കടലാക്രമണം: പെരിങ്കടി തീരദേശവാസികള്‍ ഒറ്റപ്പെട്ട നിലയില്‍

മഞ്ചേശ്വരം:രൂക്ഷമായി തുടരുന്ന കടലാക്രമണത്തില്‍ മംഗല്‍പാടി പെരിങ്കടി കടപ്പുറത്തു തീരദേശവാസികള്‍ ഒറ്റപ്പെട്ടു.പെരിങ്കടിയില്‍ നിന്നു പുറംലോകത്തെത്താനുള്ള റോഡ് കടലെടുത്തു. റോഡ് ഉണ്ടായിരുന്ന സ്ഥലം കുത്തിയെടുത്തു തീരപ്രദേശത്തെ രണ്ടു ഭാഗമായി വേര്‍പ്പെടുത്തിയതിനാല്‍ തീരദേശവാസികള്‍ക്കു മറ്റെങ്ങോട്ടും പോവാനാവാത്ത സ്ഥിതിയാണെന്നു നാട്ടുകാര്‍ അറിയിച്ചു. ഇതിനു പുറമെ അനുഭവപ്പെട്ട ശക്തമായ കാറ്റില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീഴുകയും തകരുകയും ചെയ്തിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും കടപുഴകി വീണ മരങ്ങള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്. തീരദേശവാസികള്‍ക്കു സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നു നാട്ടുകാര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നു

നായ്ക്കാപ്പ് രാമനഗറിലെ പി മഹാലിഗ ഷെട്ടി അന്തരിച്ചു

കാസര്‍കോട്: കുമ്പള നായ്ക്കാപ്പ് രാമനഗറിലെ പി മഹാലിഗ ഷെട്ടി(95) അന്തരിച്ചു. പോസ്റ്റല്‍ വിഭാഗം മെ.ില്‍ ഓവര്‍സീയറായിരുന്നു. നായ്ക്കാപ്പ് ഗണേശ മന്ദിരം സ്ഥാപകനായിരുന്നു. കമലയാണ് ഭാര്യ. മക്കള്‍: ശവിറാം ഷെട്ടി, നാരായണ ഷെട്ടി, ശ്രീധര ഷെട്ടി, കൃഷ്ണ ഷെട്ടി.

അഞ്ചുവര്‍ഷം മുമ്പു വിവാഹിതയായ സ്ത്രീയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു പീഡിപ്പിക്കുന്നെന്നു പരാതി; കേസ്

മഞ്ചേശ്വരം: അഞ്ചുവര്‍ഷം മുമ്പു മതാചാര പ്രകാരം വിവാഹിതയായി ഭര്‍ത്താവിനൊപ്പം സംതൃപ്ത ജീവിതം നയിച്ചു വരുകയായിരുന്ന തന്നെ മൂന്നു മാസമായി ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്നു മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയാണെന്നു മഞ്ചേശ്വരം ഹൊസബെട്ടു കെ കെ കോമ്പൗണ്ടിലെ സൈനസ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരായി പരാതി കൊടുത്തു.സൈനസിന്റെ പരാതിയില്‍ ഭര്‍ത്താവ് ഗുഡ്ഡഗിരിയിലെ നാസിര്‍, ഭര്‍തൃമാതാവ് ആലിമ, ഭര്‍തൃ സഹോദരി ബീഫാത്തിമ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2020 നവംബര്‍ 19-നാണ് സൈനസും നാസിറും വിവാഹിതരായത്. അതിനു …

ഊഞ്ഞാലാടാന്‍ മോഹം; മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്നപ്പോള്‍ മാതാവിന്റെ സാരിയെടുത്തു ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടയില്‍ സാരിയില്‍ കുടുങ്ങി 12 കാരനു ദാരുണാന്ത്യം

കാസര്‍കോട്: പ്രമുഖരുടെ മക്കളൊക്കെ വീട്ടിനുള്ളില്‍ ഊഞ്ഞാല്‍കെട്ടി ആടുന്നതു കണ്ട അന്യസംസ്ഥാന തൊഴിലാളിയുടെ മകന്‍ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്തു മാതാവിന്റെ സാരിയെടുത്തു ഊഞ്ഞാല്‍കെട്ടി ആടുന്നതിനിടയില്‍ സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു.ആന്ധ്ര ചിറ്റൂര്‍ സ്വദേശിയും കാസര്‍കോടു നാലാംമൈലില്‍ താമസക്കാരനുമായ മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്. വളരെക്കാലം മുമ്പു സംസ്ഥാനത്തെത്തിയ ഇയാള്‍ പലജില്ലകളിലും താമസിച്ചു കൂലിപ്പണിയെടുത്താണ് കൂടുംബം പുലര്‍ത്തുന്നതെന്നു പറയുന്നു. ആറുമാസം മുമ്പാണ് നാലാംമൈലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിച്ചത്. മസ്താന്‍ ജോലിതേടി വീട്ടില്‍നിന്നു പോയതായിരുന്നു. മാതാവ് നസ്രീന്‍ കടയില്‍ പോയ നേരത്തായിരുന്നു …

ഹാരി, വില്യം രാജകുമാരന്മാരുടെ കസിൻ റോസി റോഷ് മരിച്ച നിലയിൽ

-പി പി ചെറിയാൻ ലണ്ടൻ: ഹാരി, വില്യം രാജകുമാരന്മാരുടെ കസിനും ഡയാന രാജകുമാരിയുടെ അമ്മാവന്റെ ചെറുമകളുമായ റോസി റോഷിനെ (20) വിൽറ്റ്ഷെയറിലെ നോർട്ടണിലുള്ള കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു തോക്ക് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി ദി സൺ റിപ്പോർട്ട് ചെയ്തു. സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ യാത്ര പോകാനായി ഒരുങ്ങുന്നതിനിടെയാണ് റോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഡർഹാം സർവകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിനിയായിരുന്നു റോസി റോഷ്.

ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റായി ഇന്ത്യക്കാരന്‍ എ.പി.സിംഗിനെ തിരഞ്ഞെടുത്തു

-പി പി ചെറിയാന്‍ ഒര്‍ലാന്‍ഡോ(ഫ്‌ലോറിഡ): ഒര്‍ലാന്‍ഡോ ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഇന്ത്യക്കു അഭിമാനനേട്ടം. ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനകളിലൊന്നായ ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റായി ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ നിന്നുള്ള എ.പി. സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 13 മുതല്‍ 17 വരെ ഒര്‍ലാന്‍ഡോയില്‍ നടന്ന അസോസിയേഷന്റെ 107-ാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. 200-ലധികം രാജ്യങ്ങളിലായി 1.4 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ഒരു ആഗോള സംഘടനയുടെ നേതൃത്വം സിംഗിന്റെ കൈകളിലായി.ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പുകളില്‍ കുടുംബ …

രാവണീശ്വരം മൂലയില്‍ അമ്പൂഞ്ഞി അന്തരിച്ചു

കാഞ്ഞങ്ങാട്: രാവണീശ്വരം മൂലയില്‍ അമ്പൂഞ്ഞി (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: പ്രഭാകരന്‍, രവീന്ദ്രന്‍ (ഗള്‍ഫ്), രാജേഷ് (ഗള്‍ഫ്), ഗീത (സിപിഎം പൊടിപ്പളളം ബ്രാഞ്ച്).മരുമക്കള്‍: രേവതി, ഉമ (സിപിഎം പൊടിപ്പളളം), അജിത.സഹോദരങ്ങള്‍: അപ്പക്കുഞ്ഞി പൊടിപ്പള്ളം, അപ്പു കളനാട്, ചിരുത എടയാട്ട്, അപ്പുക്കന്‍ പൂച്ചക്കാട്.

വിഎസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു

ന്യൂ ഡെൽഹി: വി. എസിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ,കേരള ഗവർണർ രാജേന്ദ്ര അർലേക്കർ , കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ബിനോയ് വിശ്വം, വി.എം. സുധീരൻ ,വിവിധ പാർട്ടികളുടെ ദേശീയ- സംസ്ഥാന ഭാരവാഹികൾ, കലാ സാംസ്ക്കാരിയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ അനുശോചിച്ചു. പൊതുസേവനത്തിനും കേരളത്തിൻറെ പുരോഗതിക്കും ജീവിതം സമർപ്പിച്ച അപൂർവ വ്യക്തിയാണ് അച്യുതാനന്ദനെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു.

വി.എസിനു തലസ്ഥാനത്ത് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം

തിരുവനന്തപുരം: ആശുപത്രിയിൽ നിന്നും എ.കെ.ജി. പഠന ഗവേഷണംകേന്ദ്രത്തിൽ എത്തിച്ച ജനനേതാവ് വിഎസിൻ്റെ ഭൗതിക ശരീരം തിങ്കളാഴ്ച രാത്രി അവിടെ പൊതു ദർശനത്തിന് വച്ചു. പ്രിയ നേതാവിനെ അവസാന നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും തലസ്ഥാനനഗരി അവിടേക്കു ഒഴുകിയെത്തുകയായിരുന്നു .പൊതുദർശനത്തിനു ശേഷം രാത്രിയോടെ ഭൗതിക ശരീരം ബാർട്ടൻ ഹില്ലിലെ വേലിക്കകം വസതിയിലെത്തിച്ചു.ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിൽ പൊതു ദർശനം. ഉച്ചക്ക് ആലപ്പുഴയിലെ വന്നതിയിലേക്കു കൊണ്ടു പോവുന്ന ഭൗതിക ശരീരം രാത്രിവേലിക്കകം വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ബുധനാഴ്ച രാവിലെ 9 …

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ഡോക്ടർമാരുടെ ഉപദേശമനുസരിച്ച് ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു വിനയച്ച രാജികത്തിൽ അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്ക് അദ്ദേഹം കൃതജ്ഞത അറിയിച്ചു. പ്രധാനമന്ത്രി , കേന്ദ്രമന്ത്രിമാർ എന്നിവർക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചിട്ടുണ്ട്.

മധൂര്‍ കൊടി മജലുവിലെ ചന്ദ്രഹാസ അന്തരിച്ചു

കാസര്‍കോട്: മധൂര്‍ കൊടിമജലുവിലെ പരേതനായ ചാനിയണ്ടയുടെ മകന്‍ ചന്ദ്രഹാസ (52) അന്തരിച്ചു. അവിവാഹിതനാണ്. മാതാവ്: ലീല. സഹോദരി: ലളിത. മരുമകന്‍: ശിവപ്രസാദ്.

മധൂര്‍ പട്‌ളയിലെ രാമനായിക് അന്തരിച്ചു

കാസര്‍കോട്: മധൂര്‍ പട്‌ളയിലെ രാമനായിക് അന്തരിച്ചു. മക്കള്‍: ശ്രീധര നായിക് (പ്രിന്‍സിപ്പല്‍ വിവേകാനന്ദ കോളേജ് പുത്തൂര്‍), സന്തോഷ് നായിക്മരുമക്കള്‍: ആശനായിക് (ടീച്ചര്‍ എടനീര്‍ ജിവിഎച്ച്എസ്), മാലതി.

വായ്പാ കുടിശ്ശിക: ബാങ്കുകാരുടെ ഭീഷണിയെത്തുടര്‍ന്നു കുടുംബം കൂട്ട ആത്മഹത്യക്കു ശ്രമിച്ചു; ഗൃഹനാഥ മരിച്ചു

പത്തനംതിട്ട: കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച മൂന്നംഗകുടുംബത്തിലെ ഗൃഹനാഥ മരിച്ചു.പത്തനംതിട്ട കൊടുമണ്‍ രണ്ടാംകുറ്റി വേട്ടക്കോട്ടെ ലീല (50)യാണ് മരിച്ചത്. ഭര്‍ത്താവ് നീലാംബരന്‍, മകന്‍ ദിപിന്‍ കുമാര്‍ എന്നിവരെ ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അവശനിലയിലായിരുന്ന നീലാംബരന്‍ വിവരം ബന്ധുവിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ അയല്‍ക്കാര്‍ അവശനിലയില്‍ കാണപ്പെട്ട ഇവരെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പരിശോധനയില്‍ ലീലയുടെ മരണം സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയാണ് ലീല. ഇവര്‍ 70,000 രൂപ ബാങ്ക് വായ്പയെടുത്തിരുന്നുവെന്നും കുടിശ്ശിക …

വാണിയംപാറ അള്ളംകോട് വയലില്‍ ഞാറു നടല്‍ ഉത്സവമേളം

കാസര്‍കോട്: യുവതലമുറയെ കൃഷിയോട് ആഭിമുഖ്യമുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിക്കര വാണിയംപാറ ചങ്ങമ്പുഴ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി ആരംഭിച്ചു.വാണിയംപാറ അള്ളങ്കോട് വയലില്‍ തരിശുകിടന്ന പാടം പാട്ടെത്തിനെടുത്താണ് ചങ്ങമ്പുഴ വനിതാവേദി നെല്‍കൃഷി ആരംഭിച്ചത്. വനിതകളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഞാറുനടീല്‍. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്നു നടത്തിയ ഞാറുനടീല്‍ നാട്ടില്‍ പ്രത്യാശയുടെ ഉത്സവമേളം പകര്‍ന്നു. വനിതാ വേദി ഭാരവാഹികളായ വിനീത, മനോജ, പ്രേമ കുഞ്ഞികൃഷ്ണന്‍, ലീലകൃഷ്ണന്‍, നിതീഷ് കുമാര്‍, ജയേഷ് കുമാര്‍, സുര്‍ജിത്ത്, ക്ലബ്ബ് പ്രവര്‍ത്തകര്‍ ഞാറുനടീല്‍ ഉത്സവത്തില്‍ പങ്കെടുത്തു.

കരിന്തളം പേളിയൂരിലെ ടി അമ്പാടി അന്തരിച്ചു

കരിന്തളം: പേളിയൂരിലെ ടി. അമ്പാടി (94) അന്തരിച്ചു. ഭാര്യ: പരേതയായ ചിരുത. മക്കള്‍: എംപി ഗോപാലകൃഷ്ണന്‍, എംപി ബാബു. മരുമക്കള്‍: ശോഭന(കാഞ്ഞങ്ങാട്), സുനിത(കുന്നുംകൈ). സഹോദരങ്ങള്‍: കര്‍ത്തമ്പു മാളില്‍, നാരായണന്‍(മുംബൈ), നാരായണി(ചാമകുഴി).

ബാരിക്കാട് സ്വദേശി ഷിബിത്ത് രാജിനു ഡോക്ടറേറ്റ് ലഭിച്ചു

കാസര്‍കോട്: ബാരിക്കാട് ഉജ്ജങ്കോട്ടെ ഷിബിത്ത്‌രാജ്. കെ ക്കു ബയോടെക്‌നോളജിയില്‍ പി എച്ച് ഡി ലഭിച്ചു.ഫരീദാ ബാദിലെ റീജ്യണല്‍ സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയില്‍ നല്‍കിയ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ബിരുദം ലഭിച്ചത്. ഉജ്ജങ്കോട്ടെ ചനിയ പൂജാരി- മീനാക്ഷി ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയിലാണ് ഗവേഷണം നടത്തിയത്. ഐ സി എം ആറിന്റെ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ജോലി ചെയ്യുന്നു.

ജില്ലയിലെ റോഡുകള്‍ മരണക്കുഴികള്‍: ഉടന്‍ ഗതാഗതയോഗ്യമാക്കണം: എ അബ്ദുള്‍ റഹ്‌മാന്‍

കാസര്‍കോട്: ജില്ലയിലെ റോഡുകള്‍ മരണക്കുഴികളായി മാറിയിരിക്കുകയാണെന്നു മുസ്ലീംലീഗ് ജില്ലാ ജന. സെക്രട്ടറി എ അബ്ദുള്‍ റഹ്‌മാന്‍ ആരോപിച്ചു. അപകടകരമായി മാറിയ റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് അറിയിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു.കാലവര്‍ഷത്തിനു മുമ്പു റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതൊക്കെ വാചകമടിയില്‍ ഒതുക്കിയിരിക്കുകയാണെന്നു അദ്ദേഹം പരിഹസിച്ചു. കുഴികള്‍ പലേടത്തും റോഡ് ഗതാഗതം അസാധ്യമാക്കുന്നു. കുഴികളില്‍ വീണ് ഇരുചക്രവാഹനയാത്രക്കാര്‍ക്കു പരിക്കേല്‍ക്കുന്നതു പതിവായിരിക്കുന്നു. വാഹനങ്ങള്‍ക്കു പതിവായി കേടുപാടുണ്ടാവുന്നു. കുഴികളില്‍ വീണു വിലപ്പെട്ട മനുഷ്യ ജീവനുകളും പൊലിയുന്നു. ദേശീയപാത സര്‍വ്വീസ് റോഡ് പണി …

മഴ: കൂടാല്‍ മേര്‍ക്കള വയലില്‍ വെള്ളം കയറി; നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി

മഞ്ചേശ്വരം: ശക്തമായി തുടരുന്ന മഴയില്‍ പൈവളിക കൂടാല്‍ മേര്‍ക്കള വയലില്‍ വെള്ളം കയറി. പൈവളികെ വയലില്‍ നെല്‍കൃഷി വെള്ളത്തിനടിയിലായിരിക്കുകയാണ്. വെള്ളം കെട്ടി നിന്നാല്‍ കൃഷി നശിച്ചേക്കുമെന്നു കര്‍ഷകരായ വിനോദ് ബായാര്‍, അബ്ദുള്ള ഹാജി പരിതപിച്ചു. ഇവരുടെ ഒരേക്കര്‍ വയലിലെ നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായിട്ടുള്ളത്.തുടര്‍ച്ചയായി പെയ്യുന്ന മഴ പച്ചക്കറി കര്‍ഷര്‍ക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നു പരാതിയുണ്ട്.