച്ച ചെക്ക് അക്കൗണ്ടില്‍ …
Read more “വണ്ടിച്ചെക്ക് കേസ്: എതിര്‍കക്ഷിക്ക് 3 മാസം തടവും 2,78,000 രൂപ ഫൈനും”
കാസര്‍കോട്: ചെമ്മനാട് വില്ലേജിലെ ദേളി, കുന്നുപാറയില്‍ യുവതിയെ കാണാതായതായി പരാതി. കുന്നുപാറയിലെ ചാപ്പ ഹൗസിലെ സി.എം ആയിഷ (22)യെ ആണ് കാണാതായത്. പതിവുപോലെ വ്യാഴാഴ്ച രാത്രിയില്‍ വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനും നാലു മണിക്കും ഇടയില്‍ ഇറങ്ങിപ്പോയതായി സംശയിക്കുന്നുവെന്നു സഹോദരന്‍ മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കാസര്‍കോട്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. നീലേശ്വരം, കാലിച്ചാനടുക്കം, അട്ടക്കണ്ടത്തെ സി. പ്രശാന്തി(42)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയിയും സംഘവും അറസ്റ്റു ചെയ്തത്. യുവതിയെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.വിചാരണ നടന്നു കൊണ്ടിരിക്കുന്ന പോക്‌സോ കേസില്‍ പ്രതിക്ക് അനുകൂലമായ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയാല്‍ സാമ്പത്തിക സഹായം വാഗ്ദാനം …
Read more “പോക്‌സോ കേസിലെ ഇരയെ സ്വാധീനിക്കാന്‍ ശ്രമം; യുവതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു”
കാസര്‍കോട്: സീതാംഗോളി, മുഖാരിക്കണ്ടത്ത് വന്‍ തീപിടിത്തം. ബദിയഡുക്ക അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ‘ഹാര്‍സ്’ എന്ന ഹാര്‍ഡ്‌വെയര്‍ കടയിലാണ് തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് സ്ഥാപനത്തിനു അകത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. വിവരമറിഞ്ഞ് കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നായി രണ്ടു വീതം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തുണ്ട്. നിരവധി നാട്ടുകാരും സ്ഥലത്തു തടിച്ചു കൂടിയിട്ടുണ്ട്.
ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട മുന്‍ അമേരിക്കന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്കു തടവു ശിക്ഷ നല്‍കണമെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഷോയിലാണ് തുള്‍സി ഗബ്ബാര്‍ഡ് ക്ഷുഭിതയായി ഇക്കാര്യം പ്രകടിപ്പിച്ചത്. സാധാരണയായി വളരെ ശാന്തയായാണ് ഇവര്‍ ന്യൂസ് ഷോയില്‍ പ്രത്യക്ഷയാകാറുള്ളത്.അമേരിക്കന്‍ പ്രസിഡന്റ് നഗരത്തിനു പുറത്തായിരിക്കുമ്പോള്‍ വധഭീഷണി മുഴക്കുന്നതു മോശം രീതിയാണെന്നു അവര്‍ പറഞ്ഞു. ട്രംപ് വിദേശ ജിഹാദി രാജ്യത്തായിരുന്നു. അവിടെ …
കാസര്‍കോട്: കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു യുവതികളെ കാണാതായി. ഉപ്പള, മണ്ണംകുഴിയിലെ ബാത്തിഷയുടെ ഭാര്യ റംസീന (27)യെ വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കാണാതായത്. ഉപ്പള ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കുമ്പള, ബംബ്രാണയില്‍ 22 വയസ്സുള്ള രഞ്ജിത എന്ന യുവതിയെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് സഹോദരി കുമ്പള പൊലീസില്‍ പരാതി …
കാസർകോട്: ബസ്സിൽ കടത്തിക്കൊണ്ടുവന്ന പത്തുകിലോ വെള്ളിആഭരണങ്ങളുമായി യുവാവ് അറസ്റ്റിൽ . കർണ്ണാടക സ്വദേശിയായ ആർ.സതീഷ് (45) ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച വൈകുന്നേരം 3.45 മണിക്കാണ് സംഭവം. പ്രിവന്റീവ് ഓഫീസർ എ.ആർ അബ്ദുള്ളയുടെ നേതൃത്വത്തിലുളള ‘കെ മു ‘ സംഘം പെർള എക്സൈസ് ചെക്ക് പോസ്റ്റിൽ ,ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് വെള്ളി ആഭരണങ്ങൾ പിടികൂടിയത്. സന്തോഷിനെയും തൊണ്ടി മുതലും ജി.എസ്.ടി വകുപ്പിനു കൈമാറി.എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.വി. ജിജിൻ , …
Read more “ബസിൽ കടത്തിയ 10 കിലോ വെള്ളി പിടികൂടി; യുവാവ് അറസ്റ്റിൽ, സംഭവം പെർള ചെക്ക്പോസ്റ്റിൽ”
ജയ്പുർ: രാജസ്ഥാനിലെ രന്തംബോർ ദേശീയോദ്യാനത്തിൽ അതിക്രമിച്ചു കയറി കടുവക്കുട്ടികളുമായി വിഡിയോ ചിത്രീകരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉദ്യാനത്തിലെ ദേവപുര ഡാമിനു സമീപത്തെ കോൺക്രീറ്റ് പൈപ്പിൽ ഒരു കടുവ 3 കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ യുവാവ് കടുവകുട്ടികളെ തൊട്ടും തലോടിയും വിഡിയോ ചിത്രീകരിക്കുകയായിരുന്നു. വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. അപകടസാധ്യതയേറെയുള്ള മേഖലയിലേക്കു ഇയാൾ എങ്ങനെ എത്തിയെന്നു കണ്ടെത്താൻ അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.ഉദ്യാനത്തിൽ 80ഓളം കടുവകളുണ്ടെന്നാണ് കണക്ക്. …
Read more “കടുവക്കുട്ടിയെ തൊട്ടും തലോടിയും വിഡിയോ ചിത്രീകരണം; യുവാവിനെതിരെ കേസ്”
ഹൈദരാബാദ്: 14 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ വെട്ടികൊന്നു. ഹൈദരാബാദിലെ ഗോൽകൊണ്ഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.അപ്പാർട്മെന്റിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശി ജഗത് വിശ്വകർമയാണ് കൃത്യത്തിനു പിന്നിൽ. വെള്ളിയാഴ്ച പുലർച്ചെ 2നാണ് സംഭവം. ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഭാര്യ അറിയാതെ ഇയാൾ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം അപ്പാർട്മെന്റിനു സമീപത്തെ മാലിന്യകൂമ്പാരത്തിലേക്ക് എറിഞ്ഞു.എന്നാൽ കുഞ്ഞിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുഞ്ഞ് ജനിച്ചതിന്റെ ദേഷ്യത്തിലാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. …
You cannot copy content of this page