മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ ഇലക്ട്രിക് ഓട്ടോയില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ കേസ്
കാസര്‍കോട്: മദ്യലഹരിയില്‍ ഓടിച്ച ഓട്ടോ, എതിരെ വരികയായിരുന്ന ഇലക്ട്രിക് ഓട്ടോയില്‍ ഇടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ അപകടത്തിൽ മംഗല്‍പ്പാടി, അടുക്കയിലെ എം എ അബ്ദുല്‍ ഹക്കീമി(53)നെതിരെ കുമ്പള എസ് ഐ കെ ശ്രീജേഷ് സ്വമേധയാ കേസെടുത്തു.ശനിയാഴ്ച വൈകുന്നേരം ആറേമുക്കാല്‍ മണിയോടെ ബന്ദിയോട്- പെര്‍മുദെ റോഡിലെ അട്ക്കയിലാണ് അപകടം. പട്രോളിംഗ് നടത്തുകയായിരുന്നു എസ് ഐയും സംഘവും. ഓട്ടോ റിക്ഷകൾ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഈ സമയത്ത് അപകടത്തിനു ഇടയാക്കിയ ഓട്ടോയില്‍ ഇരിക്കുകയായിരുന്നു ഡ്രൈവര്‍. മദ്യപിച്ചിട്ടുണ്ടെന്ന …