അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് യു.എസ്.വിസ നിർത്തിവച്ചു ; അഭയാർഥി അപേക്ഷകളും തടഞ്ഞു

പി പി ചെറിയാൻ

വാഷിങ്ടൺ ഡി.സി:ഒരു അഫ്‌ഗാനിസ്ഥാനി രണ്ട് യു. എസ് .നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ വെടിവച്ചതി തിനെ തുടർന്ന്, അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ വ്യക്തികൾക്കുമുള്ള വിസകൾ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് “ഉടൻ പ്രാബല്യത്തിൽ” നിർത്തിവെച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

“പൊതു സുരക്ഷ” ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്നവർക്ക് വിസ നൽകുന്നത് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവെച്ചതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു.

അടുത്ത കാലത്തേക്കുള്ള എല്ലാ അഭയാർഥി അപേക്ഷകളിന്മേലുള്ള തീരുമാനങ്ങളും തടഞ്ഞുവെച്ചതായി യു.എസ്. ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച വാഷിങ്ടൺ ഡി.സി.യിൽ നടന്ന വെടിവെപ്പിൽ ഒരു നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണത്തിലെ പ്രധാന പ്രതി അഫ്ഗാൻ പൗരനായ റഹ്‌മനഉല്ല ലകൻവാൽ ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് നടപടി.

“നമ്മുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനേക്കാൾ വലിയ മുൻഗണന യുണൈറ്റഡ് സ്റ്റേറ്റ്സിനില്ല,” സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page