കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി, പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നു കുടുംബം

കൊച്ചി: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സത്യാവസ്ഥ പുറത്തു വരണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ ആവശ്യമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞു. സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ എഡിഎമ്മിന്റെ മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്തു വരില്ലെന്നു ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.ഒക്ടോബര്‍ 15ന് രാവിലെയാണ് നവീന്‍ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ബാബുവിനു കലക്ടറേറ്റിലെ …

പള്ളിക്കര ബീച്ചില്‍ പട്ടാപ്പകല്‍ കഞ്ചാവ് വലിച്ച യുവതി അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കര ബീച്ചില്‍ പട്ടാപ്പകല്‍ കഞ്ചാവു ബീഡി വലിക്കുകയായിരുന്ന യുവതിയെ പൊലീസ് കയ്യോടെ പിടികൂടി. നോര്‍ത്ത് ബംഗ്‌ളൂരു, ചോലനായക്ക്‌നഹള്ളി, ശംബുലേശ്വര ലേഔട്ടിലെ ശില്‍പ്പ (24)യെയാണ് ബേക്കല്‍ എസ്.ഐ പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബീച്ചിന്റെ തെക്കുഭാഗത്തുള്ള സ്റ്റാച്യുവിനു സമീപത്തു കഞ്ചാവ് ബീഡി വലിക്കുകയായിരുന്നു യുവതിയെന്നു പൊലീസ് പറഞ്ഞു.യുവതിയെ പിന്നീട് നോട്ടീസ് നല്‍കി ജാമ്യത്തില്‍ വിട്ടു.

രാജി, മേരി, ദീപ; പല നാടുകളില്‍ പല പേരുകള്‍, ജോലിക്കു നില്‍ക്കുന്ന വീടുകളില്‍ നിന്നു സ്വര്‍ണ്ണവുമായി മുങ്ങിയ മഹേശ്വരി ഒടുവില്‍ അറസ്റ്റില്‍

കണ്ണൂര്‍: ജോലിക്കു നിന്ന വീട്ടില്‍ നിന്നു ആറരപ്പവന്‍ സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ ഹോംനഴ്‌സ് അറസ്റ്റില്‍. പാലക്കാട് സ്വദേശിനിയായ മഹേശ്വരി (44)യെ ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ സനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സമാനമായ പത്തോളം കേസുകളില്‍ പ്രതിയാണ് മഹേശ്വരിയെന്നു പൊലീസ് പറഞ്ഞു. കണ്ണൂര്‍, വെറ്റിലപ്പള്ളിവയല്‍ നൗഷാദ് മന്‍സിലില്‍ നിന്ന് ആറു പവന്‍ സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞുവെന്ന പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തത്.നവംബര്‍ ആദ്യവാരത്തിലാണ് മഹേശ്വരി വെറ്റിലപ്പള്ളിയിലെ വീട്ടില്‍ …

145,000 ഇലക്ട്രിക് വാഹനങ്ങള്‍ ഹ്യുണ്ടായ് തിരിച്ചുവിളിക്കുന്നു

-പി പി ചെറിയാന്‍ ഇന്ത്യാന: ഹ്യുണ്ടായ് തങ്ങളുടെ 45,000 ഇലക്ട്രിക് വാഹനങ്ങള്‍ പവര്‍ നഷ്ടപ്പെടുമെന്നതിനാല്‍ തിരിച്ചുവിളിക്കുന്നു. ഈ പ്രശ്‌നം അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ അനുസരിച്ച്, അയോണിക് 5 മോഡലുകളും, അയോണിക് 6 മോഡലുകളും അതിന്റെ നിരവധി ജെനസിസ് മോഡലുകളും തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. തിരിച്ചുവിളിച്ച വാഹനങ്ങള്‍ ഇവയാണ്: 2022-2024ലെ IONIQ 5, 2023-2025ലെ IONIQ 6, 2023-2025ലെ ഉല്പത്തി GV60, 2023-2025ലെ ജെനസിസ് GV70 ഇലക്ട്രിഫൈഡ്, 2023-2024ലെ ജെനസിസ് G80 …

മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ മീറ്റിംഗ് നവം.30ന്

-പി പി ചെറിയാന്‍ ഡാളസ്: മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ മീറ്റിംഗ് 30ന് വൈകീട്ട്ഡാളസ് സൈന്ററ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടക്കും. സമ്മേളനത്തില്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചു വികാരി റവ.ഫാ.ബേസില്‍ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. എല്ലാ യുവജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഷൈജു.സി.ജോയ്, സിബിന്‍ തോമസ്, സിബി മാത്യു, സിബു മാത്യു എന്നിവരെ ബന്ധപ്പെടണം.

ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ പ്രവര്‍ത്തനത്തിനിടയില്‍ കാല് നഷ്ടപ്പെട്ട ബിനീഷിന് ധനസഹായം നല്‍കണം: എഫ്.ഐ.ടി.യു

കാസര്‍കോട്: ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ പ്രവര്‍ത്തനത്തിനിടയില്‍ കാല് നഷ്ടപ്പെട്ട ബിനീഷിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേസ് യൂണിയന്‍സ് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അനധികൃതമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ട കര്‍ണ്ണാടകയില്‍ നിന്നുള്ള ബോട്ടിനെ പിടികൂടാന്‍ അധികൃതരോടൊപ്പം കടലില്‍ ജോലിയില്‍ ഏര്‍പ്പെട്ട റസ്‌ക്യൂ ടീം അംഗമായ ബിനീഷിന് പരിക്കു പറ്റുകയും, മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാല് മുറിച്ചു മാറ്റുകയും ചെയ്തു. മൂന്നു ലക്ഷം രൂപയിലധികം ഇതുവരെ ചികിത്സക്ക് ചെലവായി. ബിനീഷിന്റെ ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാന്‍ ഏറ്റെടുക്കുകയും മതിയായ …

തെളിവെടുപ്പിനിടയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; കാര്‍ തടഞ്ഞു നിര്‍ത്തി ആറരലക്ഷം രൂപ കൊള്ളയടിച്ച കേസിലെ പ്രതികളെ വെടിവച്ച് വീഴ്ത്തി

മംഗ്‌ളൂരു: തെളിവെടുപ്പിനിടയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് വെടിവച്ചിട്ടു. ഉള്ളാള്‍, മാസ്തിക്കട്ടയിലെ ഫാറൂഖ് ടി.കെ ബാവ (35), ബെല്‍ത്തങ്ങാടി, ബളാലുവിലെ ഭരത് കുമാര്‍ ഷെട്ടി (38) എന്നിവരെയാണ് വെടിവച്ച് വീഴ്ത്തിയത്. ഇരുവരെയും പൊലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹുബ്ലി സ്റ്റേഷനിലെ പൊലീസുകാരായ സ്വാതിമുരളി, മഹന്തേഷ മാതര, ശ്രീകാന്ത് എന്നിവരും ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഹുബ്ലിയില്‍ തെളിവെടുപ്പിനിടയിലാണ് സംഭവം.നവംബര്‍ എട്ടിന് ഹുബ്ലി റെയില്‍വെ സ്റ്റേഷനു സമീപത്ത് രാഹുല്‍ എന്നയാളെ കാര്‍ തടഞ്ഞു …

എടനീര്‍, വിഷ്ണുമംഗലം ക്ഷേത്രക്കവര്‍ച്ച: ഇബ്രാഹിം കലന്തറിന്റെ കൂട്ടാളിയും പിടിയില്‍, അറസ്റ്റിലായത് 17 കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഉള്ളാള്‍ സ്വദേശി, കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: എടനീര്‍, വിഷ്ണുമംഗലം ക്ഷേത്രം കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉള്ളാള്‍ ദര്‍ഗയ്ക്കു സമീപത്തെ മുഹമ്മദ് ഫൈസല്‍ എന്ന ഫൈസ(36)ലിനെയാണ് വിദ്യാനഗര്‍ എസ്.ഐ വി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ മഞ്ചേശ്വരം, ബദിയഡുക്ക തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 17ല്‍പ്പരം കവര്‍ച്ചാ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.നവംബര്‍ മൂന്നിന് രാത്രിയിലാണ് എടനീര്‍ മഠത്തിനു കീഴിലുള്ള വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. നീല നിറത്തിലുള്ള ആള്‍ട്ടോ കാറിലെത്തിയ സംഘം ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് …

മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം 19കാരിയായ മകള്‍ കാറുമായി കടന്നു; കാര്‍ മീപ്പിരിയില്‍ ഉപേക്ഷിച്ച നിലയില്‍, യുവതി കാമുകനൊപ്പമെന്ന് സൂചന, കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: മാതാപിതാക്കളെ വീട്ടിനകത്ത് മുറിയില്‍ പൂട്ടിയിട്ട ശേഷം 19കാരിയായ മകള്‍ പിതാവിന്റെ കാറുമായി കടന്നു കളഞ്ഞു. പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ കാര്‍ ബന്തിയോട്, മീപ്പിരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവതി കാമുകനൊപ്പം ഉള്ളതായാണ് സൂചന. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നു കുമ്പള പൊലീസ് അധികൃതര്‍ പറഞ്ഞു.തിങ്കളാഴ്ച വൈകുന്നേരം 3.45 മണിയോടെയാണ് സംഭവം. കയ്യാര്‍, ശാന്തിയോട് സ്വദേശിനിയാണ് കാറുമായി കടന്നു കളഞ്ഞത്. യുവതിക്കു നേരത്തെ ഒരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. ഇതു മറികടന്ന് യുവതിയെ മറ്റൊരാള്‍ക്കു വിവാഹം ചെയ്തു കൊടുത്തിരുന്നു. …

വളപട്ടണത്തെ വീട്ടില്‍ നിന്നു ഒരു കോടി രൂപയും 300 പവനും കവര്‍ന്ന കേസ്: അലമാര തുറന്നത് താക്കോല്‍ ഉപയോഗിച്ച്; കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് കാസര്‍കോട് വഴിയെന്നു സംശയം, പൊലീസ് നായ മണം പിടിച്ചെത്തിയത് റെയില്‍വെ സ്റ്റേഷനിലേക്ക്

കാസര്‍കോട്: വളപട്ടണത്തെ മൊത്ത അരിവ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്നു ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. വളപട്ടണം സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. നവംബര്‍ 19ന് അഷ്‌റഫും കുടുംബവും വീടുപൂട്ടി തമിഴ്‌നാട്, മധുരയില്‍ നടന്ന ഒരു വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രി പത്തരമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ പിന്‍ഭാഗത്തുള്ള കിടപ്പുമുറിയുടെ ജനല്‍ …

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ മാവോയിസ്റ്റ് നേതാവ് സോമന്‍ വധിക്കാന്‍ ശ്രമിച്ച കേസ്: വിചാരണയ്ക്ക് 27ന് തുടക്കം, പരാതിക്കാരനായ ലീഗ് നേതാവിനു കോടതി സമന്‍സയച്ചു

കാസര്‍കോട്: നഗരത്തിലെ സ്വകാര്യസ്ഥാപനത്തിനു ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എന്‍.എ ഖാലിദിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മാവോയിസ്റ്റ് നേതാവ് സോമനെതിരെ വിചാരണ ആരംഭിക്കുന്നു. നവംബര്‍ 27 മുതല്‍ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യില്‍ ആണ് വിചാരണ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി സോമനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. വിചാരണയ്ക്ക് ഹാജരാകുന്നതിനായി എന്‍.എ ഖാലിദിനു കോടതി സമന്‍സ് അയച്ചിട്ടുണ്ട്.2007ല്‍ ആണ് കേസിനാസ്പദമായ സംഭവം. …

തുംബെ മഹാലിംഗേശ്വര ക്ഷേത്ര കവര്‍ച്ച; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: ബണ്ട്വാള്‍, തുംബെ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്നു ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന വെള്ളിയാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് സ്വദേശി ആക്രി ബഷീര്‍ എന്ന ബഷീര്‍ (44), കൊല്ലത്തെ പ്രകാശ്ബാബു എന്ന മുഹമ്മദ് നിയാസ് (46), പുഡുഗ്രാമത്തിലെ എഫ്.ജെ മുഹമ്മദ് എന്ന ഇസ്മായില്‍ (44)എന്നിവരെയാണ് ദക്ഷിണകന്നഡ എസ്.പി എന്‍ യതീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. നവംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ മുന്‍വാതില്‍ …

പ്രണയം തകര്‍ത്ത അയല്‍വാസിയെ കൊലപ്പെടുത്താന്‍ ഹെയര്‍ഡ്രയറില്‍ ബോംബ് വച്ചു; പൊട്ടിയത് കാമുകിയുടെ കൈയില്‍ വച്ച്, യുവാവ് അറസ്റ്റില്‍

ബംഗ്‌ളൂരു: ബാഗല്‍കോട്ടില്‍ പാഴ്‌സല്‍ വഴിയെത്തിയ ഹെയര്‍ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊപ്പാള്‍, കുസ്തഗി സ്വദേശി സിദ്ധപ്പ ശീലാവത് (35) ആണ് അറസ്റ്റിലായത്. ഇല്‍ക്കല്‍ സ്വദേശിയായ രാജേശ്വരി (37)യുടെ കൈവിരലുകളാണ് നഷ്ടമായത്.സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-രാജേശ്വരിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് രാജേശ്വരി സിദ്ധപ്പയുമായി അടുപ്പത്തിലായി. എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍ നിന്നു രാജേശ്വരി അകന്നു. ഇവരുടെ അയല്‍വാസിയായ ശശികലയാണ് ഇതിനു കാരണക്കാരിയെന്നാണ് സിദ്ധപ്പ കരുതിയിരുന്നത്. പ്രതികാരമെന്ന നിലയില്‍ …

കാസര്‍കോട്ടെ റിട്ട. അധ്യാപകന്‍ എന്‍. രാംദാസ് കാമത്ത് 103-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ബിഇഎം സ്‌കൂളിലെ റിട്ട. പ്രധാന അധ്യാപകന്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ എന്‍. രാംദാസ് കാമത്ത് (103) അന്തരിച്ചു. ഉഡുപ്പിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം.ബിഇഎം സ്‌കൂളില്‍ 25 വര്‍ഷക്കാലം അധ്യാപകനും ഏഴുവര്‍ഷം പ്രധാന അധ്യാപകനുമായിരുന്ന രാംദാസ് കാമത്ത് അറിയപ്പെടുന്ന ജലതരംഗം, ഹാര്‍മ്മോണിയം വാദകനായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രാംറാവു നായകിന്റെ കൂടെ നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ കസ്തൂരി കാമത്ത്. മക്കള്‍: പ്രശാന്ത് കാമത്ത് (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), അജിത്ത് കാമത്ത് (ചാര്‍ട്ടേഡ് …

കാണാതായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടുകുക്കെ, ദാന്തക്കാനയിലെ പരേതരായ ചോമ-കല്യാണി ദമ്പതികളുടെ മകന്‍ രാധാകൃഷ്ണന്‍ (42) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് രാധാകൃഷ്ണനെ വീട്ടില്‍ നിന്നും കാണാതായത്. തെരച്ചില്‍ നടത്തുന്നതിനിടയില്‍ ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലെ കശുമാവിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സഹോദരന്‍ മഞ്ജുനാഥയുടെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. നേത്രാവതി സഹോദരിയാണ്.

വ്യാപാരിയുടെ വീട് കുത്തിതുറന്ന് 300 പവനും ഒരു കോടി രൂപയും കവര്‍ന്നു; സംഭവം വീട്ടുകാര്‍ വിവാഹ സല്‍ക്കാരത്തിനു പോയ സമയത്ത്

കണ്ണൂര്‍: വ്യാപാരിയുടെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണ്ണവും ഒരു കോടി രൂപയും കവര്‍ച്ച ചെയ്തു. തളിപ്പറമ്പ്, മന്ന കെ എസ് ഇ ബിക്കു സമീപത്തെ അഷ്റഫ് ട്രേഡേഴ്സ് ഉടമ വളപ്പട്ടണത്തെ കെ പി അഷ്റഫിന്റെ വീട്ടിലാണ് കവര്‍ച്ച. അഷ്റഫും കുടുംബവും നവംമ്പര്‍ 19ന് തമിഴ്നാട് മധുരയിലേയ്ക്ക് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഞായറാഴ്ച രാത്രി 10.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. വീട്ടിലും പരിസരത്തുമുള്ള …

പാലക്കാട് തിരഞ്ഞെടുപ്പു ഫലം: ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്ത രംഗത്ത്

കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവനക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശക്തമായി പ്രതിഷേധിച്ചു. സുന്നത്ത് ജമാഅത്തിനെതിരെ ലീഗ് വേദി ഉപയോഗപ്പെടുത്തി നിരന്തരം സലഫി ആശയം പ്രചരിപ്പിക്കുന്നതു കൈയും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നു സമസ്ത നേതാക്കള്‍ പ്രസ്താവനയില്‍ മുന്നറിയിച്ചു.തിരഞ്ഞെടുപ്പു കാലത്ത് എല്ലാ സ്ഥാനാര്‍ത്ഥികളും ആശിര്‍വാദം തേടി പ്രമുഖ വ്യക്തികളെ സമീപിക്കുന്നതു സാധാരണമാണെന്നു സമസ്ത ചൂണ്ടിക്കാട്ടി. ഇങ്ങനെ എത്തുന്നവരെ മാന്യമായി സ്വീകരിക്കുന്നത് മര്യാദയാണ്. ഇതിന്റെ പേരില്‍ കേരള …

ഷാഹി ഇമാംപള്ളി സര്‍വെ തടയാന്‍ ശ്രമം; കല്ലേറ്, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗം

ന്യൂഡെല്‍ഹി: ഷാഹി ജുമാമസ്ജിദ് സര്‍വ്വെക്കിടയുണ്ടായ സംഘര്‍ഷം ഒഴിവാക്കുന്നതിനു പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.യു.പി സംഭാല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദ് പരിസരത്തു ഞായറാഴ്ച രാവിലെയാണ് സംഭവം. ഡി.എം രാജേന്ദ്ര പാന്‍സിയുടെ നേതൃത്വത്തിലുള്ള സര്‍വ്വെ സംഘത്തോടൊപ്പം എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.പി.എ വന്ദമിശ്ര, സി.എ അനുജ് ചൗധരി, തഹസില്‍ദാര്‍ രവി സോങ്കര്‍ എന്നിവരുമുണ്ടായിരുന്നു. ഇതിനു പുറമെ പൊലീസിന്റെയും റാപ്പിഡ് റസ്‌പോണ്‍സ് ഫോഴ്‌സിന്റെയും നിരവധി സംഘങ്ങളും സംഘര്‍ഷ സ്ഥലത്ത് നേരത്തെ നിലയുറപ്പിച്ചിരുന്നു. സര്‍വ്വെ ആരംഭിച്ചു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പ്രതിഷേധക്കാര്‍ …