പ്രസിഡന്റ് സ്ഥാനം: ബദിയഡുക്കയില്‍ മാഹിനെ, ശ്യാമന്‍ കീഴടക്കി; നറുക്കെടുപ്പ് ശ്യാമനെ തുണക്കുമോ?
ബദിയഡുക്ക: ബദിയഡുക്കയില്‍ കോണ്‍ഗ്രസ് മെമ്പര്‍ ശ്യാമപ്രസാദ് മാന്യ മുസ്ലീംലീഗിലെ മാഹിന്‍ കേളോട്ടിനെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചു.ശ്യാമപ്രസാദിന്റെ കടുംപിടിത്തത്തിന് ലീഗ് നേതൃത്വം കീഴടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശ്യാമപ്രസാദിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇന്നലെ രാത്രി വീണ്ടും നടന്ന യു ഡി എഫ് യോഗത്തില്‍ മുസ്ലീലീഗ് സമ്മതിച്ചു.എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കോണ്‍ഗ്രസ് ജില്ലാ നേതാവ് എ ഗോവിന്ദന്‍ നായര്‍, ഇരുപാര്‍ട്ടികളുടെയും പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗമാണ് തീരുമാനമെടുത്തത്. …