സുറത്ക്കല്ലിൽ ബൈക്ക് തടഞ്ഞു നിർത്തി അക്രമം: രണ്ടു പേർക്കു കുത്തേറ്റു, പരിക്കേറ്റ നിസാമിന്റെ നില ഗുരുതരം

മംഗ്ളൂരു: സുറത് ക്കല്ലിൽ ബൈക്ക് തടഞ്ഞു യുവാക്കളെ ആക്രമിച്ചു. സുറത്ക്കല്ല്,ചൊക്ക ബെട്ടുവിലെ നിസാം (23), കൃഷ്ണപുരം, ഹിൽ സൈഡിലെ ഹസ്സൻ മുൻഷിദ് (18) എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ നിസാമിന്റെ നില ഗുരുതരമാണ് വ്യാഴാഴ്ച രാത്രി പത്തര മണിയോടെ ചൊക്ക ബെട്ടു ,കാനയിലെ പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നവരും മറ്റു മൂന്നു സുഹൃത്തുക്കളും രണ്ടുബൈക്കുകളിലായി പോവുകയായിരുന്നു. ഇതിനിടയിൽ പെട്രോൾ അടിക്കാനായി ഒരു ബൈക്ക് പമ്പിലേയ്ക്ക് കയറി. രണ്ടാമത്തെ ബൈക്ക് റോഡരികിലാണ് നിർത്തിയിട്ടത്. ഈ സമയത്ത് സമീപത്തെ ബാറിൽ നിന്നു ഇറങ്ങി എത്തിയ ഒരു സംഘം നിസാമുമായി വാക്കുതർക്കം ഉണ്ടായതായി പറയുന്നു. ഇതിനിടയിലാണ് രണ്ടു പേർക്കും കുത്തേറ്റത്. ആൾക്കാർ ഓടി കൂടുന്നതിനിടയിൽ അക്രമി സംഘം രക്ഷപ്പെട്ടു. സംഘർഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്ത് വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page