ആയിഷത്ത് മെഹ്സിൻ വേദന ഇല്ലാത്ത ലോകത്തേക്ക് യാത്രയായി; നാടിനെ കണ്ണീരിലാഴ്ത്തി

കാസർകോട്: അസുഖ ബാധിതയായി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി വിട വാങ്ങി. കുണിയ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ആയിഷത്ത് മെഹസിൻ (15) ആണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. പഠിക്കാൻ മിടുക്കിയും അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയുമായിരുന്നു. മൂന്നു മാസം മുമ്പ് കടുത്ത വയറു വേദന അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് ആയിഷത്ത് മെഹ്സിന്റെ ജീവിതത്തിൽ കണ്ണീർ വീണത്. പ്രിയപ്പെട്ടവരുടെ സഹായത്തോടെ തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളിൽ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
മേൽപറമ്പിലെ തറവാട് വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ബുധനാഴ്ച രാത്രി കുണിയയിലെ മദ്രസയിൽ പൊതു ദർശന വച്ചപ്പോൾ സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ യാത്രാമൊഴിയേകി.
കുണിയയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മജീദ് – റസിയ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കെ.എം. ഫാത്തിമത്ത് റുമാന , കെ.എം അബ്ദുൽ റഷീദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page