പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന ബസില്‍ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി; 2 പേര്‍ അറസ്റ്റില്‍, പിടിയിലായത് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനും കളിപ്പാട്ടം നന്നാക്കുന്ന യുവാവും
പയ്യന്നൂര്‍: ബംഗളൂരുവില്‍ നിന്നു പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടികൂടി;2 പേര്‍ അറസ്റ്റില്‍. പരിയാരം വിളയാങ്കോട് അലക്യംപാലം തമ്പിലാന്‍ ഹൗസില്‍ ജിന്‍സ് ജോണ്‍ (25), ചുടല, കുജവളപ്പില്‍ ഹൗസില്‍ കെ.വി അഭിനവ് (25) എന്നിവരാണ് അറസ്റ്റിലായത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ നിര്‍ദേശപ്രകാരം ദീപാവലി സ്പെഷ്യല്‍ ഡ്രൈവ് നടത്തിക്കൊണ്ടിരിക്കെ ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐ കെ. ഷര്‍ഫുദീന്റെയും ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെയും …