സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാക്കിസ്താൻ അയച്ച 40 വോളം ഡ്രോണുകൾ ഇന്ത്യ തകർത്തു; തിരിച്ചടിയിൽ പാകിസ്ഥാൻ ഞെട്ടി

ന്യൂഡൽഹി: കനത്ത പ്രഹരശേഷിയുള്ള തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ച് സുപ്രധാന കേന്ദ്രങ്ങളിലേക്ക് പാക്കിസ്താൻ ആക്രമണം ഇന്ത്യ തകർത്തു. തിരിച്ചടിയിൽ പാകിസ്ഥാൻ ഞെട്ടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.അതിർത്തിയിലും നിയന്ത്രണരേഖയിലും ഉൾപ്പെടെ നാനൂറോളം ഡ്രോണുകൾ പാക്കിസ്താൻ ഇന്ത്യക്ക് നേരേ പ്രയോഗിച്ചു. എല്ലാം ഇന്ത്യൻ സേന തകർത്തു ഇന്ത്യൻ തിരിച്ചടിയിൽ | പാക്കിസ്താനു കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പാക്കിസ്താൻ …

താമരശേരി ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ ആരോപണവിധേയരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവച്ചു. കേസിൽ പ്രതികളായതിനാലാണ് ഇവരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തത്. നേരത്തേ ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പരീക്ഷ സെന്ററുകളിലേക്കു വിദ്യാർഥി, യുവജന സംഘടനകൾ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.ഫെബ്രുവരി 28നാണ് വിദ്യാർഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

പരീക്ഷാപ്പേടി

നര്‍മ്മ ഭാവന -ജോയ്സ് വര്‍ഗീസ് (കാനഡ) പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയില്‍ അടച്ച ഭൂതത്തിനെ ഞാന്‍ ഭയക്കാന്‍ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്. ഞാന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ എന്റെ മൂത്ത സഹോദരങ്ങള്‍ പത്തിലും ഒമ്പതിലും ഒക്കെ പഠിച്ചു തുടങ്ങി. സന്ധ്യക്ക് കളിച്ചു തിമര്‍ക്കുന്ന ഞങ്ങളോട് അമ്മ പറയും, ‘ഒച്ച വെക്കല്ലെ, അവന്‍ പത്തിലെ പരീക്ഷക്കു പഠിക്ക്യാ…’മമ്… ഈ പത്തിലെ പരീക്ഷ, താഴോട്ട് ഉരുണ്ടിറങ്ങി കനം വെയ്ക്കുന്ന കൂറ്റന്‍ മഞ്ഞുകട്ടയായി എന്റെ മുകളിലൂടെ ഉരുണ്ട് എന്നെ ഞെരുക്കി.ഞാനും പടികള്‍ …

സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

-പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി:സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. സമാധാനത്തിനായി ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎസ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് വക്താവ് തുടർന്നു പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇരു രാജ്യങ്ങളും വെടിവയ്പ്പിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ, സംഘർഷം കൂടുതൽ വഷളാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ ജാഗ്രത പുലർത്തുന്നുണ്ടെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. …

500,000 കുടിയേറ്റക്കാരുടെ പദവി റദ്ദാക്കണമെന്ന് സുപ്രീം കോടതിയോട് ട്രംപ്

-പി പി ചെറിയാൻ വാഷിങ്ടൺ :”മാനുഷിക” കാരണങ്ങളാൽ അര ദശലക്ഷത്തിലധികം കുടിയേറ്റക്കാർക്ക് യുഎസിൽ നിയമപരമായി പ്രവേശിക്കാനും താമസിക്കാനും അനുവദിച്ച ബൈഡൻ ഭരണ പരിഷ്‌കാരം അവസാനിപ്പിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്കുള്ള “പരോൾ” പരിപാടി അവസാനിപ്പിക്കുന്നതിൽ നിന്ന് ഭരണകൂടത്തെ തടയുന്ന കീഴ്‌ക്കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സോളിസിറ്റർ ജനറൽ ജോൺ സോവർ വ്യാഴാഴ്ച അടിയന്തര അപ്പീൽ നൽകി. കഴിഞ്ഞ മാസം ബോസ്റ്റണിലെ ഒരു …

മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്ക ഉൾക്കടൽ എന്ന് മാറ്റുന്നു

-പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി:ഫെഡറൽ രേഖകളിൽ മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്ക ഉൾക്കടൽ എന്നു ഔദ്യോഗികമായി പുനർനാമകരണം ചെയ്യുന്നതിന് വ്യാഴാഴ്ച പ്രതിനിധി സഭ വോട്ട് ചെയ്തു. 206 നെതിരെ 211 വോട്ടുകൾ ഭേദഗതിക്കു അനുകൂലമായി ലഭിച്ചു. ബില്ലിന് അനുകൂലമായി ഒരു ഡെമോക്രാറ്റും വോട്ട് ചെയ്തില്ല, ഒരു റിപ്പബ്ലിക്കൻ ബില്ലിനെതിരെ വോട്ട് ചെയ്തു. പതിനാറ് അംഗങ്ങൾ വോട്ട് ചെയ്തില്ല. ബിൽ സെനറ്റിന്റെ പരിഗണനയ്ക് അയയ്ക്കും. 2025 ലെ ഗൾഫ് ഓഫ് അമേരിക്ക ആക്ട്, മാർജോറി ടെയ്‌ലർ …

സാന്‍ ഡീഗോയില്‍ ബോട്ട് മറിഞ്ഞു, ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

-പി പി ചെറിയാന്‍ സാന്‍ ഡീഗോ: അനധികൃതമായി അമേരിക്കയിലേക്കു കടക്കാന്‍ ശ്രമിച്ച കപ്പല്‍ കാലിഫോര്‍ണിയ സാന്‍ ഡീഗോ തീരത്ത് മറിഞ്ഞു ഗുജറാത്തില്‍ നിന്നുള്ള കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചു .മെയ് 5 ന് രാവിലെ കപ്പല്‍ മറിഞ്ഞതിന് തൊട്ടുപിന്നാലെ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു, അതേസമയം അവന്റെ 10 വയസ്സുള്ള സഹോദരിയെ കാണാതായി, മുങ്ങിമരിച്ചതായി കരുതപ്പെടുന്നു. അവരുടെ മാതാപിതാക്കളെ തിരമാലയില്‍ നിന്ന് രക്ഷപ്പെടുത്തി. പിതാവ് അബോധാവസ്ഥയിലാണ്. മാതാവും ആശുപത്രിയിലാണ്.കള്ളക്കടത്തുകാരും ഭീകരസംഘവും ഉപയോഗിക്കുന്ന ചെറുകപ്പലില്‍ അനധികൃതമായി …

ഫോക്സ് ന്യൂസിന്റെ ജീനിന്‍ പിറോയെ ടോപ്പ് ഫെഡറല്‍ പ്രോസിക്യൂട്ടറായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: ഫോക്സ് ന്യൂസ് അവതാരകയും മുന്‍ കൗണ്ടി പ്രോസിക്യൂട്ടറും തിരഞ്ഞെടുക്കപ്പെട്ട ജഡ്ജിയുമായ ജീനിന്‍ പിറോയെ രാജ്യ തലസ്ഥാനത്തെ ടോപ്പ് ഫെഡറല്‍ പ്രോസിക്യൂട്ടറായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. 2006 ല്‍ ഫോക്സ് ന്യൂസില്‍ ചേര്‍ന്ന പിറോ, ആഴ്ചയിലെ വൈകുന്നേരങ്ങളില്‍ നെറ്റ്വര്‍ക്കിന്റെ ‘ദി ഫൈവ്’ എന്ന ഷോയുടെ സഹ-അവതാരകയാണ്. 1990 ല്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി കോടതിയില്‍ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ കൗണ്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ അറ്റോര്‍ണിയായി മൂന്ന് തവണ പ്രവര്‍ത്തിച്ചു.ട്രൂത്ത് സോഷ്യലിലെ …

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്. വെബ്സൈറ്റിലൂടെ ഫലം അറിയാം

തിരുവനന്തപുരം: 2025ലെ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇന്ന് വൈകിട്ട് 3ന് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും ഇതിനൊപ്പം പ്രഖ്യാപിക്കും.sslcexam.kerala.gov.in, results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെ ഫലം അറിയാനാകും. പിആർഡി ലൈവ്(PRD Live) മൊബൈൽ ആപ്പിലും ഫലം ലഭ്യമാണ്. 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ തവണ 99.69 ശതമാനമായിരുന്നു വിജയശതമാനം.

ഇന്ത്യൻ തിരിച്ചടിക്കു പുറമെ ആഭ്യന്തര കലാപങ്ങളിലും പൊറുതിമുട്ടി പാക്കിസ്താൻ: ക്വറ്റ പിടിച്ചെടുത്തതായി ബലൂചിസ്താൻ ആർമി, ഇമ്രാന്റെ മോചനത്തിനായി ജനം തെരുവിൽ

ഇസ്ലാമാബാദ്: ഇന്ത്യൻ ആക്രമണത്തിൽ വിറങ്ങലിച്ച പാക്കിസ്താനു തിരിച്ചടിയായി ആഭ്യന്തര കലാപവും. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്താന്റെ തലസ്ഥാനം ക്വറ്റയുടെ നിയന്ത്രണം പിടിച്ചെടുത്തതായി ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടു. ബലൂചിസ്താനെ പാക്കിസ്താനിൽ നിന്നു മോചിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സായുധ സംഘടനയാണ് ബിഎൽഎ. കഴിഞ്ഞ ദിവസങ്ങളിലായി പാക് സൈന്യത്തിനു നേരെ ശക്തമായ ആക്രമണമാണ് ബിഎൽഎ നടത്തുന്നത്. ചൊവ്വാഴ്ച പാക് സൈനിക വാഹനത്തിനു നേരെ ബിഎൽഎ നടത്തിയ ആക്രമണത്തിൽ 12 സൈനികർ മരിച്ചിരുന്നു. ബൊളാൻ, കെച്ച് മേഖലകളിലായി 14 പാക് …

ലിയോ പതിനാലാമൻ പുതിയ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ പുതിയ മാർപ്പാപ്പയായി യുഎസിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോയെ തിരഞ്ഞെടുത്തു. ലിയോ പതിനാലാമൻ എന്നാകും അദ്ദേഹം ഇനി അറിയപ്പെടുക. കർദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ചയാണ് മാർപ്പാപ്പയെ തിരഞ്ഞെടുത്തത്.ഏപ്രിൽ 21ന് ദിവംഗതനായ ഫ്രാൻസിസ് മാർപ്പാപ്പയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് 69 വയസ്സുകാരനായ ലിയോ പതിനാലാമൻ മാർപ്പാപ്പ. യുഎസിലെ ഷിക്കാഗോയിലാണ് ജനനം. പെറുവിൽ വർഷങ്ങളോളം സുവിശേഷ ശുശ്രൂഷകൾ നടത്തി. ചരിത്രത്തിൽ ആദ്യമായാണ് യുഎസിൽ നിന്നൊരാൾ മാർപ്പാപ്പയാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട 267-ാമത് മാർപ്പാപ്പയാണ് ലിയോ …

പാക്കിസ്താനെ നിലംതൊടീക്കാതെ ഇന്ത്യ; ലഹോറിലും ഇസ്ലാമാബാദിലും സിയാൽക്കോട്ടിലും ഇന്ത്യൻ ആക്രമണം. പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : പ്രകോപനം തുടരുന്ന പാക്കിസ്താനു കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്താനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ത്യൻ മിസൈലുകൾ പതിച്ചു. ലാഹോറും സിയാൽക്കോട്ടും ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് കറാച്ചി തുറമുഖത്ത് മിസൈലുകൾ വർഷിച്ചു. കര,നാവിക, വ്യോമ സേനകൾ പാക്കിസ്താനിലെ വൻ ആക്രമണമാണ് നടത്തുന്നത്. വ്യാഴാഴ്ച രാത്രി ജമ്മു വിമാനത്താവളവും പഞ്ചാബിലെ സൈനികകേന്ദ്രങ്ങളും ലക്ഷ്യമാക്കി തൊടുത്ത 50 ഡ്രോണുകളെ ഇന്ത്യൻ സൈന്യം തകർത്തു.ജമ്മുവിലെ സാംബയിൽ നുഴഞ്ഞു …

ചാവേറാക്രമണത്തിനു ഭീകരർ തയാറെടുക്കുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പഞ്ചാബിലും കശ്മീരിലും ജാഗ്രത, ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ബോംബ് ഭീഷണി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനു പ്രതികാരമായി ഭീകരർ ചാവേർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ജമ്മുകശ്മീരിലും പഞ്ചാബിലും ജാഗ്രത കർശനമാക്കി. ഭീകരസംഘടനകളായ ജയ്ഷെ മുഹമ്മദും ലഷ്കറെ തൊയിബയും സുരക്ഷാ സേനയ്ക്കു നേരെ ചാവേറാക്രമണത്തിനു തയാറെടുക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിൽ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതിനിടെ അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത സ്റ്റേഡിയങ്ങൾക്കുനേരെ ബോംബ് ഭീഷണി. ഐപിഎൽ വേദികളിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ല.നേരത്തേ പാക്കിസ്താനിലെ …

അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനു കുരുക്ക് മുറുകുന്നു; പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതിയുടെ അനുമതി

പട്ന: ജോലിക്കു പകരം ഭൂമി തട്ടിപ്പു കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ കുറ്റവിചാരണ ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകി.ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛ വിലയ്ക്ക് ഭൂമി എഴുതി വാങ്ങിയെന്നാണ് കേസ്. ഇതു കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ റജിസ്റ്റർ ചെയ്തതായും ഇഡിയും സിബിഐയും ആരോപിക്കുന്നു. നേരത്തേ കേസിൽ 4 മണിക്കൂറോളം ലാലുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലാലുവിന്റെ ഭാര്യയും …

നിപ; മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, രോഗിയെ പരിചരിച്ചവർ ഉൾപ്പെടെ 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്

തിരുവനന്തപുരം: 42 വയസ്സുകാരിക്കു നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. രോഗിയെ പരിചരിച്ചവർ ഉൾപ്പെടെ ഹൈ റിസ്ക് കാറ്റഗറിയിലുള്ള 7 പേരുടെ സാമ്പിൾ പരിശോധിച്ചതു നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിനി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിലാണ് ഇവരുള്ളത്. ഇവർ എവിടെയൊക്കെ പോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് അസ്വാഭാവിക മരണങ്ങളൊന്നും ഉണ്ടായിട്ടില്ല. വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം – മംഗളൂരു , മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസുകളിൽ കോച്ചുകളുടെ എണ്ണംവർധിപ്പിച്ചു; വർധിപ്പിച്ച കോച്ചുകൾ 22 മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കോച്ചുകളുടെ വർധനവു 22 നു നിലവിൽ വരും. 20631 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ, 20632 തിരുവനന്തപുരം സെൻട്രൽ -മംഗളുരു സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഓരോ എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളും ഏഴു ചെയർ കാർ കോച്ചുകളുമാണ് വർധിപ്പിക്കുന്നത്. അതോടെ ഇരുട്രയിനുകളിലും 14 ചെയർകാർ കോച്ചുകൾ വീതവും രണ്ടു വീതം എക്സിക്യൂട്ടീവ് ക്ലാസ് …

അന്‍വറോര്‍മ്മ 10 ന് കാസർകോട്ട്

കാസര്‍കോട്: ദൃശ്യ സംസ്‌കാരത്തിന് പുതുമ പകർന്ന എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മകള്‍ക്ക് ഒമ്പതാണ്ടാകുന്നു. 10 ന് ശനിയാഴ്ച്ച മൂന്ന് മണിക്ക് കാസര്‍കോട് ആര്‍.കെ മാള്‍ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. സി.ഒ.എ. സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് അധ്യക്ഷത വഹിക്കും. അനുസ്മരണ പ്രഭാഷണവും, സെമിനാര്‍ വിഷയാവതരണവും സിനിമാ-മാധ്യമ നിരൂപകനായ സി.എസ്. വെങ്കിടേശ്വരന്‍ നടത്തും.റഹ്‌മാന്‍ തായലങ്ങാടി, ഏഷ്യാനെറ്റ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ജി സുരേഷ്‌കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി. ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍ …

ഓപ്പറേഷൻ സിന്ദൂർ വെള്ളിത്തിരയിലേക്ക്: പേര് റജിസ്റ്റർ ചെയ്ത് 15 നിർമാതാക്കൾ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യയുടെ മറുപടി ഓപ്പറേഷൻ സിന്ദൂർ സിനിമയാകുന്നു. ഓപ്പറേഷൻ സിന്ദൂർ എന്ന പേര് റജിസ്റ്റർ ചെയ്യാൻ 15 നിർമാതാക്കൾ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചതായാണ് വിവരം.പ്രമുഖ നിർമാതാക്കളായ മഹാവീർ ജെയിൻ, അശോക് പണ്ഡിറ്റ്, സംവിധായകൻ മധുർ ഭണ്ഡാക്കർ, ബോളിവുഡ് സ്റ്റുഡിയോകളായ ടി-സീരീസ്, സീ സ്റ്റുഡിയോസ് എന്നിവയാണ് ഇതേ പേരിൽ സിനിമ നിർമിക്കാൻ രംഗത്തുള്ളത്.റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ സ്റ്റുഡിയോസും ഇതിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും വ്യാജ വാർത്തയാണെന്ന് കമ്പനി പ്രതികരിച്ചു.അതിനിടെ ബോളിവുഡിൽ പ്രശസ്തരുടെ …