കുവൈത്ത് വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടി; കണ്ണപുരം സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കുവൈറ്റ് വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്തു. കാഞ്ഞങ്ങാട്, അജാനൂര്‍, കിഴക്കുംകരയിലെ സോമന്റെ ഭാര്യ സി. നിര്‍മ്മല നല്‍കിയ പരാതിയില്‍ കണ്ണൂര്‍, കണ്ണപുരം, ദാറുല്‍ ഇസ്ലാം സ്‌കൂളിനു സമീപത്തെ അബ്ദുല്‍ ലത്തീഫി(52)നെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സോമന് കുവൈത്തിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 2022 ഡിസംബര്‍ 24മുതല്‍ 2024 ഒക്ടോബര്‍ 14 വരെയുള്ള കാലയളവിലാണ് പണം കൈമാറിയതെന്നു നിര്‍മ്മല നല്‍കിയ പരാതിയില്‍ പറഞ്ഞു. പണമോ വിസയോ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മ്മല ഹൊസ്ദുര്‍ഗ് ഫസ്റ്റ് …

എ.ഡി.എമ്മിന്റെ ആത്മഹത്യ: പി. ശശിക്കെതിരെ ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍; സംസ്ഥാനത്ത് നിരവധി ബിനാമി പമ്പുകളെന്നു ആരോപണം

കോഴിക്കോട്: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബിനാമിയാണെന്നു അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പി. ശശിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ബിനാമി പെട്രോള്‍ പമ്പുകളുണ്ട്. പി ശശിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ബാബു-അന്‍വര്‍ ആരോപിച്ചു.

15പവന്‍ സ്വര്‍ണ്ണം വാങ്ങി വിശ്വാസവഞ്ചന നടത്തിയതായി പരാതി; 3പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സ്ത്രീയില്‍ നിന്നു 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂരിലെ ആയിഷ ജസീലയുടെ പരാതിയില്‍ സഹോദരങ്ങളായ ജമാലുദ്ദീന്‍, ജലാലുദ്ദീന്‍, ജാഫര്‍ എന്നിവര്‍ക്കെതിരെയാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉപ്പളയില്‍ വ്യാജ ചികിത്സാക്യാമ്പ് നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍

കാസര്‍കോട്: വ്യാജമരുന്ന് ഉണ്ടാക്കുകയും ചികിത്സ നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ വ്യാജഡോക്ടര്‍ അറസ്റ്റില്‍. പാലക്കാട്, മണ്ണാര്‍ക്കാട്, കളരിക്കല്‍ ഹൗസില്‍ സി.എം ജമാലുദ്ദീ(56)നെയാണ് മഞ്ചേശ്വരം എസ്.ഐ. കെ.വി സുമേഷ് രാജ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച ഉപ്പള, പച്ചിലമ്പാറയില്‍ വച്ചാണ് അറസ്റ്റ്. ഫ്രണ്ട്‌സ് ക്ലബ്ബിലാണ് ജമാലുദ്ദീന്റെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തിയത്. യാതൊരു യോഗ്യതയോ രേഖകളോ ഇല്ലാതെ രോഗികളെ ചികിത്സിച്ചു മരുന്നു നല്‍കിയെന്നതിനാണ് അറസ്റ്റു ചെയ്തത്.വ്യാജഡോക്ടര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സന്തോഷിനാണ് ആദ്യം വിവരം ലഭിച്ചത്. ഇതേ …

പതിനാലുകാരിയുടെ പരാതി: ഗായകന്‍ പോക്‌സോ കേസില്‍ പിടിയില്‍; വിവരം അറിഞ്ഞിട്ടും മറച്ചുവച്ച ഭാര്യയ്‌ക്കെതിരെയും കേസ്

കാസര്‍കോട്: പതിനാലുകാരിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയിന്മേല്‍ ഗായകനെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. വിവരം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നതിനു പ്രതിയുടെ ഭാര്യയേയും കേസില്‍ പ്രതി ചേര്‍ത്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ കരുണാകരന്‍ (48) എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഉപദ്രവിച്ച കാര്യം കരുണാകരന്റെ ഭാര്യയ്ക്കും മകള്‍ക്കും അറിയാമായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഭാര്യയേയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തത്.

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് വധക്കേസ് വിചാരണ ആരംഭിച്ചു

കാസര്‍കോട്: എസ്ഡിപിഐ പ്രവര്‍ത്തകനും കാസര്‍കോട് എം.ജി റോഡിലെ ബെഡ് കടയിലെ ജീവനക്കാരനുമായ തളങ്കര, നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദി(24)നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (മൂന്ന്)ആരംഭിച്ചു.2014 ഡിസംബര്‍ 22ന് രാത്രിയിലാണ് സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വച്ച് വ്യക്തിവിരോധം വച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ഉദയന്‍, പ്രശാന്ത്, മഹേഷ്, അനി എന്ന അനില്‍കുമാര്‍ തുടങ്ങി 21 പ്രതികളാണ് കേസിലുള്ളത്. എട്ടാംപ്രതി ജ്യോതിഷ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് …

ബസ് കണ്ടക്ടര്‍ കൊല്ലപ്പെട്ട നിലയില്‍

മംഗ്‌ളൂരു: മംഗ്‌ളൂരു ബസ് സ്റ്റാന്റിനു സമീപത്തു ബസ് കണ്ടക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബജ്‌പെ സ്വദേശിയായ രാജേഷ് (21) ആണ് മരിച്ചത്. ബസ് സര്‍വ്വീസ് കഴിഞ്ഞ ശേഷം ബസിനകത്തു തന്നെയാണ് രാജേഷ് അന്തിയുറങ്ങാറ്. പതിവുപോലെ തിങ്കളാഴ്ച രാത്രിയിലും ബസ്്‌സ്റ്റാന്റ് പരിസരത്ത് ബസ് നിര്‍ത്തിയതായിരുന്നു. അതിനു ശേഷമാണ് കൊലപാതകം നടന്നതെന്നു സംശയിക്കുന്നു. തലയില്‍ മുറിവും ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒലിക്കുന്ന നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. പാണ്ഡേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പൊവ്വല്‍, ബെഞ്ച് കോര്‍ട്ടില്‍ ഭര്‍തൃമതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാതായി

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊവ്വല്‍, ബെഞ്ച്‌കോര്‍ട്ടിനു സമീപത്തെ ജാഫറിന്റെ ഭാര്യ ഷൈമ (35)യെ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഷൈമയും ഭര്‍ത്താവും അഞ്ചു മക്കളുമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടികളെല്ലാം 13 വയസ്സിനു താഴെ ഉള്ളവരാണ്. ഷൈമയെ മരിച്ച നിലയില്‍ കാണപ്പെട്ട വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട്ടെ വ്യാപാരിയാണ് ജാഫര്‍. ഷൈമയുടെ മരണത്തിനു പിന്നാലെ ഇയാളെ കാണാതായി. കണ്ടെത്താന്‍ അന്വേഷണം …

നവീന്‍ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍; ഇതു വരെ പരാതിയില്ല, സമഗ്രമായ അന്വേഷണം നടത്തും: മന്ത്രി രാജന്‍

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നു റവന്യുവകുപ്പു മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. നവീന്‍ബാബുവിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പൊതുപ്രവര്‍ത്തകര്‍ പക്വതയോടെ ഇടപെടണം. എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും- മന്ത്രി പറഞ്ഞു. വ്യക്തിപരമായി നല്ല കഴിവും പക്വതയുമുള്ള ഉദ്യോഗസ്ഥനാണ് നവീന്‍ബാബു. അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം നല്‍കിയത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്-മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് മീന്‍ മാര്‍ക്കറ്റില്‍ പതിനേഴുകാരിക്കു നേരെ അതിക്രമം; പ്രതിയെ കണ്ടെത്താന്‍ വനിതാ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് മാര്‍ക്കറ്റില്‍ മീന്‍ വാങ്ങിക്കാന്‍ എത്തിയ പതിനേഴുകാരിക്കു നേരെ ലൈംഗികാതിക്രമം. അക്രമിയെ തടഞ്ഞു വച്ച് പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ അക്രമി കുതറിയോടി രക്ഷപ്പെട്ടു. പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേല്‍ വനിതാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മാര്‍ക്കറ്റില്‍ മീന്‍ വാങ്ങിക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഒരാള്‍ പെണ്‍കുട്ടിയുടെ പിന്‍ഭാഗത്ത് കയറിപ്പിടിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരം ഷാഫി എന്നയാള്‍ക്കെതിരെയാണ് വനിതാ പൊലീസ് പോക്‌സോ കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

സ്ഥാപനത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പട്ടാപ്പകല്‍ കടത്തിക്കൊണ്ടു പോയി. സ്‌കൂട്ടറില്‍ എത്തിയ രണ്ടു പേരെ തെരയുന്നു

കാസര്‍കോട്: ഗോഡൗണിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന വാഹനം പട്ടാപ്പകല്‍ മോഷണം പോയി. പെരിയ ബസാറിലെ അബ്ദുല്‍ സത്താറിന്റെ ലയലന്റ് ദോസ്തി വണ്ടിയാണ് തിങ്കളാഴ്ച വൈകുന്നേരം 4നും 4.20നും ഇടയ്ക്ക് മോഷണം പോയത്. സാധനങ്ങള്‍ ഇറക്കിയ ശേഷം നിര്‍ത്തിയിട്ടതായിരുന്നു. സ്‌കൂട്ടറില്‍ എത്തിയ രണ്ടു പേരാണ് മോഷണത്തിനു പിന്നില്‍ എന്നു സംശയിക്കുന്നു. രണ്ടു പേര്‍ സ്‌കൂട്ടറില്‍ വരുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ഒരാള്‍ വാഹനം സ്റ്റാര്‍ട്ടാക്കി കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അബ്ദുല്‍ സത്താര്‍ നല്‍കിയ പരാതിയിന്മേല്‍ ബേക്കല്‍ പൊലീസ് …

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ കുരുങ്ങി; അധ്യാപികയ്ക്ക് നഷ്ടമായത് 13 ലക്ഷം രൂപ

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ അധ്യാപികയ്ക്ക് 13,37950 രൂപ നഷ്‌പ്പെട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്ക്കാണ് പണം നഷ്ടമായത്. തട്ടിപ്പ് സംബന്ധിച്ച് കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ ട്രേഡിംഗ് എന്ന പേരിലാണ് തട്ടിപ്പുകാര്‍ അധ്യാപികയെ ബന്ധപ്പെട്ടത്. നല്ല സൗഹൃദം സ്ഥാപിച്ച ശേഷം ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചു. പണം നിക്ഷേപിക്കാന്‍ പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ചെറിയ തുകയ്ക്ക് വലിയ ലാഭം നല്‍കിയാണ് കൂടുതല്‍ പണം നിക്ഷേപിക്കുവാന്‍ പ്രേരിപ്പിച്ചത്.

വീടു കയറി ഭീഷണി മുഴക്കിയതായി പരാതി; യുവാവിനെതിരെ കേസ്

കാസര്‍കോട്: മൂത്തമകനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണെന്നു പറയുന്നുവീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. അടുക്ക, ചുക്കിരിയടുക്കയിലെ ആയിഷാബിയുടെ പരാതി പ്രകാരം അടുക്കയിലെ സി എ ഹമീദിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിക്കാരിയുടെ മൂത്തമകനുമായി ഹമീദിനു വിരോധമുണ്ടെന്നും അതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി മോശം ഭാഷയില്‍ സംസാരിക്കുകയും ഇളയ മകനെ അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ആയിഷ പരാതിയില്‍ പറഞ്ഞു.

പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് മൃതദേഹങ്ങള്‍ കത്തിച്ചു; യുവതിയും കാമുകനും അറസ്റ്റില്‍

മംഗ്‌ളൂരു: പിഞ്ചുമക്കളെ കൊന്ന് മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞ യുവതിയും കാമുകനും അറസ്റ്റില്‍. ഐജൂറു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാമനഗറിലെ സ്വീറ്റി (24), കാമുകന്‍ ഫ്രാന്‍സിസ് (27) എന്നിവരാണ് അറസ്റ്റിലായത്. സ്വീറ്റിയുടെ മക്കളായ കപില (2), കപിലന്‍ (പതിനൊന്ന് മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. എ കെ കോളനിയിലെ ശിവയുടെ ഭാര്യയാണ് സ്വീറ്റി. ഈ ബന്ധത്തിലുള്ള മക്കളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഏതാനും മാസം മുമ്പാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വീറ്റി രണ്ടുമക്കളുമായി കാമുകനൊപ്പം താമസം ആരംഭിച്ചത്. തങ്ങളുടെ സൈ്വര്യ ജീവിതത്തിനു കുട്ടികള്‍ തടസ്സമാകുന്നുവെന്ന് …

മീഡിയാ സിറ്റിയുടെ 13-ാമത് സിനിമ- മാധ്യമ- നാടക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആവണി മികച്ച ബാലതാരം

തിരുവനന്തപുരം: മീഡിയാ സിറ്റിയുടെ പതിമൂന്നാമത് സിനിമാ- നാടക- മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്ത കുറിഞ്ഞി മികച്ച ഗോത്ര ഭാഷാ പുരസ്‌ക്കാരം നേടി. ഇതേ സിനിമയില്‍ അഭിനയിച്ച ആവണി ആവൂസ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനരചയിതാവ്: പ്രമോദ് കാപ്പാട് (കുറിഞ്ഞി), മികച്ച പുതുമുഖ ഗായിക: ദേവനന്ദ ഗിരീഷ് (കുറിഞ്ഞി), സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്: പ്രകാശന്‍ ചെങ്ങല.

പീഡനക്കേസില്‍; നടന്‍ സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്തു വിട്ടയച്ചു; ഇന്നും അറസ്റ്റില്ല

തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ നടന്‍ സിദ്ദീഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദീഖ് ചോദ്യം ചെയ്യലിനായി ഹാജരായത്. ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫ്, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടു നിന്നു. സിദ്ദിഖിനെ ശനിയാഴ്ച അറസ്റ്റു ചെയ്‌തേക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നു. സുപ്രിം കോടതിയില്‍ നിന്നു ഇടക്കാല ജാമ്യം നേടിയ സിദ്ദിഖിനെ കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് …

ലോഡ്ജ് കെട്ടിടത്തില്‍ നിന്ന് യുവാവ് വീണു മരിച്ചു

കണ്ണൂര്‍: രക്ഷിതാക്കള്‍ക്കൊപ്പമെത്തി കണ്ണൂരിലെ ലോഡ്ജില്‍ മുറിയെടുത്ത യുവാവ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. എറണാകുളം, എം.ജി റോഡിലെ അജിത്ത് കുമാറിന്റെ മകന്‍ ആദിത്യന്‍ (26) ആണ് മരിച്ചത്. താവക്കരയിലെ മലബാര്‍ റെസിഡന്‍സിലാണ് സംഭവം. ആദിത്യനെ മുറിയിലാക്കിയ ശേഷം അജിത് കുമാറും ഭാര്യയും പുറത്തേക്ക് പോവുകയായിരുന്നു. ഇവര്‍ മുറിയിലേക്ക് തിരിച്ചെത്തും മുമ്പെ വ്യാഴാഴ്ച രാത്രി ഏഴര മണിയോടെയാണ് ആദിത്യന്‍ ലോഡ്ജ് കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്. ഹൈക്കോടതി ജീവനക്കാരനാണ് ആദിത്യന്റെ പിതാവ് അജിത്കുമാര്‍. ടൗണ്‍ പൊലീസ് കേസെടുത്തു.

പി.വി അന്‍വര്‍ ശനിയാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: പി.വി അന്‍വര്‍ എം.എല്‍.എ ശനിയാഴ്ച രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസിലെത്തും.പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കണമെന്നു ഡിവൈ.എസ്.പി നിര്‍ദ്ദേശിച്ചിട്ടും വിട്ടു നല്‍കാതിരുന്നതില്‍ ദുഃഖിതനായി ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ നിസ്സഹായ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിക്കും. സ്വന്തമായി വീടില്ലാത്ത അബ്ദുല്‍ സത്താറിന്റെ കുടുംബത്തിനു വീടു നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ഭവനനിര്‍മ്മാണ ഫണ്ടിന്റെ ആദ്യ ഗഡു അദ്ദേഹം സംഭാവന ചെയ്യും. പി.വി അന്‍വര്‍ എം.എല്‍.എ രൂപീകരിച്ച കേരള ഡി.എം.കെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുള്ളവരുമായി അദ്ദേഹം കൂടിയാലോചനയും ചര്‍ച്ചയും …