രാഹുല്‍മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി; നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന്
കാസര്‍കോട്: രാഹുല്‍മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ആഞ്ഞടിച്ച് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന് രാഹുലിലെ അനുകൂലിക്കുന്നവരെ ലക്ഷ്യം വച്ച് ഉണ്ണിത്താന്‍ പറഞ്ഞു. വടികൊടുത്തു അടിവാങ്ങുകയായിരുന്നു രാഹുല്‍. വലിയഭാവി ഉണ്ടായിരുന്ന യുവനേതാവ് പാര്‍ട്ടിയെ വെല്ലുവിളിച്ചത് ശരിയല്ല- ഉണ്ണിത്താന്‍ പറഞ്ഞു.എന്നാല്‍ രാഹുലിനെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്ന് മുന്‍ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരന്‍ പറഞ്ഞു. എം എല്‍ എ സ്ഥാനം രാജിവയ്ക്കണോയെന്ന് രാഹുല്‍ ആണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.അതേസമയം ജാമ്യമില്ലാ …