റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു; അപകടം മാണിക്കോത്ത്

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു. തമിഴ്നാട്, വില്ലുപുരം സ്വദേശിനിയായ മാരിമുത്തു (75)വാണ് മരിച്ചത്. കൊളവയല്‍, സബീറ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയാണ്കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ മാണിക്കോത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറാണ് ഇടിച്ചത്. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മാരിമുത്തുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

തൈക്കടപ്പുറത്തെ ഇ. ചന്ദ്രിക അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം, തൈക്കടപ്പുറം, എ.പി റോഡിലെ എം. വേണുവിന്റെ ഭാര്യ ഇ. ചന്ദ്രിക (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊയോമ്പുറത്തെ പരേതനായ ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്റെ മകളാണ്. മക്കള്‍: രഞ്ജിത്ത് കുമാര്‍, രമിത്ത് കുമാര്‍, രഞ്ജിഷ. മരുമക്കള്‍: ശ്രീജിത്ത്, സനിത. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, സൗദാമിനി.

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നീര്‍ച്ചാല്‍ സ്വദേശിയുടെ 1.30 ലക്ഷം രൂപ തട്ടി; സുധീഷിനെതിരെ കേസ്

കാസര്‍കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 1.30 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബദിയഡുക്ക, നീര്‍ച്ചാല്‍, നെടുവലം തറവാടിലെ ആര്‍. റോഷന്റെ പരാതിപ്രകാരം സുധീഷിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.രണ്ടുലക്ഷം രൂപ നല്‍കിയാല്‍ സൈന്യത്തില്‍ ജോലി നേടിത്തരാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെന്നു റോഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2023 സെപ്തംബര്‍ 25ന് പരാതിക്കാരന്റെ കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നു ഒരു ലക്ഷം രൂപയും സെപ്തംബര്‍ 26ന് ഗൂഗിള്‍ പേ വഴി 30,000 രൂപയും നല്‍കിയെന്നു പരാതിയില്‍ പറഞ്ഞു.ജോലി ശരിയാക്കുകയോ, പണം …

പകല്‍ സാമൂഹ്യ പ്രവര്‍ത്തകന്‍; രാത്രി നായാട്ട്: ഫ്രിഡ്ജില്‍ സൂക്ഷിച്ച കാട്ടുപോത്തിറച്ചിയും തോക്കുമായി യുവാവ് അറസ്റ്റില്‍

പുത്തൂര്‍: ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കാണപ്പെട്ട 10 കിലോ കാട്ടുപോത്തിറച്ചിയുമായി യുവാവ് അറസ്റ്റില്‍. പുത്തൂര്‍, കസബയിലെ നൂജിബെല്‍ത്തിലയിലെ സിബി എന്ന വര്‍ഗീസ് തോമസി(35)നെയാണ് പുത്തൂര്‍ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റു ചെയ്തത്. നായാട്ടിനു ഉപയോഗിച്ച തോക്കും ഇറച്ചി വില്‍പ്പനയ്ക്കായി കൊണ്ടു പോയ കാറും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.സാമൂഹ്യ പ്രവര്‍ത്തകനെന്നാണ് നാട്ടില്‍ സിബിയെ അറിയപ്പെടുന്നത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി പാവപ്പെട്ടവര്‍ക്കു ആനുകൂല്യം തരപ്പെടുത്തിക്കൊടുക്കുന്ന ആളാണ് ഇയാള്‍. ഇതുവഴി ജനങ്ങളുമായി നല്ല ബന്ധമാണ് ഇയാള്‍ക്കുണ്ടായിരുന്നത്.ഇതിനിടയിലാണ് രാത്രികാലങ്ങളില്‍ റിസര്‍വ്വ് ഫോറസ്റ്റില്‍ കയറി നായാട്ടു …

കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍. അഡുക്കത്തുബയല്‍, കോട്ടവളപ്പിലെ കെ. ബാബുവിന്റെ മകന്‍ അനില്‍കുമാര്‍ (54) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകുന്നേരം 3.30 മണിയോടെ ഹാളിലെ സീലിംഗ് ഫാനിലാണ് തൂങ്ങിയത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.പരേതനായ സരോജിനിയാണ് മാതാവ്. ഭാര്യ: സുരേഖ. മക്കള്‍: അനുരാഗ്, രഞ്ജു, അനുരുദ്ധ്. സഹോദരങ്ങള്‍: സുനില്‍, സന്തോഷ്, വിനോദ്, സവിത.

പിറന്നാള്‍ ദിനത്തില്‍ യാത്രയയപ്പ്; ഐ.എം. വിജയന്‍ പൊലീസ് കുപ്പായമഴിക്കുന്നു

തിരുവനന്തപുരം: നാലു പതിറ്റാണ്ടോളം നീണ്ട സേവനത്തിനു ശേഷം കേരള പൊലീസില്‍ നിന്നു വിരമിക്കുന്ന ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് ഇന്ന് യാത്രയയപ്പ്. മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റായാണ് വിജയന്‍ വിരമിക്കുന്നത്. 56-ാം പിറന്നാള്‍ ദിനത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 30നാണ് സര്‍വീസ് പൂര്‍ത്തിയാകുക. ഇതോടെ വി.പി. സത്യനും യു. അഷറഫലിയും സി.വി. പാപ്പച്ചനും ഉള്‍പ്പെടെ കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ സുവര്‍ണ തലമുറയിലെ അവസാന കണ്ണിയും പിടിയിറങ്ങും.1969 ഏപ്രില്‍ 25ന് തൃശൂര്‍ ജില്ലയിലെ കോലത്തുംപാടും അയനിവളപ്പില്‍ മണിയുടെയും കൊച്ചമ്മുവിന്റെയും …

ഉപ്പള, മണിമുണ്ടയില്‍ ഉറങ്ങിക്കിടന്ന മാതാവിനു കുത്തേറ്റു; പരിക്കേറ്റ സ്ത്രീയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, മകന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, മണിമുണ്ടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനു കുത്തേറ്റു. ഷമീമബാനു എന്ന സ്ത്രീക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുഖത്ത് സാരമായി പരിക്കേറ്റ ഷമീമ ബാനുവിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പരിയാരത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മകനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അക്രമത്തിന്റെ കാരണം എന്താണെന്നു അറിയില്ലെന്നും ഷമീമബാനുവിന്റെ മൊഴിയെടുക്കാന്‍ പൊലീസ് പരിയാരത്തേക്ക് പോയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം; രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കു വ്യക്തമായ രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തത്. ഭീകരാക്രമണം നടന്നതിനു പിന്നാലെ ഈ വീടുകളില്‍ ഉണ്ടായിരുന്നവരെല്ലാം ഒഴിഞ്ഞു പോയിരുന്നു. ത്രാല്‍ സ്വദേശി ആസിഫ് ഹുസൈന്‍, ബിജ്ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്.ഇരുവരും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.കൊച്ചിയില്‍ നിന്നുള്ള രാമചന്ദ്രനും …

ആടുവളര്‍ത്തിയ വായനക്കാരിയുടെ അനുഭവസാക്ഷ്യം

ഏപ്രില്‍ 23ന് രാവിലെ പുസ്തക ദിനത്തില്‍ തന്റെ അമ്പതാമത്തെ വയസ്സില്‍ പുസ്തക വായന തുടങ്ങി. ഇപ്പോള്‍ അറുപത്തിയഞ്ചിലെത്തിയ ആടുവളര്‍ത്തിയ വായനക്കാരി ബേഡകത്തെ സതീദേവി എന്റെ വീട്ടില്‍ എത്തി. സന്തോഷത്തോടെ അവരെ സ്വീകരിച്ചു. കേവലം 3-ാം ക്ലാസു വരെ മാത്രമെ സ്‌കൂളില്‍ പോയിട്ടുള്ളു. അന്ന് ഉള്ളിലുറച്ച അക്ഷരങ്ങള്‍ മാഞ്ഞുപോയിരിക്കുന്നു. ദാരിദ്ര്യം മൂലം പഠനം നിര്‍ത്തി അച്ഛന്റെയും അമ്മയുടെയും കൂടെ കൃഷിപ്പണിക്കുപോയി. ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ’ എന്ന് സാക്ഷരതാപ്രവര്‍ത്തന കാലത്ത് വിളിച്ചു പറഞ്ഞത് സതി കേട്ടിട്ടുണ്ട്. പുസ്തകം …

പരിയാരം മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ 12 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; ടെക്‌നീഷ്യനെ സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ 12 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അധികൃതര്‍ നടപടി തുടങ്ങി. കാത്ത് ലാബ് ടെക്‌നീഷ്യന്‍ വിളയങ്കോട് സ്വദേശി ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. 15 വര്‍ഷമായി കാത്ത് ലാബില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരുന്ന ആളാണ് ശ്രീജിത്ത്. കാത്ത് ലാബില്‍ കാര്‍ഡിയാക് വാസ്‌കുലര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിക്കുന്ന 15 വിദ്യാര്‍ത്ഥിനികളില്‍ 12 പേരാണ് ശ്രീജിത്തിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് ഡോക്ടര്‍മാരായ സവിത, …

പൂച്ചക്കാട്ടെ തീവെയ്പ്പ്; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ട് വീടിനു തീയിട്ട കേസിലെ മുഖ്യപ്രതിയെ ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. പൂച്ചക്കാട്, തെക്കുപുറത്തെ നാസറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.ഫെബ്രുവരി 11ന് രാത്രി 1.45മണിക്കാണ് കേസിനാസ്പദമായ സംഭവം. പൂച്ചക്കാട്ടെ ഫൈസലിന്റെ വീടിനു നേരെയാണ് തീവെയ്പ്പ് നടത്തിയത്. ബൈക്കിലെത്തിയ സംഘം സിറ്റൗട്ടില്‍ ഉണ്ടായിരുന്ന സോഫാസെറ്റിയില്‍ പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നുവെന്നാണ് പരാതി. അക്രമം നടക്കുന്ന സമയത്ത് വീട്ടില്‍ ഫൈസലിന്റെ ഭാര്യ ജമീലയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു. തീവെപ്പില്‍ 3 ലക്ഷം …

ആറങ്ങാടിയിലെ അബ്ദുല്ല അന്തരിച്ചു

കാഞ്ഞങ്ങാട്: ആറങ്ങാടി കോട്ടച്ചേരി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുള്ള (60)അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ ആയിരുന്നു അന്ത്യം. മാതാവ് കുഞ്ഞാച്ചു ഉമ്മ. ഭാര്യ: റിയാനത്ത് (ആശാ വര്‍ക്കര്‍). സഹോദരങ്ങള്‍: അബൂബക്കര്‍, കുഞ്ഞാമിന, സുബൈദ, ബിഫാത്തിമ, അലുഫാ, മൈമുന.

പഹല്‍ഗാം ഭീകരാക്രമണം: രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് പരാതി; മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിനെതിരെ കേസ്

കാസര്‍കോട്: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത് രാജ്യദ്രോഹ പരാമര്‍ശം നടത്തിയതായി പരാതി. ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എസ്.പി ഷാജി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173 പ്രകാരമാണ് കേസ്.ഏപ്രില്‍ 23ന് വൈകുന്നേരം 6.30ന് പരാതിക്കാരന് ലഭിച്ച ഫേസ്ബുക്ക് പോസ്റ്റാണ് കേസിനു ആധാരമായത്. ‘പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരായും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നു” ഹൊസ്ദുര്‍ഗ് പൊലീസ് …

പഹൽഗാം ഭീകരാക്രമണം : ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലേക്കു കേക്കുമായി യുവാവ്: പ്രതിഷേധം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഡൽഹിയിലെ പാക്കിസ്താൻ ഹൈക്കമ്മീഷനിലേക്കു കേക്കുമായി യുവാവെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേക്കുമായി ഒരാൾ ഹൈക്കമ്മിഷൻ ഓഫിസിലേക്കു നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്തെങ്കിലും ആഘോഷത്തിന്റെ ഭാഗമായിട്ടാണോ കേക്ക് കൊണ്ടു പോകുന്നതെന്നു മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും പ്രതികരിക്കാതെ ഇയാൾ നടന്നു പോകുകയായിരുന്നു. ഹൈക്കമ്മീഷനിലെ ജീവനക്കാരനാണോയെന്ന ചോദ്യത്തിനും ഇയാൾ മറുപടി നൽകിയില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധവുമായി ഒരു സംഘം രംഗത്തെത്തി. പാക് ഉദ്യോഗസ്ഥരുടെ ആഘോഷത്തിന്റെ ഭാഗമായാണ് കേക്ക് എത്തിച്ചതെന്ന വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്. കൂടുതൽ …

ബംഗ്‌ളൂരുവില്‍ ഒരു ഗ്രാം എംഡിഎംഎയ്ക്ക് 1000 രൂപ; കേരളത്തില്‍ എത്തിച്ചാല്‍ 4000 രൂപ ലാഭം, 20 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബംഗ്‌ളൂരുവില്‍ നിന്നു കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 20.226 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഇരിക്കൂര്‍, പൈസായി, ബൈത്തുല്‍ റിസ്‌വാനിയിലെ കെ.വി റിഷാന്‍ റയീസി (25)നെയാണ് ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്നു വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കു കീഴില്‍ നിരവധി ചില്ലറ വില്‍പ്പനക്കാര്‍ ഉള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ബംഗ്‌ളൂരുവില്‍ ഒരു ഗ്രാം എംഡിഎംഎയ്ക്ക് 1000 രൂപയാണ്. …

കള്ളത്തോക്കും വെടിയുണ്ടകളുമായി റിട്ട. എസ്.ഐ അറസ്റ്റില്‍

കണ്ണൂര്‍: കള്ളത്തോക്കും വെടിയുണ്ടകളുമായി റിട്ട. എസ്‌ഐ അറസ്റ്റില്‍. മുണ്ടയാട്, വാരം, എളയാവൂര്‍ ക്ഷേത്രം റോഡില്‍ മറ്റിത്താനിക്കല്‍ സെബാസ്റ്റിയ(64)നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു ഒരു നാടന്‍ തോക്കും മൂന്നു വെടിയുണ്ടകളും പിടികൂടി. പന്നിയെ വേട്ടയാടുന്നതിനായി കാറില്‍ പോകുന്നതിനിടയില്‍ ബുധനാഴ്ച രാത്രി കടാങ്കോട് വച്ചാണ് പിടിയിലായത്. കടാങ്കോട്ട് വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തി. ഈ സമയത്ത് സെബാസ്റ്റിയന്‍ നാട്ടുകാരെ തെറിവിളിക്കുകയും താന്‍ എസ്‌ഐ …

കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണ് തന്റെ പരാജയമെന്നു പെര്‍ളയിലെ മൊയ്തീന്‍; മാന്യമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സ്വന്തം കടയില്‍ ഉപവാസ സമരത്തില്‍

കാസര്‍കോട്: തൊഴില്‍ ചെയ്തു മാന്യമായി ജീവിക്കാന്‍ അനുവദിക്കണമെന്നും നിരന്തരമായി അനീതി തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു അംഗവൈകല്യമുള്ള അറുപതുകാരന്‍ സ്വന്തം കടയ്ക്കുള്ളില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു.പെര്‍ള ചെക്ക് പോസ്റ്റിനടുത്തെ ലോട്ടറി വില്‍പ്പനക്കാരന്‍ കണ്ണാടിക്കാനയിലെ മൊയ്തീന്‍ കുഞ്ഞിയാണ് നീതിക്കുവേണ്ടിയും മാന്യമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയും സത്യാഗ്രഹം ആരംഭിച്ചിട്ടുള്ളതെന്ന് ആദ്ദേഹമറിയിച്ചു.ഒരു മാസം മുമ്പു തന്റെ ലോട്ടറി കടയിലെത്തിയ എക്സൈസ് സംഘം കടയില്‍ ചാരായ കച്ചവടം നടത്തുന്നെന്നാരോപിച്ചു തന്നെ അറസ്റ്റു ചെയ്തുവെന്നു മൊയ്തീന്‍ ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടു. 22 …

അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിന് എത്തിയ അതിഥി തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവതികളടക്കം 3 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: അസാന്മാര്‍ഗിക പ്രവൃത്തിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശിക്കു കുത്തേറ്റു. കണ്ണൂര്‍ നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയായ രഞ്ജിത്ത് മങ്കാര്‍ (40)ക്കാണ് കുത്തേറ്റത്. ഇയാളെ കുടല്‍മാല പുറത്തേക്ക് ചാടിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം, വെഞ്ഞാറമൂട്, വേളാവൂര്‍ സ്വദേശി മുത്തു (37), കണ്ണൂര്‍, ആയിക്കരയിലെ ഫാസില (41), കൊല്ലം സ്വദേശിനിയും കക്കാട് താമസക്കാരിയുമായ സഫൂറ (42) എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് …