വെയ് രാജാ വെയ്…; സീതാംഗോളിയില്‍ കുലുക്കിക്കുത്ത്; കാല്‍ ലക്ഷം രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുമ്പള- ബദിയഡുക്ക റോഡില്‍ സീതാംഗോളി ബസ് സ്‌റ്റോപ്പിനു സമീപത്തുള്ള മൈതാനിയിലെ കുലുക്കിക്കുത്ത് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 25,510 രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍. മുഗു, അരിയപ്പാടി ഹൗസിലെ എ ജയപ്രകാശ് (39), കോയിപ്പാടി പെര്‍വാഡിലെ ഷഹീര്‍ മന്‍സിലിലെ കെ റഹീം (38) എന്നിവരെയാണ് കുമ്പള എസ്‌ഐ ആനന്ദകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കളിക്കളത്തില്‍ നിന്നും ചൂതാട്ടത്തിനു ഉപയോഗിച്ച കട്ടകളും സ്റ്റീല്‍ കപ്പും വിവിധ ചിഹ്നങ്ങള്‍ പതിച്ച പ്ലാസ്റ്റിക് ഷീറ്റും കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page