പ്രതിഷേധത്തിനിടെ നിലത്തുവീണ പൊലീസുകാരിയുടെ വസ്ത്രമുരിയാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

റായ്പൂര്‍: പ്രതിഷേധത്തിനിടെ നിലത്തുവീണ പൊലീസുകാരിയുടെ വസ്ത്രമുരിയാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. റായ്പൂരില്‍ ഖനന വിരുദ്ധ പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെയാണ് അതിക്രമം. ഡിസംബര്‍ 27ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. റായ്ഗഡിലെ 14 ഗ്രാമങ്ങളില്‍ നിന്നുള്ള താമസക്കാരാണ് ഈ മേഖലയില്‍ പ്രഖ്യാപിച്ച ഖനന പദ്ധതിക്കെതിരെ പ്രതിഷേധവുമായി എത്തിയത്.

ഡിസംബര്‍ 27ന് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനിടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ അതിക്രമം നടന്നത്.

സംഘര്‍ഷത്തിനിടെ നിലത്ത് വീണ പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം വലിച്ചുകീറുന്നവരോടെ കൈകൂപ്പി അരുതെന്ന് പറഞ്ഞ് കേണപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊലീസുകാരിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അക്രമികളിലൊരാള്‍ തന്നെയാണ് ചിത്രീകരിച്ചത്. ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് ആണ് വീഡിയോ പുറത്ത് വിട്ടത്. പൊലീസുകാരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. ഇരട്ട എന്‍ജിനുള്ള ബിജെപി സര്‍ക്കാര്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൂര്‍ണ പരാജയം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page