സല്‍മാന്‍ റുഷ്ദിയുടെ ഇടത് കണ്ണ് കുത്തിപ്പൊട്ടിച്ച പ്രതിക്കു 25 വര്‍ഷം തടവ്

-പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒരു പ്രഭാഷണ വേദിയില്‍ വെച്ച് സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും അതിനിടയില്‍ അദ്ദേഹത്തിന്റെ ഇടതുകണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തയാളെ വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എഴുത്തുകാരന്റെ ഒരു കണ്ണില്‍ അന്ധത വരുത്തിയ-ഭ്രാന്തനായ മതഭ്രാന്തന് വെള്ളിയാഴ്ച പരമാവധി 25 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. തീവ്ര ഇസ്ലാമിക വിഭാഗങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമുണ്ടായ റുഷ്ദിയുടെ വിവാദ നോവലായ ദി സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞായിരുന്നു ആക്രമണം.
2022 ഓഗസ്റ്റില്‍ ചൗതൗക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഴുത്തുകാരുടെ സുരക്ഷയെക്കുറിച്ച് പ്രഭാഷണം നടത്തുന്നതിനിടെ 77 കാരനായ നോവലിസ്റ്റിനെ പതിയിരുന്ന് ആക്രമിച്ച് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഫത്വ നടപ്പിലാക്കാന്‍ ശ്രമിച്ച 26 കാരനായ ഹാദി മതറിനെയാണ് ശിക്ഷിച്ചത്.
വിചാരണയ്ക്കിടെ പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രതിയായ തീവ്രവാദി കോടതിയില്‍ ആവര്‍ത്തിച്ചു മുഴക്കിയിരുന്നു. വധഭീഷണിയെത്തുടര്‍ന്ന് റുഷ്ദി വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page