“എനിക്ക് ആരുമില്ല; അമ്മയുടെ അടുത്തേക്ക് പോകുന്നു”വെന്ന് ഭാര്യയോട് പറഞ്ഞ് വീട്ടിൽ നിന്നു ഇറങ്ങിയ ഭർത്താവിനെ കണ്ടെത്താനായില്ല; കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ നൽകിയ പരാതിയിൽ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. കുമ്പള , ഭാസ്ക്കരനഗറിലെ വി. മനോഹര ( 50 )നെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. “എനിക്ക് ആരും ഇല്ല . അമ്മ എന്നെ വിളിക്കുന്നു, ഞാൻ അമ്മയുടെ അടുത്തേയ്ക്ക് പോകുന്നുവെന്ന്” പറഞ്ഞാണ് വീട്ടിൽ നിന്നു ഇറങ്ങിയതെന്നു ഭാര്യ മജ്ഞുഷ നൽകിയ പരാതിയിൽ പറഞ്ഞു. രണ്ടു മക്കളുണ്ട്.

പയ്യന്നൂരിൽ ബിജെപി നേതാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

പയ്യന്നൂർ: ബി ജെ പി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57)ആണ് മരിച്ചത്.ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ് . ശനിയാഴ്ച്ച രാവിലെ പയ്യന്നൂർ മേൽപ്പാലത്തിനു സമീപത്ത് റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.ഭാര്യ :ശ്യാമള, മക്കൾ: ശ്വേത , കൃഷ്ണ, മൃദുൽ ലാൽ . മരുമക്കൾ: ബിജേഷ് (പരിയാരം), നവീൻ (ചട്ട്യോൾ).സഹോദരങ്ങൾ: ബാലകൃഷ്ണൻ (ചീമേനി), നിഷ (ചന്തപുര), അനിൽ (ചീമേനി).

കോട്ടിക്കുളത്ത് കണ്ടെത്തിയ പുരാവസ്തു ശേഖരത്തിൽവിദേശത്തു നിന്നുകൊണ്ടുവന്ന വസ്തുക്കളും; പുരാവസ്തു വകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് ലഭിച്ചു, തുടർ നടപടികൾക്കായി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈ മാറി

കാസർകോട്: കോട്ടിക്കുളത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്ന് കണ്ടെത്തിയ പുരാവസ്തു ശേഖരത്തിൽ അമൂല്യ വസ്തുക്കളും വിദേശത്തുനിന്നു കൊണ്ടുവന്ന സാധനങ്ങളും ഉള്ളതായി സ്ഥിരീകരിച്ചു .ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശ്ശൂർ മേഖല ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തോക്കുകളും വാളുകളും വിവിധ പാത്രങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങളാണ് പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുളള വീട്ടിലും ഒറ്റമുറി കെട്ടിടത്തിൽ നിന്നും കണ്ടെത്തിയത്. ഇവയിൽ ഏതാനും സാധനങ്ങൾ വിദേശനിർമ്മിതമാണെന്നും ഗൾഫിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ കൊണ്ടുവന്നതാണെന്നും …

സുറത്ക്കല്ലിൽ ബൈക്ക് യാത്രക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം : 4 പേർ അറസ്റ്റിൽ

മംഗ്ളൂരു: സുറത് ക്കല്ലിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാലു പേരെ അറസ്റ്റ് ചെയ്തു . സുരത്ക്കൽ കാനാകട്ളയിലെ സുശാന്ത് എന്ന കടവി (29), കെ.വി. അലക്സ് (27), നിഥിൻ (26), കളായി, ഗുഡ്‌ഡയിലെ അരുൺ ഷെട്ടി (56) എന്നിവരെയാണ് സുരത്ക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി ചൊക്കബെട്ടുവിലെ നിസാം (23), കൃഷ്ണപുരം, ഹിൽ സൈഡിലെ ഹസ്സൻ മുൻഷിദ് (18) എന്നിവരെയാണ് സംഘം കുത്തി പരിക്കേൽപ്പിച്ചത്. ചൊക്ക ബെട്ടു ,കാനയിലെ പെട്രോൾ പമ്പിനു സമീപത്താണ് …

എം.ഡി എം.എ യുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: 1.76 ഗ്രാം എം.ഡി .എം.എ യുമായി യുവാവ് അറസ്റ്റിൽ . മുട്ടത്തൊടി , ഇസത്ത് നഗറിലെ ബദറുദ്ദീൻ എന്ന കാലിയാ ബദറു (16 )വിനെയാണ് വിദ്യാ നഗർ പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി പൊലീസ് പട്രോളിംഗിനിടയിൽ ഇസത്ത് നഗറിൽ എത്തിയപ്പോൾ പൊലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബദറുവിനെ തടഞ്ഞു നിർത്തി പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം പഞ്ചായത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളുടെ ആദ്യലിസ്റ്റ് പ്രഖ്യാപിച്ചു

മഞ്ചേശ്വരം: അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന്‌ എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യവുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം പഞ്ചായത്തു ഇൻ ചാർജുമായ അഷ്‌റഫ് ബഡാജെ പറഞ്ഞു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ് ഡി പി ഐ സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ശരീഫ് പാവൂർ മച്ചംപാടി വാർഡിലും മണ്ഡലം ഓർഗനൈസർ യഹ്‌കൂബ് ഹൊസങ്കടി കജയിലും ജനവിധി തേടും. പഞ്ചായത്ത് കമ്മിറ്റി അംഗം ഹാരിസ് …

പി.എം.ശ്രീ: സിപിഐയുടെ പിണക്കം ചര്‍ച്ച ചെയ്തു തീര്‍ക്കും; ഇടതുമുന്നണി നയം നടപ്പാക്കാനുള്ള സര്‍ക്കാരല്ല, കേരള സര്‍ക്കാര്‍: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇടതുമുന്നണി നയം നടപ്പാക്കാനുള്ള സര്‍ക്കാരല്ല കേരളം ഭരിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.സര്‍ക്കാരിനു പണം വേണം. അതിനു വേണ്ടിയുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐക്കുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കും. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടോ അതൊക്കെ പരിഹരിക്കുന്ന മുന്നണിയാണ് ഇടതു മുന്നണി. കേരള സര്‍ക്കാര്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നയം മുഴുവന്‍ നടപ്പാക്കുന്ന സര്‍ക്കാരാണെന്നാ നിങ്ങളുടെ വിചാരമെന്നു പത്രക്കാരോട് അദ്ദേഹം ചോദിച്ചു. ഇടത് മുന്നണി സര്‍ക്കാര്‍ സോഷ്യലിസ്റ്റ് സര്‍ക്കാരൊന്നുമല്ലെന്ന് അദ്ദേഹം …

ട്രാവലറിൽ കടത്തിയ 25.851 ഗ്രാം എം.ഡി എം.എ യുമായി യുവാവ് അറസ്റ്റിൽ

ശ്രീകണ്ഠപുരം: ട്രാവലറില്‍ കടത്തിയ 25.851 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ . ചെങ്ങളായി ,കോട്ടപ്പറമ്പിലെ കളരിക്കുന്നേല്‍ വീട്ടില്‍ റാഷിദിനെ (33) ആണ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടപ്പറമ്പ് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാള്‍ വലയിലായത്‌.മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് റാഷിദെന്നു എക്സൈസ് അധികൃതർ പറഞ്ഞു. ജില്ലയില്‍ അങ്ങോളമിങ്ങോളം രാസലഹരിയുടെ മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ബംഗ്‌ളൂരുവില്‍ നിന്നാണ് എം.ഡി.എം.എ എത്തിച്ചത്. നേരത്തെ പിടിലായ ചിലരില്‍ …

ഭർതൃമതിയുമായുള്ള യുവാവിന്റെ അവിഹിത ബന്ധം ചിത്രീകരിച്ച് ബ്ലാക്ക്മെയിൽ; മൂന്നാം പ്രതിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി

കണ്ണൂർ: വിവാഹിതയായ യുവതിയുടെ അവിഹിതബന്ധം രഹസ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തകേസിൽ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടീരകത്ത് സി.ലത്തീഫിന്റെ (46) ജാമ്യഹര്‍ജിയാണ് തള്ളിയത്. സെഷന്‍സ് കോടതിയും നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതി ആലക്കോട് ഉദയഗിരി സ്വദേശിയുമായി നടത്തിയ അവിഹിതബന്ധം നടുവില്‍ പള്ളിത്തട്ടിലെ കിഴക്കനടിയില്‍ ശമല്‍ എന്ന കുഞ്ഞാപ്പി, ശ്യാം എന്നിവരാണ് രഹസ്യമായി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. …

ദൃശ്യം മോഡൽ കൊലപാതകം: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ സാഹസികമായി പിടികൂടി

കണ്ണൂര്‍: നാടിനെ നടുക്കിയ ദൃശ്യം മോഡല്‍ കൊല കേസില്‍ ജാമ്യത്തിലിറങ്ങി വര്‍ഷങ്ങളായി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ പൊലീസ് സാഹസീകമായി പിടികൂടി. പരേഷ്‌നാഥ് മണ്ഡലിനെയാണ് ഇരിട്ടി ഡിവൈ.എസ്.പി: പി.കെ ധനഞ്ജയബാബുവിന്റെ നിര്‍ദേശാനുസരണം ഇരിക്കൂര്‍ ഇൻസ്പെക്ടർ രാജേഷ് ആയോടന്റെ മേല്‍നോട്ടത്തില്‍ ബംഗ്‌ളാദേശ് അതിര്‍ത്തിയില്‍ വച്ച് എ.എസ്.ഐ: സദാനന്ദന്‍ ചേപ്പറമ്പ് അറസ്റ്റ് ചെയ്തത്.പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്‌ലാമിനെ (26) കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രധാനപ്രതിയാണ് പരേഷ്‌നാഥ് മണ്ഡല്‍. 2021 ജൂണ്‍ 28നാണ് അഷിക്കൂലിനെ കാണാതായത്. ഇരിക്കൂര്‍ പെരുവളത്തുപറമ്പില്‍ താമസിച്ച് തേപ്പ് …

തദ്ദേശ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗിനെതിരെ വെല്ലുവിളികളുമായി എസ്ഡിപിഐ, പി.ഡിപി, ഐഎന്‍എല്‍

കാസര്‍കോട്: ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുസ്ലിം ലീഗിനു കടുത്ത ഭീഷണിയാക്കാന്‍ വിവിധ മുസ്ലിം വിഭാഗങ്ങളും മുസ്ലിം കേന്ദ്രീകൃത സംഘടനകളും കച്ച മുറുക്കുന്നു.ഒന്നുകില്‍ ലീഗ് ഒപ്പം കൂട്ടുക, അല്ലെങ്കില്‍ മുസ്ലിം ലീഗിന്റെ, മുസ്ലിം മേല്‍ക്കോയ്മ തകര്‍ക്കുക എന്ന വിദൂര ലക്ഷ്യത്തോടെയാണ് നീക്കം. ഇതോടൊപ്പം ഒന്നുകില്‍ അധികാരത്തില്‍ പങ്കാളിത്തം ഇല്ലെങ്കില്‍ എല്ലാവരും അധികാരത്തിനു പുറത്ത് എന്ന ലക്ഷ്യവുമുണ്ടെന്ന് പറയുന്നു. ചെറു പാര്‍ട്ടികള്‍ക്ക് മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ പാര്‍ട്ടിയെ തോല്‍പ്പിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് അവരെ …

വൊര്‍ക്കാടിയില്‍ 116 കിലോ കഞ്ചാവ് പിടികൂടിയ കേസ്; മുഖ്യപ്രതിയെ കുടുക്കിയത് ബാങ്ക് അക്കൗണ്ട് ട്രാക്ക് ചെയ്ത്

കാസര്‍കോട്: വീടിനു സമീപത്തെ ഷെഡ്ഡില്‍ സൂക്ഷിച്ച 116 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഉള്ളാള്‍ തെക്കോട്ടെ സനോഹറി (35)നെ ആണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ബിവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എ.എസ്.പി എം നന്ദഗോപന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു അറസ്റ്റ്. ഒക്ടോബര്‍ എട്ടിനാണ് സുള്യമയിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മിനിലോറിയും പിടികൂടിയത്. കേസില്‍ മൈസൂരു സ്വദേശിയായ സിദ്ധഗൗഡയെ …

അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നു പോയ ഉദുമയിലെ സംഗീതയെ സിദ്ധന്‍ വശത്താക്കിയത് ബ്രെയിന്‍ വാഷ് ചെയ്ത്; സിപിഎം നേതാവായ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി, വീഡിയോ പ്രചരിപ്പിച്ചവരടക്കം കുടുങ്ങിയേക്കുമെന്ന് സൂചന, പരാതിക്കാരന് ഗള്‍ഫില്‍ നിന്നു ഫോണ്‍ കോള്‍

കാസര്‍കോട്: റോഡപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന് വീല്‍ചെയറിലും കിടക്കയിലും ദുരിത ജീവിതം നയിക്കുന്ന മകളെ രക്ഷപ്പെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഉദുമയിലെ സിപിഎം നേതാവായ പി.വി ഭാസ്‌കരന്‍ ആണ് വ്യാഴാഴ്ച വൈകുന്നേരം ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിക്കു പരാതി നല്‍കിയത്. റോഡപകടത്തില്‍ പരിക്കേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സിച്ചിട്ടും ഫലം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ മകളെ ചികിത്സിച്ച് ഭേദമാക്കാമെന്നു …

രാവണേശ്വരത്ത് വെട്ടേറ്റ യുവാവിന്റെ നില ഗുരുതരം; പരിയാരത്തു നിന്നു കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി, പ്രതി കസ്റ്റഡിയിൽ

കാസർകോട് : കാഞ്ഞങ്ങാട്, രാവണേശ്വരത്ത് സഹോദരന്റെ വെട്ടേറ്റ് ഗുരുതരനിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി. നില അതീവ ഗുരുതരമായതിനെ തുടർന്നാണിത്. പാണംതോട്ടെ ഷാജി (45) യാണ് ആശുപത്രിയിൽ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം സഹോദരൻ ഷൈജുവാണ് മദ്യലഹരിയിൽ ജ്യേഷ്ഠനായ ഷാജിയെ വെട്ടി പരിക്കേൽപ്പിച്ചതെന്നു പറയുന്നു. ഇയാളെ ഹൊസ്‌ദുർഗ്ഗ് പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

സുറത്ക്കല്ലിൽ ബൈക്ക് തടഞ്ഞു നിർത്തി അക്രമം: രണ്ടു പേർക്കു കുത്തേറ്റു, പരിക്കേറ്റ നിസാമിന്റെ നില ഗുരുതരം

മംഗ്ളൂരു: സുറത് ക്കല്ലിൽ ബൈക്ക് തടഞ്ഞു യുവാക്കളെ ആക്രമിച്ചു. സുറത്ക്കല്ല്,ചൊക്ക ബെട്ടുവിലെ നിസാം (23), കൃഷ്ണപുരം, ഹിൽ സൈഡിലെ ഹസ്സൻ മുൻഷിദ് (18) എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ നിസാമിന്റെ നില ഗുരുതരമാണ് വ്യാഴാഴ്ച രാത്രി പത്തര മണിയോടെ ചൊക്ക ബെട്ടു ,കാനയിലെ പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നവരും മറ്റു മൂന്നു സുഹൃത്തുക്കളും രണ്ടുബൈക്കുകളിലായി പോവുകയായിരുന്നു. ഇതിനിടയിൽ പെട്രോൾ അടിക്കാനായി ഒരു ബൈക്ക് പമ്പിലേയ്ക്ക് കയറി. രണ്ടാമത്തെ ബൈക്ക് റോഡരികിലാണ് നിർത്തിയിട്ടത്. ഈ സമയത്ത് …

ബേഡകം കാമലത്തെ കെ.സി കൃഷ്ണന്‍ അന്തരിച്ചു

കുറ്റിക്കോല്‍: ബേഡകം കാമലത്തെ കെ.സി കൃഷ്ണന്‍ (70)അന്തരിച്ചു. ഭാര്യ: അമ്മാളു. മക്കള്‍: പരേതനായ മണികണ്ഠന്‍, മധുസൂദനന്‍(ആബുലന്‍സ് ഡ്രൈവര്‍), മിനി. മരുമക്കള്‍: ബാബു (സീതാംഗോളി), ശുഭ (കാഞ്ഞങ്ങാട്).

കള്ളുഷാപ്പിൽ വച്ച് മയക്കുമരുന്ന് ഉപയോഗിക്കാൻ അനുവദിച്ചില്ല; മധ്യവയസ്ക്കന്റെ കണ്ണിൽ മുളക് പൊടി വിതറി ആക്രമിച്ചു

കണ്ണൂര്‍: മയക്കുമരുന്ന് ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന് മധ്യവയസ്‌കനെ കണ്ണില്‍ മുളകുപൊടി വിതറി കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് ചാലില്‍ വീട്ടില്‍ കെ.സി രാജേഷ് (51)ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം പൊടിക്കുണ്ട് കള്ളുഷാപ്പില്‍ വച്ച് പൊടിക്കുണ്ടിലെ സമിത്ത് അക്രമിച്ചുവെന്നാണ് പരാതി. കള്ളുഷാപ്പില്‍ രാജേഷ് മദ്യപിച്ചുകൊണ്ടിരിക്കെയാണ് അക്രമിച്ചത്. ജോലി സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നത് രാജേഷ് വിലക്കിയ വിരോധമാണത്രെ അക്രമത്തിന് കാരണം. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പയ്യന്നൂരില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചു കൊന്ന കേസ്; ഭാര്യ കുറ്റക്കാരി, ശിക്ഷാവിധി ശനിയാഴ്ച

തളിപ്പറമ്പ: പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞിമോനെ (60) ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡി. സെഷന്‍സ് ജഡ്ജ് കെ.എന്‍.പ്രശാന്ത് കണ്ടെത്തി. മറ്റന്നാള്‍ ശിക്ഷ വിധിക്കും. 2013 ജൂലായ് ആറിന് പുലര്‍ച്ചെയാണ് വീടിനടുത്ത റോഡരികില്‍ ചാക്കോച്ചന്റെ മൃതദേഹം കാണപ്പെട്ടത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേര്‍ന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ്. ചാക്കോച്ചന്റെ വസ്തു തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. …