മഞ്ചത്തട്ക്കയിലെകോടി മജൽ ബീഫാത്തിമ അന്തരിച്ചു

കാസർകോട്:മഞ്ചത്തട്ക്ക കോടിമജലിലെ പരേതനായ കെ.എസ്. അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ(70) അന്തരിച്ചു.മക്കൾ:മുഹമ്മദലി മഞ്ചത്തട്ക്ക. (മുൻ മധൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി) എം.എ. ഇബ്രാഹിം(ഉളിയ വാർഡ് മുസ്ലീംലീഗ് ട്രഷറർ)അബ്ദുൽ റഹ്മാൻ , അക്ബർ, മജീദ് ഇഷ്ക് , കുഞ്ഞിബി,സെൽമ ,മരുമക്കൾ: സി.എം. മുസ്തഫചെമനാട് ( സൗദി) ,ആമിന ഒളയത്തട്ക്ക, കദീജ പേരാൽ,അസ്മ മൊഗ്രൽപുത്തൂർ, സുബൈദ പയോട്ട, റസീന തുരുത്തി, പരേതനായ ഇബ്രാഹിം മുഗു, സഹോദരങ്ങൾ:പരേതരായ അബ്ദുൽ റഹ്മാൻ,മുഹമ്മദ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ആര്‍ ശ്രീലേഖ. ശനിയാഴ്ച മണ്ഡലത്തില്‍ ചുമരെഴുതി പ്രചാരണം തുടങ്ങുമെന്ന് ബിജെപി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. ഇവിടത്തെ പല വാര്‍ഡുകളിലും ബിജെപിക്ക് മേധാവിത്തമുണ്ട്. വളരെ ശക്തമായ ത്രികോണപ്പോര് വട്ടിയൂര്‍ക്കാവില്‍ പ്രതീക്ഷിക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും പാലക്കാട് ശോഭ സുരേന്ദ്രനും തൃശ്ശൂരില്‍ പത്മജ വേണുഗോപാലും സ്ഥാനാര്‍ത്ഥികളാകുമെന്നും അറിയുന്നു.

ജെസീലയുടെ മരണം ; ആണ്‍സുഹൃത്തിന്റെ മാതാവിനെ പൊലീസ് അറസ്റ്റുചെയ്തു

കാസര്‍കോട്: ചെര്‍ക്കള നാലത്തടുക്കയിലെ ജെസീല(24) എലിവിഷം കഴിച്ച് മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിന്റെ മാതാവിനെ പൊലീസ് അറസ്റ്റുചെയ്തു. മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം മൂലമാണ് യുവതി മരിച്ചതെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യുവതിയുടെ മരണശേഷം രണ്ടാഴ്ച കഴിഞ്ഞ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നാരോപിച്ച് നാട്ടുകാരും വനിതാ സംഘടനകളും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ഫെബ്രുവരി 15 നാണ് ജസീലയെ വിഷം കഴിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 ന് മരിച്ചു. സംഭവത്തില്‍ സൈബര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.

ഏറെക്കാലത്തിനുശേഷം മമ്മൂട്ടിയും മോഹന്‍ ലാലും ഒന്നിക്കുന്ന പാട്രിയറ്റിന് തിയേറ്റര്‍ വിലക്കുമായി ഫിയോക്

കൊച്ചി: മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പാട്രിയറ്റിന് തിയേറ്റര്‍ വിലക്കുമായി ഫിയോക്. ഏപ്രില്‍ 23-ന് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വിലക്ക്. നിര്‍മാണ വിതരണ വിഹിതം കൂട്ടി ചോദിച്ചതാണ് വിലക്കിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടരുതെന്ന് ഫിയോക് അംഗങ്ങളെ അറിയിച്ചു. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ആദ്യത്തെ രണ്ടാഴ്ച 60-40 എന്ന നിരക്കില്‍ റിട്ടേണ്‍സ് ഉറപ്പാക്കണം എന്നാണ് നിര്‍മാതാവിന്റെ ആവശ്യം. …

അയല്‍ക്കാരനുമായുള്ള തര്‍ക്കത്തിന് പിന്നാലെ നായക്കുട്ടികളെ മതിലിലേക്ക് വലിച്ചെറിഞ്ഞ് യുവതി; സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം

ചെന്നൈ: അയല്‍ക്കാരനുമായുള്ള തര്‍ക്കത്തിന് പിന്നാലെ നായക്കുട്ടികളെ മതിലിലേക്ക് വലിച്ചെറിഞ്ഞ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തമിഴ്നാട്ടില്‍ നിന്നുള്ള വീഡിയോ ആണ് വൈറലായത്. സമീപവാസിയുമായുള്ള തര്‍ക്കത്തിന് പിന്നാലെ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയുടെ അടിയിലുണ്ടായിരുന്ന നായക്കുട്ടികളെ എടുത്ത് യുവതി മതിലിലേക്ക് വലിച്ചെറിയുകയായിരുന്നു. മറ്റ് രണ്ട് നായക്കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിയെന്നും ആരോപണമുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. യുവതിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. മൃഗ സംരക്ഷണ പ്രവര്‍ത്തകനായ വിദിത് ശര്‍മ്മയാണ് …

മകനെ ചുട്ടുപൊള്ളുന്ന കാറിനുള്ളിലിട്ട് കൊന്ന കേസ്: മായ ഹെർണാണ്ടസിന് 15 വർഷം തടവ്

പി പി ചെറിയാൻ ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കാലിഫോർണിയ സ്വദേശിനിയായ മായ ഹെർണാണ്ടസിന് 15 വർഷം തടവ് ശിക്ഷ വിധിച്ചു. വ്യാഴാഴ്ചയായിരുന്നു കോടതി വിധി. 2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നും രണ്ടും വയസ്സുള്ള മക്കളെ കാറിനുള്ളിലിരുത്തി മായ ഒരു മെഡിക്കൽ സ്പായിലേക്ക് പോയി. എയർ കണ്ടീഷൻ ഓൺ ചെയ്ത് കാർ ലോക്ക് ചെയ്ത ശേഷമാണ് അവർ പോയതെങ്കിലും, …

ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക ഇരു നില വീട്ടിൽ മരിച്ചനിലയിൽ

കാസർകോട്: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ഇരുനിലവീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്, മാവുങ്കാൽ , ആനന്ദാശ്രമത്തിനു സമീപത്തെ പരേതനായ മിലിറ്ററി ഉദ്യോഗസ്ഥൻ കൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി (68) യെ ആണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ച നിലയിൽ കാണപ്പെട്ടത്. പാലിയേറ്റീവ് വളണ്ടിയർമാർ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചുവെങ്കിലും വാതിൽ തുറന്നില്ല. വീട്ടിനകത്തു നിന്നു ഈച്ചകൾ മൂളുന്നത് കേട്ട് വിശദമായി നോക്കിയപ്പോഴാണ് മരിച്ചതായി വ്യക്തമായത്. വിവരമറിഞ്ഞ് ഹൊ സ്ദുർഗ് പൊലീസ് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്

പി പി ചെറിയാൻ ഡാളസ് : ഈ ഞായറാഴ്ച( മാര്‍ച്ച് 8 ) 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വെക്കും. നവംബര്‍ 2 ഞായറാഴ്ച യായിരുന്നു ഒരു മണിക്കൂര്‍ പുറകിലോട്ടു തിരിച്ചു വെച്ചിരുന്നത് വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലത്താ യിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്, …

പൂര്‍ണചന്ദ്രനെപ്പോലെ തെളിമയുള്ള കളി; ഷോട്ടുകളെല്ലാം അത്ഭുതപ്പെടുത്തുന്നത്; സഞ്ജു സാംസണിനെ പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍

മുംബൈ: ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സഞ്ജുവിന്റെ കരുത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. പിന്നാലെയാണ് പ്രശംസയുമായി ഗവാസ്‌കര്‍ രംഗത്തെത്തുന്നത്. ‘സഞ്ജു ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ തോന്നും അദ്ദേഹം മറ്റേതോ ലോകത്താണെന്ന്. അത്രയും വ്യക്തമായിട്ടാണ് ഓരോ പന്തുകളും അദ്ദേഹത്തിന് കാണാന്‍ കഴിയുന്നത്, പൂര്‍ണചന്ദ്രനെപ്പോലെ തെളിമയുള്ള കളി കളിച്ച ഷോട്ടുകളെല്ലാം ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഡ്രൈവും …

സിവില്‍ സര്‍വ്വീസ്; 382-ാം റാങ്ക് മുഹമ്മദ് അശ്മില്‍ഷാ വഴി കുണിയയിലേയ്ക്ക്

കാസര്‍കോട്: വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലപട്ടികയില്‍ ഇടം നേടി കുണിയ, മലപ്പുറം, സ്വദേശിയായ അശ്മില്‍ഷായ്ക്ക് 382-ാം റാങ്ക് ലഭിച്ചു. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിസ്റ്റൂഷനിൽ നിന്നാണ് അശ്മില്‍ഷാ ഐ എസ് പരിശീലനം നേടിയത്. കുണിയ കോളേജിലെ ആദ്യ ഐ എ എസ് പരിശീലന ബാച്ചിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിലാണ് അശ്മില്‍ ഷാ റാങ്കു നേടിയത്.

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തിളങ്ങി മലയാളികളും

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്‌നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി ഇത്തവണയും മലയാളികള്‍ അഭിമാനമായി. എസ് ശ്രുതി 18ാം റാങ്കും, സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും, തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും, കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. പ്രിലിമിനറി, മെയിന്‍, …

സ്വര്‍ഗ്ഗയിലെ റിട്ട. അധ്യാപിക ശീലാവതി അന്തരിച്ചു

കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പെര്‍ള, സ്വര്‍ഗ്ഗയിലെ റിട്ട. അധ്യാപിക ശീലാവതി (62) അന്തരിച്ചു. മക്കള്‍: ശ്രീദേവി, ജയപത്മ, ഉദയരാജ്‌, പ്രേമലത. മരുമക്കള്‍: നവീന്‍ കുമാര്‍ (ബാഡൂര്‍), ദിലിന്‍ (തലശ്ശേരി), ദിവാകര (ബാഡൂര്‍) ശ്രീദേവി (അഡ്യനടുക്ക).

പട്ടാപ്പകല്‍ തറവാട് വീടിന്റെ ഓടിളക്കി കവര്‍ച്ച; 20 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടു

മംഗ്‌ളൂരു: പഴയ തറവാട് വീടിന്റെ ഓടിളക്കി അകത്തു കടന്ന കവര്‍ച്ചക്കാര്‍ 20 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ഉഡുപ്പി, ബൈന്ദൂരിലെ പരമേശ്വരയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ പരമേശ്വരയും മകനും മകന്റെ ഭാര്യയുമാണ് താമസം. കഴിഞ്ഞ ദിവസം മൂവരും ബന്ധുവീട്ടില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അലമാരകൾ കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

കാനഡയില്‍ ഇന്ത്യന്‍ വംശജയായ സമൂഹ മാധ്യമ ഇന്‍ഫ്‌ളൂവന്‍സര്‍ കുത്തേറ്റുമരിച്ചു

ചണ്ഡിഗഡ്: കാനഡയില്‍ ഇന്ത്യന്‍ വംശജയായ സമൂഹ മാധ്യമ ഇന്‍ഫ്‌ളൂവന്‍സര്‍ കുത്തേറ്റുമരിച്ചു.പഞ്ചാബില്‍ നിന്നുള്ള നാന്‍സി ഗ്രെവാള്‍ (45) ആണ് കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയില്‍ കുത്തേറ്റുമരിച്ചത്. ഈ മാസം മൂന്നിനാണ് നാന്‍സിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖലിസ്ഥാന്‍ പ്രസ്ഥാനത്തിനും നേതാവ് ഗുര്‍പട്‌വന്ത് സിങ് പന്നുവിനുമെതിരെ നാന്‍സി സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നടത്താറുണ്ടായിരുന്നു. ജയിലില്‍ കഴിയുന്ന എംപി അമൃത്പാല്‍ സിംഗ്, ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ, രാധ സോമി സത്സംഗ്, …

16കാരനെ കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: 16കാരനെ കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ സാമന്ന ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്.സമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേല്‍(46) ആണ് അറസ്റ്റിലായത്. അര്‍ത്ഥഖേഡ ഗ്രാമത്തിലെ താമസക്കാരനായ ഭരത് വിശ്വകര്‍മയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ഇയാള്‍ ശ്രമിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഗുഡ്ഡ പട്ടേല്‍ അടുത്തിടെയാണ് …

ഓണ്‍ലൈനായി വായ്പ എടുത്തെന്നും തിരിച്ചടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി; പരാതി നല്‍കി യുവതി

പറവൂര്‍: ഓണ്‍ലൈനായി വായ്പ എടുത്തെന്നും തിരിച്ചടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നുമുള്ള അജ്ഞാതന്റെ ഭീഷണിയില്‍ പരാതി നല്‍കി യുവതി. ചിറ്റാറ്റുകര സ്വദേശിനിയായ യുവതിയാണ് ആലുവ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച രാവിലെയാണ് യുവതിക്ക് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. വായ്പയുടെ തിരിച്ചടവ് 2,199 രൂപ ഉടന്‍ അടയ്ക്കണമെന്നാണ് അജ്ഞാത നമ്പറില്‍ നിന്നു വാട്‌സാപ്പിലേക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ താന്‍ വായ്പ എടുത്തിരുന്നില്ലെന്നും ഏതു വായ്പയാണെന്നും ചോദിച്ച യുവതി പണം നല്‍കില്ലെന്നു അറിയിച്ചു. ഇതോടെ മോര്‍ഫ് …

മംഗല്‍പാടിയിലെ സ്വര്‍ണനാണയ സമ്മാനം; ഒരു ട്വിസ്റ്റ്

കുമ്പള: ചുമതലയേറ്റയുടനെ പ്രസിഡണ്ടിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള അംഗങ്ങളുടെ നീക്കമാണ് മംഗല്‍പാടി പഞ്ചായത്തിലെ സ്വര്‍ണ്ണ വിസ്മയത്തിന് പിന്നിലെന്ന് സൂചന. മുസ്ലിം ലീഗിന്റെ പഞ്ചായത്തിലെ സര്‍വ്വശക്തനായിരുന്ന ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറുടെ ബന്ധുവായ ഗോള്‍ഡന്‍ റഹ്‌മാന്‍ പഞ്ചായത്ത് പ്രസിഡന്റായതോടെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറുടെ സ്‌റ്റൈല്‍ പുറത്തെടുത്തതാണ് അംഗങ്ങളെ പ്രകോപിതരാക്കിയതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. അംഗങ്ങളോട് ഓഫീസില്‍ പതിവായി എത്തേണ്ട സമയവും തിരിച്ചുപോകേണ്ട സമയവും ഏകപക്ഷീയമായി തീരുമാനിച്ച് അറിയിക്കുകയും അംഗങ്ങള്‍ വരുമ്പോഴും പോകുമ്പോഴും അക്കാര്യം തന്നെ അറിയിച്ചായിരിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തതില്‍ മെമ്പര്‍മാര്‍ അസ്വസ്ഥരാവുകയായിരുന്നത്രേ. ഇതില്‍ …

ജാസ്ലിയയുടെ മരണം; ഡോ.സിറിയക് ജോര്‍ജ് പിടിയില്‍; കുടുങ്ങിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ

കൊച്ചി: അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ വാഹനത്തിന്റെ ഉടമ ഡോ. സിറിയക് ജോര്‍ജ് പൊലീസ് പിടിയില്‍. വാഗമണ്ണിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. സംഭവം നടന്ന് ആറാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്തശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ഡോ.സിറിയക് ജോര്‍ജിന്റെ പിതാവ് ജോര്‍ജ് മാത്യുവിനെ …