യു.എ.ഇയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

  ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ഏഴു വയസ്സുള്ള ആണ്‍ കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസ്സുള്ള മറ്റൊരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. അല്‍തുവിയാനിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായി അന്വേഷം നടക്കുകയാണെന്നു അധികൃതര്‍ പറഞ്ഞു.

ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു; കൊളച്ചപ്പ് നാട്ടുകാര്‍ ഒറ്റപ്പെട്ടു

കാസര്‍കോട്: ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു. കൊളച്ചപ്പ് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു.കൊളച്ചപ്പ്, ചോക്കമൂല ബാജിയടുക്കം കോളനി എന്നി പ്രദേശങ്ങളിലെ 60 ഓളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന പാതയാണ് മഴയില്‍ തകര്‍ന്നത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ മദ്രസയിലും, ക്ഷേത്രം, മസ്ജിദ്, ബോവിക്കാനം ടൗണ്‍ എന്നിവിടങ്ങളില്‍ എത്തണമെങ്കില്‍ ഈ പാലം കടന്നുവേണം മഴക്കാലത്ത് പോകാന്‍. വിദ്യാര്‍ഥികളടക്കം നൂറോളം പേര്‍ ദിവസേന ഈ പാത ഉപയോഗിക്കുന്നുണ്ട്. 20 വര്‍ഷം മുമ്പ് ത്രിതല പഞ്ചായത്ത് സംയുക്തമായി ഘട്ടംഘട്ടമായി നിര്‍മ്മിച്ച നടപ്പാത നേരത്തെ നിരവധി തവണ …

സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു ഫിറ്റ്നസ് നല്‍കാന്‍ കൈക്കൂലി; എഞ്ചിനീയറും കരാറുകാരനും അറസ്റ്റില്‍, നഗരസഭാധ്യക്ഷനെയും പ്രതിയാക്കി

തൊടുപുഴ: സ്വകാര്യ എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടയില്‍ എഞ്ചിനീയറെയും കരാറുകാരനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൈക്കൂലി നല്‍കാന്‍ പ്രേരിപ്പിച്ച നഗരസഭാ അധ്യക്ഷനെ രണ്ടാം പ്രതിയുമാക്കി. തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.ടി അജി, കരാറുകാരനായ റോഷന്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കൈക്കൂലി നല്‍കാന്‍ പ്രേരിപ്പിച്ചതിന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വിജിലന്‍സ് രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്. തൊടുപുഴയ്ക്ക് സമീപത്തെ ബി.ടി.എം.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ഒരു ലക്ഷം …

നാലര വയസുകാരിയെ ബന്ധുവീട്ടില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ തുടര്‍ നടപടികളില്ല; ഭീഷണി ഭയന്ന് കുട്ടിയെ സ്‌കൂളിലയക്കാനും കഴിയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ബന്ധുവിന്റെ പരാതി

നാലര വയസ്സുകാരിയെ ബന്ധുവീട്ടില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തുടര്‍ നടപടികള്‍ വൈകുന്നതായി ബന്ധുക്കളുടെ ആരോപണം. കേസിലെ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ്, കമ്മിഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കസബ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. …

മുന്‍ ഭര്‍ത്താവ് നഗ്‌നചിത്രം പ്രചരിപ്പിച്ചു; സഹിക്കാന്‍ കഴിയാതെ യുവതി ജീവനൊടുക്കി

തിരുവനന്തപുരം: നഗ്‌നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം, വട്ടിയൂര്‍കാവ് സ്വദേശിനിയാണ് തൂങ്ങി മരിച്ചത്. യുവതി ഭര്‍ത്താവില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് വിവാഹമോചനം നേടിയിരുന്നു. അതിന് ശേഷം മകളുമൊത്ത് മണികണ്ഠേശ്വരത്ത് താമസം തുടങ്ങി. തിങ്കളാഴ്ച രാത്രി ഇവിടെയെത്തിയ മുന്‍ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് യുവതിയുടെ മുന്‍ ഭര്‍ത്താവ്.അതിക്രമം നടത്തിയ ദിവസം യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതായും …

കാരവല്‍ ഓണ്‍ലൈന്‍ ന്യൂസ് തുണയായി; യുവാവിനെ തട്ടിക്കൊണ്ടു പോയ പാണത്തൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പാണത്തൂര്‍ സ്വദേശികള്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, പാണത്തൂര്‍ സ്വദേശികളായ റിയാസ് (33), അമര്‍ (20), ഉനൈസ് (25), ജോബിഷ് (29), ഷമ്മാസ് (20) എന്നിവരെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകലിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചക്കരക്കല്ല്, ചെക്കിക്കുളം സ്വദേശിയായ വാഹന ബ്രേക്കര്‍ സുറൂറി(42)നെയാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തട്ടിക്കൊണ്ടു പോയത്. മുണ്ടേരിയില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം …

അവധിക്കെത്തിയ പ്രവാസിയെ തലയ്ക്കടിച്ചുകൊന്ന കേസ്; ദൃക്‌സാക്ഷി മൊഴികളില്‍ വൈരുദ്ധ്യം, പ്രതികളെ വെറുതെ വിട്ടു

കണ്ണൂര്‍: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ദൃക്‌സാക്ഷി മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും കേസ് തെളിയിക്കുവാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്.തളിപ്പറമ്പ്, തൃച്ചംബരം പഴയ ആര്‍.ടി.ഒ ഓഫീസിന് സമീപത്ത് പാമ്പുരുത്തി സ്വദേശി കൊവ്വപ്പുറത്ത് ഹാഷിം (32) കൊലക്കേസിലെ പ്രതികളായ തൃച്ചംബരത്തെ നന്ദു എന്ന നന്ദകുമാര്‍ (35), പി.നിവിന്‍ (35), കെ.വി വൈശാഖ് (35)എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി ജോസ് …

വീടിനടുത്ത പറമ്പിലെ ചന്ദന മരം മുറിച്ചുകടത്തി; ചെത്തി മിനുക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍, ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍കോട്: ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്‌ക്കന്‍ വനം വകുപ്പ് അധികൃതരുടെ പിടിയിലായി.കരിന്തളം ഓമചേരി സ്വദേശി എം.കെ നാരായണനെ(62)യാണ് ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ലക്ഷ്മണനും സംഘവും പിടികൂടിയത്. ഇയാളുടെ വീടിന്റെ തൊട്ടടുത്ത ആളില്ലാ പറമ്പില്‍ നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. ഈ വിവരം വനം വകുപ്പിന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിച്ച രണ്ടുകിലോ തൂക്കമുള്ള ചന്ദനമരം ചെത്തി മിനുക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കയ്യോടെ പിടികൂടി. മരം മുറിക്കാനുപയോഗിച്ച ആയുധവും കസ്റ്റഡിയിലെടുത്തു. നേരത്തെയും നാട്ടില്‍നിന്നു നിരവധി തവണ …

വൈദികന്റെ കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കടന്ന വൈദികന്റെ കഴുത്തില്‍ കത്തിവെച്ചു 40,000 രൂപയും ഐ ഫോണും കവര്‍ന്നു. കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. ആല്‍ബിന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജൂണ്‍ 23 നു ആണ് കോട്ടയം സ്വദേശിയായ വൈദികന്‍ അക്രമത്തിനു ഇരയായത്. സ്വകാര്യ ആവശ്യത്തിനായി എറണാകുളത്തെത്തിയ വൈദികന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. പിന്നാലെ മുറിയില്‍ അതിക്രമിച്ചു കയറിയ ആല്‍ബിന്‍ വൈദികന്റെ കഴുത്തില്‍ കത്തിവെച്ചു ഭീഷണിപ്പെടുത്തി 40,000രൂപയും ഐ ഫോണും കൈക്കലാക്കി. …

സ്വന്തമായി ഉണ്ടാക്കിയ ഖബറില്‍ അബ്ദുള്‍ റസാഖിന് അന്ത്യവിശ്രമം

കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട പാറപ്പള്ളി കാട്ടിപ്പാറ അബ്ദുള്‍ റസാഖിന് (62) നിറമിഴികളോടെ കുടുംബാംഗങ്ങളും നാട്ടുകാരും അന്ത്യയാത്ര നല്‍കി. പാറപ്പള്ളി ജമാഅത്തിന് വേണ്ടി ഖബര്‍സ്ഥാനില്‍ ഖബര്‍ കുഴിക്കുന്ന ആളായിരുന്നു റസാഖ്. ഇദ്ദേഹം അപകടത്തില്‍ പെടുന്നതിന് തലേദിവസം ജൂണ്‍ നാലിന് ഖബര്‍ കുഴിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. ജോലിക്കിടെ ഇത് എനിക്കുള്ള ഖബറാണെന്ന് പറഞ്ഞുവത്രേ. അവസാനം പറഞ്ഞൊറപ്പിച്ചതുപോലെ ആ ഖബറില്‍ തന്നെ റസാഖിന്റെ ഭൗതികശരീരം കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ ഖബറടക്കി. ജൂണ്‍ അഞ്ചിന് കണ്ണൂരില്‍ നിന്ന് …

പോക്‌സോ കേസ്: മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി

ബംഗളൂരു: പോക്‌സോ കേസില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തിങ്കളാഴ്ച ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനു മുന്നില്‍ ഹാജരായി.കേസുമായി ബന്ധപ്പെട്ടു യെദ്യൂരപ്പക്കെതിരെ നടപടിയെടുക്കരുതെന്നു കര്‍ണ്ണാടക ഹൈക്കോടതി വെള്ളിയാഴ്ച പൊലീസിനോടു നിര്‍ദ്ദേശിച്ചിരുന്നു.

താലിമാല ഭര്‍തൃവീട്ടില്‍ ഊരിവച്ച ശേഷം യുവതിയായ ഭാര്യ സ്ഥലം വിട്ടു

പുത്തൂര്‍(കര്‍ണ്ണാടക): മൂന്നു വര്‍ഷം മുമ്പു വിവാഹിതയായ യുവതി താലിമാല ഭര്‍തൃവീട്ടില്‍ ഊരിവച്ച ശേഷം സ്ഥലം വിട്ടു.പുത്തൂര്‍ താലൂക്കിലെ സര്‍വെ വില്ലേജില്‍പ്പെട്ട ഭക്തകോടി കല്ലെഗുഡ്ഡുറിലെ ഹരീഷിന്റെ ഭാര്യ ദീപിക (23)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായത്. ഹരീഷും ബന്ധുക്കളും ഭാര്യയെ പലേടത്തും തിരക്കിയെങ്കിലും എവിടെയും കണ്ടെത്താന്‍ കഴിയാതായതിനെ തുടര്‍ന്നു സാമ്പ്യ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷിക്കുന്നുണ്ട്.മൂന്ന് മാസങ്ങള്‍ക്കു മുമ്പും ദീപികയെ കാണാതായിരുന്നുവെന്നും അന്ന് മംഗളൂരുവില്‍ വച്ചു കഡബ കര്‍മ്മയിലെ പ്രശാന്തിനൊപ്പം കണ്ടെത്തുകയായിരുന്നെന്നും പറയുന്നു. ഇപ്പോഴും ദീപിക പ്രശാന്തിനൊപ്പമായിരിക്കും പോയതെന്നു പൊലീസും …

ചോറ്റാനിക്കര ക്ഷേത്രത്തില്‍ അഗ്നിബാധ: ജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്നു തീകെടുത്തി

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തില്‍ രാവിലെയുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്നു തീ പെട്ടെന്ന് കെടുത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.മേല്‍ക്കാവിലെ തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്കു നിവേദ്യം ഒരുക്കുന്നതിനിടയിലാണ് തീ ആളിപ്പിടിച്ചത്. മേല്‍ക്കൂരയിലേക്കു പടര്‍ന്ന തീ നേരിയ നാശനഷ്ടം ഉണ്ടാക്കിയതായി പറയപ്പെടുന്നു. അവധി ദിവസമായിരുന്നതിനാല്‍ ഭക്തജനത്തിരക്ക് രാവിലെ അനുഭവപ്പെട്ടിരുന്നു.നിവേദ്യപ്പുരയിലേക്കു ശാന്തിമാരും കഴകക്കാരും മാത്രമേ സാധാരണ പ്രവേശിക്കാറുള്ളൂ. തീ ആളിപ്പിടിച്ചപ്പോള്‍ ജീവനക്കാരും ഭക്തന്മാരും ചേര്‍ന്നു വെള്ളമൊഴിച്ചു തീകെടുത്തുകയായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് അടച്ച നട പുണ്യാഹത്തിനു ശേഷം …

നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍; കത്തികളും കണ്ടെടുത്തു

കാസര്‍കോട്: നാടന്‍ കൈത്തോക്കുമായി മുന്നാട് പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. വട്ടപ്പാറയിലെ സി അശോകനെയാണ് ബേഡകം പോലീസ് അറസ്റ്റു ചെയ്തത്. മുന്നാട് സഹകരണ ആശുപത്രിക്കടുത്തുള്ള തട്ടുകടക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കൈത്തോക്ക് നിറച്ച നിലയിലായിരുന്നു.ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയതെന്ന് പോലീസ് സൂചിപ്പിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സുനു മോന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

രണ്ടു ദിവസം കൊണ്ട് ജീവനെടുക്കുന്ന മഹാരോഗം ജപ്പാനില്‍ പ്രകടമാവുന്നു

ടോക്കിയോ: മഹാമാരകമായ ബാക്ടീരിയ ജപ്പാനില്‍ വ്യാപകമാവുന്നെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.സ്‌ട്രെപ്‌റ്റോ കോക്കല്‍ ടോക്പിറ്റ് ഷോക്ക് സിന്‍ഡ്രോം എന്ന രോഗമാണ് ഇത്തരത്തില്‍ ഭീഷണി പരത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ബാക്ടീരിയ മനുഷ്യരില്‍ 48 മണിക്കൂറിനുള്ളില്‍ ജീവഹാനിക്ക് ഇടയാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ 941 പേര്‍ക്ക് ഈ രോഗം ബാധിച്ചു. ഇക്കൊല്ലം ഇതുവരെ 977 പേര്‍ രോഗബാധിതരായെന്നു ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യന്‍ ഡിസീസ് റിപ്പോര്‍ട്ട് ചെയ്തു.കുട്ടികളില്‍ തൊണ്ട ഇടര്‍ച്ച, തൊണ്ടവീക്കം, മുതിര്‍ന്നവരില്‍ സന്ധിവേദന, സന്ധിവീക്കം, കുറഞ്ഞ …

കോളേജ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു ഭീഷണി

പാട്‌ന: കോളേജ് ഹോസ്റ്റലില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ക്കു വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പാമ്പ്.ഭക്ഷണത്തിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിഹാറിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഹോസ്റ്റല്‍ ഭക്ഷണത്തിനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു.

10 ലക്ഷത്തിന്റെ മയക്കുമരുന്നുമായി പശ്ചിമബംഗാള്‍ സ്വദേശിനിയായ 18 കാരി കൊച്ചിയില്‍ അറസ്റ്റില്‍; മയക്കുമരുന്നു പിടികൂടിയത് ശരീര ഭാഗങ്ങളില്‍ ഒട്ടിച്ച നിലയില്‍

കൊച്ചി: സംസ്ഥാനത്തേക്കു മയക്കുമരുന്നു കടത്തുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയെയും അസാം സ്വദേശിയായ യുവാവിനെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.പശ്ചിമ ബംഗാള്‍ നോവപാറ മാധവ്പുരിയിലെ ടാനിയ പര്‍വീണ്‍ (18), അസം നൗഗോള്‍ അബഗാനിലെ ബഹാറുല്‍ ഇസ്ലാം (24) എന്നിവരെയാണ് പിടികൂടിയത്.33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും 19500 രൂപയും ഇവരില്‍ നിന്നു പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിനു 10 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു.ഹെറോയിന്‍ മയക്കുമരുന്നു വില്‍ക്കാന്‍ സൗകര്യത്തില്‍ ഏറ്റവും ചെറിയ കുപ്പികളിലാക്കി പര്‍വീണ്‍ …

ചന്ദ്രഗിരിപ്പുഴയില്‍ ഒരാള്‍ ചാടിയതായി സൂചന: പൊലീസും നാട്ടുകാരും തിരച്ചിലില്‍

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടിയെന്ന വിവരത്തെത്തുടര്‍ന്നു ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.ഇന്നു 11 മണിയോടെയാണ് തിരച്ചിലാരംഭിച്ചത്. തിരച്ചില്‍ തുടരുകയാണ്.40 വയസ്സോളം പ്രായമുള്ള ഒരാളാണ് പുഴയില്‍ ചാടിയതെന്നേ വിവരമുള്ളൂ. ആളെ കണ്ടുകിട്ടിയാല്‍ മാത്രമേ ആരാണെന്നു കണ്ടെത്താനാവൂ. വിവരമറിഞ്ഞു നിരവധി പേര്‍ പാലത്തിലും സമീപത്തും തടിച്ചു കൂടിയിട്ടുണ്ട്.