അയല്‍ക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്: ബാക്ക് ടു ഫാമിലി പദ്ധതിക്ക് കുമ്പളയില്‍ തുടക്കം

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന അയല്‍ക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക് ബാക്ക് ടു ഫാമിലി-2025 പദ്ധതിക്ക് കുമ്പളയില്‍ തുടക്കമായി.സ്ത്രീ ശാക്തീകരണം, സുരക്ഷിത ബാല്യം, മികവാര്‍ന്ന രക്ഷാകര്‍ത്വം,കുടുംബം ആരോഗ്യം,കുട്ടിയും അവകാശവും എന്നിവ മുന്‍നിര്‍ത്തി പൗരബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും,കുട്ടികളുടെയും കുടുംബങ്ങളുടെയും ആരോഗ്യം പരിപോഷിപ്പിക്കുക, സ്ത്രീ ശാക്തീകരണം, ആരോഗ്യ സാക്ഷരതയുള്ള കുടുംബം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.സാധ്യമായ അവധി ദിവസങ്ങളില്‍ ഓരോ സിഡിഎസ് കേന്ദ്രങ്ങളെയും ഉപയോഗിച്ച് ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുള്ള ബാക്ക് ടു ഫാമിലി-2025 എന്ന പേരില്‍ …

കുമ്പളയിലെ പുതിയ ട്രാഫിക് പരിഷ്‌കരണം: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള വ്യാപാരികളുടെ പ്രയാസങ്ങളും യാത്രക്കാരുടെ ദുരിതവും ഗൗരവത്തില്‍ കാണണം: പിഡിപി

കാസര്‍കോട്: കുമ്പള ടൗണിലെ പുതിയ ട്രാഫിക് പരിഷ്‌കരണം മൂലം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വ്യാപാരികള്‍ അനുഭവിക്കുന്ന പ്രയാസവും അധികൃതര്‍ ഗൗരവത്തില്‍ കാണണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബസ്സ്റ്റാന്‍ഡ് പരിസരത്തും പൊലീസ് സ്റ്റേഷന്‍ റോഡിലുമായി നിരവധി ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡ് ആ ഭാഗത്തേക്ക് മാറ്റിയതോടെ ബസ് യാത്രക്കാരും മീറ്ററുകളോളം നടന്നു വേണം അവിടെ എത്താന്‍ അത് യാത്രക്കാര്‍ക്കും ദുരിതമാകുന്നു ബദിയടുക്ക, മുള്ളേരിയ, സീതാംഗോളി, പെര്‍ള, പേരാല്‍ കണ്ണൂര്‍ തുടങ്ങിയ …

സഅദിയ്യ സനദ് ദാന, താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച;എട്ടിക്കുളത്ത് ആത്മീയ സംഗമത്തോടെ തുടക്കമാകും

ദേളി: ഒക്ടോബര്‍ 20,21 തീയതികളില്‍ ദേളി സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാന പരിപാടികള്‍ക്ക് ഒക്ടോബര്‍ 18ന് എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ പരിസരത്ത് നടക്കുന്ന ആത്മീയ സംഗമത്തോടെ തുടക്കമാകും. മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. പട്ടുവം കെ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍സൂഖ് സഅദി പാപിനിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും.19ന് നൂറുല്‍ ഉലമ എം എ ഉസ്താദ്, …

പെരുമ്പളയിലെ ആദ്യ കാല നാടക പ്രവര്‍ത്തകന്‍ ശ്രീധരന്‍ വറത്തോട് അന്തരിച്ചു

കാസര്‍കോട്: പെരുമ്പളയിലെ ആദ്യ കാല നാടകപ്രവര്‍ത്തകനും പെരുമ്പള കലാസമിതിയിലെ നാടക നടനുമായിരുന്ന അംബാപുരം അമരാവതിയിലെ ശ്രീധരന്‍ വറത്തോട് (65)അന്തരിച്ചു. ഭാര്യ: ബിന്ദു (വനിതാ ബാങ്ക് കളക്ഷന്‍ ഏജന്റ്). രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: ചന്ദ്രന്‍, സുകുമാരന്‍, രാധ. പരേതനായ ചിരുകണ്ഠന്റെയും ഉണ്ടച്ചിയുടെയും മകനാണ്.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; പടന്ന സ്വദേശി ബംഗ്‌ളൂരുവില്‍ അറസ്റ്റില്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ബാംഗ്ലൂരുവില്‍ നിന്നും പിടിയില്‍. പടന്ന, കൈപ്പാട്ടെ അബ്ദുല്‍ മനാഫി (29) നെയാണ് അറസ്റ്റു ചെയ്തത്. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ചന്തേര പൊലീസാണ് കേസെടുത്തത്.ജില്ലാ പോലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ചന്തേര ഇന്‍സ്പെക്ടര്‍ എം.പ്രശാന്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ജിയോ സദാനന്ദന്‍, രഘുനാഥന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു വെള്ളൂര്‍, രഞ്ജിത്ത് …

സുനാമി കോളനിയിലെ ബബിഷ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് അടുക്കത്തു ബയല്‍ സുനാമി കോളനിയിലെ വിജേഷിന്റെ ഭാര്യ ബബിഷ (34)അര്‍ബുദരോഗത്തെ തുടര്‍ന്നു അന്തരിച്ചു. നാലു വര്‍ഷമായി ചികിത്സയിലായിരുന്നു. പെരുമ്പളയിലെ സഹോദരിയുടെയുടെ വീട്ടിലായിരുന്ന ബബി ഷയെ രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു അന്ത്യം. മക്കള്‍:റിയാംസി, അന്വിക. കടപ്പുറത്തെ പരേതനായ മോഹനനാണ് പിതാവ്. മാതാവ്: വിനുത. സഹോദരങ്ങള്‍: വന്ദന, വിനുഷ.

തേൻ കദളി മുതൽ കറക്കണ്ണി വരെ;ബേക്കൽ ഉപജില്ലാ കലോത്സവത്തിൻ്റെ വേദികൾക്ക് പൈതൃക വാഴയിനങ്ങളുടെ പേരുകൾ

കാസർകോട്:കേരളത്തിലെ അപൂർവ്വമായ പരമ്പരാഗത വാഴയിനങ്ങളെ സംരക്ഷിക്കുന്ന പൈതൃക വാഴ സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്ന ജി എഫ് എച്ച് എസ് എസ് ബേക്കൽ ഉപജില്ലാ കലോത്സവത്തിന് ആതിഥ്യമരുളുമ്പോൾ വേദികൾക്ക് പേരിടാൻ സംഘാടകർക്ക് മറിച്ച് ആലോചിക്കേണ്ടി വന്നില്ല. തേൻകദളി, കർപ്പൂരവല്ലി, ചെങ്കദളി, ആറ്റുകദളി,ഏത്ത പടത്തി, വേലി പടത്തി, വേലി പടത്തി, ചതുരക്കാളി, ചക്കരക്കല്ലി, കറക്കണ്ണി എന്നീ പേരുകളാണ് നൽകിയത്. ജൈവവൈവിധ്യ ക്ലബിൻ്റെ തീരുമാനത്തെ പിന്തുണച്ചാണ് അപൂർവ്വങ്ങളായ പൈതൃക വാഴയിനങ്ങളുടെ പേരുകൾനൽകാൻ കലോത്സവ കമ്മറ്റി തീരുമാനിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ …

കടപ്പുറത്ത് വച്ച് ഭാര്യയ്ക്ക് വീഡിയോ കോൾ ചെയ്തു; തൊട്ടു പിന്നാലെ യുവാവിനെ കാണാതായി, മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: ഭാര്യയ്ക്ക് വീഡിയോ കോൾ ചെയ്തതിനു പിന്നാലെ യുവാവിനെ കാണാതായി. കുഞ്ചത്തൂർ പദവിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായ രോഹിത് കുമാറി (26) നെയാണ് കാണാതായത്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ മൂന്നു മാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. കമ്പനിയുടെ കീഴിലുളള വാടക വീട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച്ച രാവിലെ 7.30 ന് വീട്ടിൽ നിന്നു പോയതിനു ശേഷം കാണാതാവുകയായിരുന്നു. എട്ടു മണിയോടെ നാട്ടിലുളള ഭാര്യയെ വീഡിയോ കോൾ ചെയ്തിരുന്നു. അതിനു ശേഷം ഫോൺ സ്വിച്ച് ഓഫാണ്. ഫാക്ടറി ഉടമ അബ്ദുൽ …

ഉദ്യാവറിലെ ടാക്സി ഡ്രൈവർ പനി മൂർച്ഛിച്ചു മരിച്ചു

കാസർകോട്: മഞ്ചേശ്വരം,ഉദ്യാ വാറിലെ ടാക്സി ഡ്രൈവർ പനി മൂർച്ഛിച്ചു മരിച്ചു. ഉദ്യാവറിലെ പരേതനായ ഫക്രുദ്ദീന്റെ മകനും മുൻ പ്രവാസിയുമായ അബ്ദുൽ ജബ്ബാർ (50) ആണ് മംഗ്ളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. നാലു ദിവസം മുമ്പാണ് പനി ബാധിച്ചത്. ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. ഇതിനിടയിൽ അബ്ദുൽ ജബ്ബാറിനു പനി മൂർച്ഛിക്കുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഉടൻ മംഗ്ളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മാതാവ്: റുഖിയ. ഭാര്യ: നസീമ . മക്കൾ:ഇബ, ഫഹദ് , ഫായിസ്, ഇല്യാസ്, ഇർഫാൻ . സഹോദരങ്ങൾ: …

വീണ്ടും മുക്കുപണ്ട തട്ടിപ്പ്: കുമ്പളയില്‍ 31 ഗ്രാം മുക്കുപണ്ടം പണയം വച്ച് 2,30000 രൂപ തട്ടിയെടുത്തു, തെരുവത്ത് സ്വദേശിക്കെതിരെ കേസെടുത്തു

കാസര്‍കോട്: മുത്തൂറ്റ് ഫിന്‍കോര്‍പ് കുമ്പള ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 2.3 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ശാഖാ മാനേജര്‍ നീലേശ്വരം, പേരാല്‍, പൂവാലംകൈയിലെ ശ്രീകലഷിജുവിന്റെ പരാതിപ്രകാരം കുമ്പള പൊലീസ് കേസെടുത്തു. കാസര്‍കോട്, തെരുവത്തെ കെ മുഹമ്മദ് സലീമി(29)നെതിരെയാണ് കേസ്. സെപ്തംബര്‍ 29 ന് ആണ് ഇയാള്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തതെന്നു ശ്രീകല നല്‍കിയ പരാതി പ്രകാരം കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള ‘ക്ലിയര്‍ സൈറ്റ്’ സൗജന്യ കാഴ്ച പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: ആസ്റ്റര്‍ മിംസ് കാസര്‍കോട്, വണ്‍ സൈറ്റ്-എസ്സിലോര്‍ ലക്‌സോട്ടിക്ക ഫൗണ്ടേഷന്‍എന്നിവയുടെ പിന്തുണയോടെ, കുട്ടികള്‍ക്കുള്ള ‘ക്ലിയര്‍ സൈറ്റ്’ സൗജന്യ കാഴ്ചാ പദ്ധതി തുടങ്ങി. സ്‌കൂള്‍ കുട്ടികള്‍ക്ക് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിലൂടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോഴിക്കോടും എറണാകുളത്തും 2024-ല്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ടെസ്റ്റിംഗ് പ്രോട്ടോക്കോളുകള്‍ സ്ഥാപിക്കുന്നതും കുട്ടികള്‍ക്ക് രോഗനിര്‍ണയം ലഭിച്ചാലുടന്‍ പ്രീഫാബ്രിക്കേറ്റഡ് കണ്ണടകള്‍ സൗജന്യമായി നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്കിടയില്‍ വ്യാപകമായ മയോപിയയെ ചെറുക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ …

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കേരളോത്സവം:അത് ലറ്റിക്സിൽകുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ് ചാമ്പ്യന്മാർ;മിറാക്കിൾ റണ്ണേർസ്

കാസർകോട്:കമ്പാർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കേരളോത്സവത്തിൽഅത്ലറ്റിക്സിൽ കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ് ചാമ്പ്യന്മാരായി. മിറാക്കിൾ ക്ലബ്ബാണ് റണ്ണേർസ്. 73 പോയിൻ്റ് നേടിയാണ് യങ് ചാലഞ്ചേർസ് ക്ലബ്ബ് ജേതാക്കളായത്.മിറാക്കിൾ ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.കലാ മത്സരങ്ങൾ ഞായറാഴ്ച മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. അറ്റ്ലറ്റിക്സിൽ ചാമ്പ്യന്മാരായ ടീമിനെ കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ് കമ്മിറ്റി അഭിനന്ദിച്ചു.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കടന്നല്‍ കുത്തേറ്റു മരിച്ചു; മറ്റൊരു വിദ്യാര്‍ത്ഥിക്കു ഗുരുതരം, രക്ഷിക്കാന്‍ ശ്രമിച്ച ആള്‍ക്കു കുത്തേറ്റു

പുത്തൂര്‍: സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്കു നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ കടന്നല്‍ കൂട്ടം ആക്രമിച്ചു. ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റൊരുവിദ്യാര്‍ത്ഥിയെയും രക്ഷിക്കാന്‍ ശ്രമിച്ച ആളെയും കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ വിവേകാനന്ദ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഇഷ (7) യാണ് മരിച്ചത്. പരിക്കേറ്റ പ്രത്യോശ് (10), നാരായണ (40) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍, പടൂര്‍ , കുട്ടേളുവിലെ കിരണിന്റെ മകളാണ് ഇഷ. വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു ഇഷയും പ്രത്യോശും. …

19,650 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച നവി മുംബൈ ഇന്റര്‍ നാഷണല്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മുംബൈ: 19,650 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാംഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു, കേന്ദ്രമന്ത്രിമാരായ മുരളീധര്‍ മോഹോള്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗവര്‍ണര്‍, ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ പങ്കെടുത്തു.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിമാനത്താവളം വികസന പ്രവര്‍ത്തനം നടന്നത്. മുംബൈ മെട്രോ പൊളിമന്‍ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്. ഏഷ്യയിലെ ഏറ്റവും വിസ്തൃതിയേറിയ വിമാനത്താവളമാണിത്.

ആന്ധ്രയില്‍ പടക്കനിര്‍മ്മാണശാലക്കു തീ പിടിത്തം: 6 പേര്‍ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. അപടകടമുണ്ടാവുമ്പോള്‍ പടക്കഫാക്ടറിക്കുള്ളില്‍ 15 പേരാണ് ഉണ്ടായിരുന്നതെന്നു പറയുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. റായവാരം കൊമാരിപാലം ഗ്രാമത്തിലെ ഗണപതി പടക്കനിര്‍മ്മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.

ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍

ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത് ഹരിതകര്‍മ്മസേനയുടെ പേരില്‍ 40,000 രൂപ കളക്ട് ചെയ്ത ഹരിതകര്‍മ്മസേനാംഗം 4000 രൂപ പഞ്ചായത്തിന്റെ പേരില്‍ ബാങ്കിലടച്ചു. അവശേഷിച്ച പണം കീശയിലിട്ടു. അതേസമയം ബാങ്കില്‍ പണമടച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലില്‍ അടച്ച തുകയായി കാണിച്ച നാലായിരത്തിനൊപ്പം ഒരു പൂജ്യം കൂടി എഴുതിച്ചേര്‍ത്ത് പഞ്ചായത്തധികൃതരെ ഏല്‍പ്പിച്ചു. മറ്റൊരു സംഭവത്തില്‍ 18000രൂപ പിരിവു ശേഖരിച്ചപ്പോള്‍ ബാങ്കിലടച്ചതു 8500 രൂപയായിരുന്നു. പണമടച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലില്‍ 8500 എന്നതു 18000 എന്നു തിരുത്തി പഞ്ചായത്ത് ഓഫീസില്‍ ഏല്‍പ്പിച്ചു.തട്ടിപ്പിനെക്കുറിച്ചു വിവരം …

മകള്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു; ചികിത്സിച്ച ഡോക്ടറെ ആശുപത്രിയില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം

കോഴിക്കോട്: ഒന്‍പതു വയസുള്ള മകള്‍ അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച് മരിച്ചതിലുള്ള വിരോധത്തില്‍ ആശുപത്രിയില്‍ കയറി ഡോക്ടറെ വെട്ടിക്കൊല്ലാന്‍ ശ്രമം. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.ഡോ. വിപിന്‍ ആണ് അക്രമത്തിനു ഇരയായത്. രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെ മുറിയില്‍ അതിക്രമിച്ചു കയറി ”മകളെ കൊന്നവനല്ലേ”യെന്നു ചോദിച്ച് കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കു സാരമായി വെട്ടേറ്റ ഡോക്ടറെ താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സനൂപ് എന്ന ആളാണ് ആക്രമണം നടത്തിയത്. ഇദ്ദേഹത്തിന്റെ മകള്‍ ആഗസ്റ്റ് …

രണ്ടാമത് ജനിച്ചതും പെണ്‍കുഞ്ഞ്: ഭര്‍ത്താവിന്റെ പരിഹാസം സഹിക്കാന്‍ കഴിയാതെ യുവതി ജീവനൊടുക്കി

ബംഗ്‌ളൂരു: രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് പരിഹാസം പതിവാക്കിയതില്‍ പ്രതിഷേധിച്ച് ഭാര്യ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. ബംഗ്‌ളൂരു, ലഗ്ഗരെ, മുനീശ്വര ബ്ലോക്കില്‍ താമസിക്കുന്ന ഹാസന്‍, അരസിക്കര സ്വദേശി രക്ഷിത (26)യാണ് ജീവനൊടുക്കിയത്.സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ ഭര്‍ത്താവ് രതീഷിന്റെ പെരുമാറ്റത്തിലും പരിഹാസത്തിലും മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നു പിതാവ് തിമ്മരാജു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.രക്ഷിതയുടെ ആദ്യത്തെ കുഞ്ഞ് പെണ്ണായിരുന്നു. രണ്ടാമത്തെ കുട്ടിയും പെണ്ണാണെന്നു അറിഞ്ഞതോടെ ഭര്‍ത്താവ് പരിഹസിക്കുകയും ആശുപത്രി ബില്ലടക്കാന്‍ പോലും തയ്യാറായില്ലെന്നും പിതാവ് നല്‍കിയ പരാതിയില്‍ …