കൊടിയമ്മയില്‍ ലീഗ് റിബലിനെ സഹായിച്ച രണ്ടുപേരെ ലീഗില്‍ നിന്നു പുറത്താക്കി; റിബല്‍ സജീവമായി രംഗത്ത്; വാര്‍ഡില്‍ പ്രധാന മത്സരം ലീഗിലെ രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍

കുമ്പള: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ലീഗ് സജീവ പ്രവര്‍ത്തകന്റെ സഹായികളായ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.ഇതോടെ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും റിബല്‍ സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള മത്സരത്തിനു ചൂടുപിടിച്ചു. ബി ജെ പിയുടെയും സി പി എമ്മിന്റെയും സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ടെങ്കിലും പ്രധാന മത്സരം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും റിബല്‍ സ്ഥാനാര്‍ത്ഥിയും തമ്മിലാണെന്നു വോട്ടര്‍മാര്‍ പറയുന്നു. മത്സരത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകളുമുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ അതു ആര്‍ക്കാണ് ഗുണമാവുകയെന്നു വ്യക്തമാക്കാന്‍ …

തിരഞ്ഞെടുപ്പ്: കുമ്പളയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും തമ്മില്‍ മത്സരം കടുക്കുന്നു

കുമ്പള: തിരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കെ കുമ്പള പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ജില്ലാ നേതൃത്വവും തമ്മില്‍ പോരാട്ടം കടുത്തു. ജില്ലാ പ്രസിഡന്റ് പി കെ ഫൈസല്‍ കുമ്പള 18-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സമീറയെയും സമീറയെ സഹായിക്കുന്ന കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ഭര്‍ത്താവുമായ റിയാസിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി അറിയിച്ചു.മുളിയടുക്കയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയെ സഹായിക്കുന്നെന്നാരോപിച്ചു ഇതേ വാര്‍ഡിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവായ കേശവനെയും കോണ്‍ഗ്രസിന്റെ പ്രാഥമാകികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇതോടെ രണ്ടു …

കൂടെ താമസിക്കുന്നതിനിടയില്‍ പിണങ്ങി പോയ യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ബലാല്‍സംഗം ചെയ്തു; ചിത്താരി സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കൂടെ താമസിക്കുന്നതിനിടയില്‍ പിണങ്ങി പോയ യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ബലാല്‍സംഗം ചെയ്തതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 30 കാരിയുടെ പരാതിപ്രകാരം ചിത്താരി സ്വദേശി സജീര്‍ എന്നയാള്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. വീട്ടില്‍ നിന്നു പിണങ്ങി പോയ യുവതി എറണാകുളത്തായിരുന്നു താമസം. ഇതിനിടയില്‍ പരിചയപ്പെട്ട സജീറുമായി യുവതി അടുപ്പത്തിലായത്രെ. പിന്നീട് ഇരുവരും ഒന്നിച്ച് താമസം തുടങ്ങി. ഇതിനിടയില്‍ യുവതി സജീറുമായി തെറ്റുകയും തിരിച്ച് കാസര്‍കോട്ടേക്ക് വരികയും ചെയ്തു. സ്വന്തം വീട്ടില്‍ പോകാതെ യുവതി കളനാട്ടെ …

ഡിസംബർ 9 മുതൽ 11 വരെ ജില്ലയിൽ മദ്യം ഇല്ല; 13 നും അവധി

കാസർകോട്:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ഡിസംബർ 9ന് വൈകിട്ട് ആറുമണി മുതൽ 11ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളിൽ ജില്ലയിൽ മദ്യം വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചു. അനധികൃത മദ്യ ശേഖരണവും വില്പനയും കർശനമായി തടയുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത മദ്യവില്പനക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു. വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13 നും ഡ്രൈ ഡെ ആയിരിക്കും.

വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരണം; സംസ്ഥാനത്തിനു മാതൃകയായി കാസര്‍കോട്; കാസര്‍കോട്ടെ വിഖ്യാത് ബി റൈ

കാസര്‍കോട്: സംസ്ഥാനതലത്തില്‍ത്തന്നെ ഒരുപക്ഷേ 15 ദിവസം കൊണ്ടു എസ് ഐ ആര്‍ എന്യുമറേഷനും ഫോം വിതരണവും പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ സ്വീകരിക്കലും അതിന്റെ അപ്‌ലോഡിംഗും പൂര്‍ത്തിയാക്കിയത് മഞ്ചേശ്വരം താലൂക്കിലെ 170-ാം നമ്പര്‍ ബൂത്തായ അംഗഡിമുഗറിന്റെ ബി എല്‍ ഒ വിഖ്യാത് ബി റൈ ആയിരിക്കും.ജില്ലയില്‍ വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കല്‍ ജോലി ഒരു വാര്‍ഡില്‍ ആദ്യം പൂര്‍ത്തിയായത് അംഗഡിമുഗര്‍ വാര്‍ഡിലാണ്. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ ദൗത്യം ആത്മാര്‍ത്ഥതയോടെയും കൃത്യനിഷ്ഠതയോടെയും ചിട്ടയായും നടത്തി കുറ്റമറ്റ രീതിയില്‍ പെട്ടെന്നു പൂര്‍ത്തിയാക്കിയ …

പാര്‍ട്ടി സ്ഥാപിച്ചത് വെറുതെയോ? : ബീഹാറില്‍ ഉപേന്ദ്രകുഷ്വാഹ ഒമ്പതു വര്‍ഷം മുമ്പ് രാഷ്ട്രീയ ലോക്മോര്‍ച്ച പാര്‍ട്ടി രൂപീകരിച്ചു; രാജ്യസഭാംഗമായി; ഈ തിരഞ്ഞെടുപ്പില്‍ ഭാര്യ സ്നേഹലത എം എല്‍ എയായി; ഒന്നുമില്ലാതിരുന്ന മകനെ എന്‍ ഡി എ മന്ത്രിസഭയില്‍ മന്ത്രിയാക്കി; പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരുമടക്കം ഒമ്പതുപേര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു

പാട്ന: രാഷ്ട്രീയ പ്രതിഭാസങ്ങള്‍ ഉടലെടുക്കുന്ന ബിഹാറില്‍ ഒമ്പതു വര്‍ഷം മുമ്പു സ്ഥാപിച്ച രാഷ്ട്രീയ ലോക്മോര്‍ച്ച പാര്‍ട്ടിയുടെ സ്ഥാപകന്‍ ഉപേന്ദ്രകുഷ് വാഹ രാജ്യസഭാ മെമ്പറായി; ഭാര്യ സ്നേഹലത കുഷ്വാഹ ഈ തിരഞ്ഞെടുപ്പില്‍ എം എല്‍ എ യായി. എഞ്ചിനീയറായിരുന്ന 36കാരനായ മകന്‍ ദീപക് പ്രകാശിനെ ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ സംസ്ഥാന പഞ്ചായത്തു വകുപ്പു മന്ത്രിയുമാക്കി. നേതാവിന്റെ പാര്‍ട്ടിയിലെ കുടുംബ വാഴ്ചയില്‍ പ്രതിഷേധിച്ചു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മഹേന്ദ്ര കുഷ്വാഹ, വൈസ് പ്രസിഡന്റ് ജിതേന്ദ്രനാഥ്, ജനറല്‍ …

ഭാര്യ ഇസ്രയേലില്‍; മൂന്നു മക്കളുടെ പിതാവ്, നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

തളിപറമ്പ്: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട്, നെന്മാറ, ഐലൂര്‍, കൂട്ടാലയിലെ കെ ബി ബൈജു (43) വിനെയാണ് ആലക്കോട് എസ് ഐ കെ ജെ മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് അതിക്രമത്തിനു ഇരയായത്.സ്വകാര്യ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലെ സൂപ്പര്‍ വൈസറാണ് ബൈജു. മണക്കടവില്‍ നിന്നാണ് കല്യാണം കഴിച്ചത്. ഭാര്യ ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. മൂന്നു മക്കളുണ്ട്.ഒക്ടോബര്‍ മാസത്തില്‍ രണ്ടുതവണയാണ് പെണ്‍കുട്ടി അതിക്രമത്തിനു ഇരയായത്. ഭയം …

ഇഷ്ടദൈവത്തെ സാക്ഷിയാക്കി എരിക്കുളത്തെ മീര ഇഷ്ടപുരുഷനെ സ്വന്തമാക്കി

കാസര്‍കോട്: മടിക്കൈ, എരിക്കുളത്തു നിന്നും കാണാതായ 18 കാരി, ഇഷ്ടദൈവത്തെ സാക്ഷിയാക്കി ഇഷ്ടപുരുഷന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. എരിക്കുളത്തു നിന്നു കാണാതായ മീര എസ് ബൈജുവാണ് ബങ്കളം സ്വദേശിയും മത്സ്യവില്‍പ്പനക്കാരനുമായ വിഷ്ണുവിനെ വിവാഹം ചെയ്തത്.പതിവു പോലെ വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മീരയെ കാണാതായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മാതാവ് സബീന നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. ബങ്കളം സ്വദേശിയായ …

മഹിളാ മന്ദിരം അന്തേവാസികളായ ശ്രീജയും അഞ്‌ജുവും സനാഥരായി: സ്‌നേഹ സമ്മാനവുമായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌

കാസര്‍കോട്‌ : പരവനടുക്കം മഹിളാ മന്ദിരം അന്തേവാസികളായ ശ്രീജയും, അഞ്‌ജുവും സനാഥരായി പുതുജീവിതത്തിലേക്ക്‌ ചുവടുവച്ചു. കഴിഞ്ഞ ദിവസം പരവനടുക്കം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഇവർ വിവാഹിതരായി. ആഹ്ലാദകരമായി നടന്ന വിവാഹ ചടങ്ങിൽ സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ട നിരവധി പേർ പങ്കെടുത്തു. നവദമ്പതികളെ അനുഗ്രഹിച്ചു.വിവാഹ ചിലവിലേക്കായുള്ള സമ്മാനത്തുക ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ ടി.കെ നസീര്‍ മഹിളാ മന്ദിരം സൂപ്രണ്ടിന്‌ കൈമാറി. വധൂവരന്‍മാര്‍ക്കു ക്ലബ്ബ്‌ ഡയറക്‌ടര്‍ ഷാഫി എ.നെല്ലിക്കുന്ന്‌ ഉപഹാരങ്ങൾ സമ്മാനിച്ചു. ജില്ലാ കലക്‌ടര്‍ കെ.ഇമ്പശേഖരന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക്‌ …

യുവതികളെ നിർബന്ധിത വേശ്യാവൃത്തിക്കായി ഹൂസ്റ്റണിൽ നിന്ന് റൗണ്ട് റോക്കിലെത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പി പി ചെറിയാൻ റൗണ്ട് റോക്ക്, ടെക്സസ്: രണ്ട് യുവതികളെ നിർബന്ധിത വേശ്യാവൃത്തിക്കു ഹൂസ്റ്റണിൽ നിന്ന് റൗണ്ട് റോക്കിലേക്ക് എത്തിച്ചുവെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. നവംബർ 26-ന് റൗണ്ട് റോക്കിലെ ഒരു വീട്ടിൽ മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തേതുടർന്നാണിത്.ഒരു ബന്ധുവിനെ നിർബന്ധിച്ച് ലൈംഗികവൃത്തിയിൽ ഏർപ്പെടുത്തുകയാണെന്നും പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും വിളിച്ചയാൾ പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് 39 വയസ്സുള്ള ബ്രാൻഡൻ വില്യംസിനെയും ഹൂസ്റ്റൺ സ്വദേശികളായ 20 വയസ്സുള്ള രണ്ട് യുവതികളെയും കണ്ടെത്തി. വേശ്യാവൃത്തിക്കായി …

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫ് വധക്കേസ്: ഒന്നാംപ്രതി കുറ്റക്കാരന്‍; പി വി അന്‍വറിന്റെ സഹോദരീ പുത്രനെയാണ് മഞ്ചേരി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്

മഞ്ചേരി: മുസ്ലീംയൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മഞ്ചേരി, പള്ളിപറമ്പന്‍ ഒതായി മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാംപ്രതി മാലങ്ങാടന്‍ ഷെഫീഖിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി. കൂട്ടു പ്രതികളായ മാലങ്ങാടന്‍ ഷെരീഫ്, നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, എളമരം, മപ്രം കബീര്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. കുറ്റക്കാരനാണെന്നു കണ്ടെത്തിയ മാലങ്ങാടന്‍ ഷെഫീഖ് മുന്‍ നിലമ്പൂര്‍ എം എല്‍ എയും വ്യവസായിയുമായ പി വി അന്‍വറിന്റെ സഹോദരീ പുത്രനാണ്.ഓട്ടോ ഡ്രൈവറും യൂത്ത് കോണ്‍ഗ്രസ് …

കാൻസറിന് സാധ്യതയുള്ള വിഷാംശം; ആയിരക്കണക്കിന് പാചക പാത്രങ്ങൾഎഫ് ഡി എ തിരിച്ചുവിളിച്ചു:ജനുവരി 1 മുതൽ വാഷിങ്ടണിൽ നിരോധനം

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി.: കാൻസർ, ഓട്ടിസം എന്നിവയുമായി ബന്ധപ്പെട്ട രാസവസ്തുക്കൾ അപകടകരമായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിലുടനീളം വിറ്റഴിച്ച ആയിരക്കണക്കിന് പാചക പാത്രങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ എഫ്. ഡി. എ.) ഉത്തരവിട്ടു. 2025 സെപ്റ്റംബറിനും നവംബറിനും ഇടയിൽ യു.എസിലെ പലചരക്ക് കടകൾ വിറ്റ അലുമിനിയം, പിത്തള പാത്രങ്ങളാണ് തിരിച്ചു വിളിച്ചത്.സുരക്ഷാ ആശങ്കകൾ കണ്ടെത്തിയതിനെതുടർന്നാണിത്. പരിശോധനയിൽ ഈ പാചക പാത്രങ്ങളിൽ അപകടകരമായ അളവിൽ ‘ഈയം’ അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു. ഈയം ചേർന്ന …

ആദ്യം എത്തിയപ്പോള്‍ തട്ടിപ്പ് കണ്ടെത്താനായില്ല; രണ്ടാമതും എത്തിയപ്പോള്‍ പിടിവീണു; മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഘം ഉള്ളാളില്‍ അറസ്റ്റില്‍

തലപ്പാടി: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി വിക്രം (48), ഹരേക്കള സ്വദേശികളായ ഇസ്മായില്‍ (32), മുഹമ്മദ് മിസ്ബ (30), കാട്ടിപ്പള്ളയിലെ ഉമറുല്‍ ഫാറൂഖ് (52), ഉള്ളാള്‍, മേലങ്ങാടിയിലെ ഇംതിയാസ് (29), മഞ്ചിലയിലെ സഹീം അഹമ്മദ് (31) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതി ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.സഹീം അഹമ്മദും ഒളിവില്‍ കഴിയുന്ന പ്രതിയും ചേര്‍ന്ന് ഉള്ളാളിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് 41ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 3,55,000 …

ബേക്കലില്‍ ലോറിയിടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട്: ജോലിക്ക് പോകുന്നതിനിടയില്‍ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍, ഹോട്ടല്‍വളപ്പ് ഹൗസിലെ പരേതനായ ദാസന്റെ മകന്‍ ഡി പ്രകാശ് (46) ആണ് വ്യാഴാഴ്ച രാത്രി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്.ജൂണ്‍ ആറിനു പുലര്‍ച്ചെയാണ് പ്രകാശിനെ ലോറിയിടിച്ചത്. മത്സ്യബന്ധനത്തിനു പോകുന്നതിനിടയില്‍ അമിതവേഗതയിലെത്തിയ ലോറിയിടിച്ചാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗ്‌ളൂരുവിലെ ആശുപത്രിയിലും മാസങ്ങളോളം ചികിത്സ നല്‍കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അപകടം സംബന്ധിച്ച് ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. …

കാഞ്ഞങ്ങാട് നഗരസഭയില്‍ ഭരണ തുടര്‍ച്ചയ്ക്ക് സി പി എം; പിടിച്ചെടുക്കാന്‍ യു ഡി എഫ്, ചേടി റോഡില്‍ കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍

കാസര്‍കോട്: കടുത്ത മത്സരം നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ, ചേടി റോഡില്‍ കോണ്‍ഗ്രസിന്റെ ഫള്കസ് ബോര്‍ഡ് നശിപ്പിച്ചതായി പരാതി. കാഞ്ഞങ്ങാട് നഗരസഭാ 22-ാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി പ്രസാദിന്റെ പരാതിയില്‍ ചേടിറോഡ് സ്വദേശികളായ രാജന്‍, പ്രകാശന്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. പുതുക്കൈയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ബുധനാഴ്ച രാത്രി എടുത്തുകൊണ്ടുപോയി കീറി നശിപ്പിച്ചതായി പ്രസാദ് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഫ്‌ളക്‌സ് നശിപ്പിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.നിലവില്‍ സി …

ബി എല്‍ ഒയെ മര്‍ദ്ദിച്ച കേസ്; സി പി എം ലോക്കല്‍ സെക്രട്ടറിയായ പഞ്ചായത്തംഗം റിമാന്റില്‍

കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ (ബി എല്‍ ഒ) മര്‍ദ്ദിച്ച കേസില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ സുരേന്ദ്രനെ റിമാന്റ് ചെയ്തു. സി പി എം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്‍.ബി എല്‍ ഒയും ബിവറേജസ് കോര്‍പറേഷന്‍ ബന്തടുക്ക ഔട്ട് ലെറ്റിലെ എല്‍ ഡി ക്ലാര്‍ക്കുമായ പി അജിത്ത് വ്യാഴാഴ്ചയാണ് മര്‍ദ്ദനത്തിനു ഇരയായത്. പയറടുക്കയില്‍ നടന്ന തീവ്ര വോട്ടര്‍ പട്ടിക പുനഃപരിശോധനാ ക്യാമ്പിനിടെയിലായിരുന്നു സംഭവം. ഒരു വോട്ടര്‍ക്ക് …

രാഹുല്‍മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി; നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന്

കാസര്‍കോട്: രാഹുല്‍മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ആഞ്ഞടിച്ച് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന് രാഹുലിലെ അനുകൂലിക്കുന്നവരെ ലക്ഷ്യം വച്ച് ഉണ്ണിത്താന്‍ പറഞ്ഞു. വടികൊടുത്തു അടിവാങ്ങുകയായിരുന്നു രാഹുല്‍. വലിയഭാവി ഉണ്ടായിരുന്ന യുവനേതാവ് പാര്‍ട്ടിയെ വെല്ലുവിളിച്ചത് ശരിയല്ല- ഉണ്ണിത്താന്‍ പറഞ്ഞു.എന്നാല്‍ രാഹുലിനെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്ന് മുന്‍ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരന്‍ പറഞ്ഞു. എം എല്‍ എ സ്ഥാനം രാജിവയ്ക്കണോയെന്ന് രാഹുല്‍ ആണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.അതേസമയം ജാമ്യമില്ലാ …

ഭാര്യ മരിച്ചതിന്റെ 20-ാം നാളില്‍ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ 20-ാം നാള്‍ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, ബഡാജെ, മജലിക്കെയിലെ മാധവ (68)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴരമണിയോടെ കിടപ്പുമുറിയുടെ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സഹോദരങ്ങള്‍ ചേര്‍ന്ന് ഉടന്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാധവയുടെ ഭാര്യ ഉഷ നവംബര്‍ ഏഴിന് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. അതിനു ശേഷം തനിച്ചായിരുന്നു താമസം. വ്യാഴാഴ്ച രാത്രിയായിട്ടും വീട്ടില്‍ നിന്നു വെളിച്ചം കാണാഞ്ഞതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ എത്തിയത്. അകത്തു ചെന്നു …