ആലിന്‍ ഷെറിന്‍ എബ്രഹാമിന് യാത്രാമൊഴി നല്‍കി കേരളം

പത്തനംതിട്ട: അവയദാനത്തിലൂടെ നാല് കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കി വിട പറഞ്ഞ ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം യാത്രാമൊഴി നല്‍കി. പത്തനംതിട്ട മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ചാപ്പലില്‍ രാവിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചു. ആശുപത്രിയിലെ പൊതുദര്‍ശനത്തിനുശേഷം എട്ടുമണിയോടെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ച ഭൗതികാവശിഷ്ടം വീട്ടിനുള്ളിലെ പ്രാര്‍ത്ഥന ചടങ്ങിനുശേഷം പൊതുദര്‍ശനത്തിനുവച്ചു.

നൂറുകണക്കിനാളുകള്‍ ആലിന് അന്തിമോപചാരമര്‍പ്പിക്കുന്നു. കുഞ്ഞു ആലിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കണ്ണീരടക്കനാകാതെ നാട്ടുകാരും ബന്ധുക്കളും വീട്ടുകാരും വിതുമ്പുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പ്രാര്‍ഥന ശുശ്രൂഷകള്‍ നടക്കും.

മൂന്ന് മണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. നാല് മണിയോടെ പള്ളിയിലെ പ്രര്‍ഥനകള്‍ക്കുശേഷം സംസ്‌കാരം നടക്കും. മന്ത്രിമാരടക്കം നിരവധിപേര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായി അപകടത്തില്‍ മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റേയും ഷെറിന്റെയും പത്ത് മാസം പ്രായമുളള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വൃക്കകള്‍, ഹൃദയം, കരള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തില്‍ പുതു ചരിത്രമെഴുതി നാലു കുരുന്നുകള്‍ക്ക് പുതുജീവനേകിയാണ് ആലിന്‍ വിടവാങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page