പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവ ത്തിന് കൊടിയേറി;ക്ഷേത്ര നഗരിയെ ഭക്തിയിലാറാടിച്ച് 1008 പേര്‍ പങ്കെടുത്ത ലളിത സഹസ്രനാമപാരായണം

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണിമഹോത്സവത്തിനു ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറ്റി. തിങ്കളാഴ്ച രാവിലെ വിശേഷാല്‍ ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് പാലക്കുന്ന് ജഗദംബ ട്രസ്റ്റ് നേതൃത്വത്തില്‍ 1008 പേര്‍ പങ്കെടുത്ത ലളിത സഹസ്രനാമ പാരായണം നടന്നു. പരിപാടി ക്ഷേത്ര നഗരിയെ ഭക്തിയിലാറാടിച്ചു. വൈകുന്നേരം 4ന് ജനനി ക്ഷേത്ര ഭജനസമിതി ജൂനിയേഴ്‌സിന്റെ ഭജന, 6.30ന് സന്ധ്യാ ചടങ്ങുകളും കലശാട്ടും .രാത്രി 8ന് ബലിപ്പാട്ട്, 9ന് ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. 17ന് താലപ്പൊലി ഉത്സവം, 18ന് കാഴ്ച്ചാ സമര്‍പ്പണവും ആയിരത്തിരി മഹോത്സവവും നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page