തായൽ നായന്മാർമൂലയിലെ ആയിഷാബിഅന്തരിച്ചു

കാസർകോട്: തായൽ നായന്മാർമൂലയിലെ ആയിഷാബി (68) അന്തരിച്ചു. പരേതനായ മൊഗ്രാൽപുത്തൂർ പടിഞ്ഞാറിലെ പി.എച്ച്. അബ്ദുള്ളയുടെ ഭാര്യയാണ്. മക്കൾ: അമീർ,ഖദീജ ,ഫാരിജ,നസീറ ,ഷജീറ. മരുമക്കൾ: അബൂബക്കർ, അഹമ്മദ് ,അബ്ദുൽ റഹ്മാൻ, റിഷാദ്. സഹോദരന്മാർ:എം.എ. ഷാഫി, റഹ്മാൻ താലങ്ങാടി.

പോത്തായിപ്പോയതു കൊണ്ട് ഹൈവെയിലൂടെ പോയാലെന്താ; പോകാമല്ലോ, നടപ്പാതയിലൂടെ പോയാലും…

കാസര്‍കോട്: കോടികള്‍ ചെലവിട്ടുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഹൈവെയിലൂടെ പോത്തിന്‍ കൂട്ടത്തിനെന്തേ, പൊയ്ക്കൂടെന്നുണ്ടോ?ഭൂമിയിലെ സകല ജീവികള്‍ക്കും യാത്ര ചെയ്യാമല്ലോ. പക്ഷെ, ഹൈവെയിലെ സൈഡ് ചേര്‍ന്നു പോകുന്നെന്നുറപ്പാക്കാനുള്ള ഗതികേടുകൂടി അഗ്നിശമന സേനക്കും ഹൈവെ സംരക്ഷണ വിഭാഗത്തിനും വന്നു ഭവിച്ചു.ശനിയാഴ്ച ഉച്ച കഴിഞ്ഞ് എവിടെ നിന്നോ എത്തിയ പോത്തിന്‍കൂട്ടം ഹൈവെയില്‍ കയറുകയായിരുന്നു. ഹൈവെയില്‍ നടക്കാനുള്ള പൂതി കൊണ്ടു മാത്രമല്ല, കാസര്‍കോട് ടൗണില്‍ ഒന്നൊന്നര കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളൈ ഓവര്‍ മുഴുവന്‍ നടന്നു ചുറ്റുപാടും വീക്ഷിച്ച പോത്തിന്‍കൂട്ടം അതു കഴിഞ്ഞ് സര്‍വ്വീസ് റോഡിലിറങ്ങിപ്പോവുകയും ചെയ്തു. …

വോട്ടഭ്യർത്ഥിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം പോയ കോൺഗ്രസ് നേതാവിനെ വീട്ടുമുറ്റത്ത് കെട്ടിയിട്ട നായ മാന്തി; ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

കാസർകോട്: സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ട് പള്ളിക്കരയിലെ മാധവ (56) നെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായ മാന്തി. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പള്ളിക്കര പഞ്ചായത്തിലെ 23ാം വാർഡിലെ യു ഡി .എഫ് സ്ഥാനാർത്ഥി രാജേഷിന്റെ കൂടെ വോട്ടഭ്യർത്ഥിക്കാൻ എത്തിയതായിരുന്നു. മടങ്ങുന്നതിനിടയിലാണ് കെട്ടിയിട്ടിരുന്ന നായ മാന്തിയത്. നിലവിൽ പതിനാറാം വാർഡായ വെളുത്തോളിയിലെ യു.ഡി എഫ് സ്ഥാനാർത്ഥി കൂടിയാണ് മാധവൻ .ഇദ്ദേഹം നേരത്തെ പഞ്ചായ അംഗം ആയിരിക്കുമ്പോൾ നായയുടെ …

സ്ഥാനാർത്ഥിക്കൊപ്പം വോട്ടു ചോദിക്കാനെത്തിയ ആൾ വീട്ടമ്മയെ കയറി പിടിച്ചു; പ്രതി ഒളിവിൽ

തിരുവനന്തപുരം: സ്ഥാനാർത്ഥിക്കൊപ്പം വോട്ടു ചോദിക്കാൻ എത്തിയ ആൾ വീട്ടമ്മയെ കയറി പിടിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാജു എന്നയാൾക്കെതിരെയാണ് കേസെടുത്തത് . ഇയാൾ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മംഗലപുരത്താണ് സംഭവം. ബി ജെ പി സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും ഒപ്പമാണ് രാജു വോട്ട് ചോദിക്കാൻ എത്തിയത്. വീട്ടമ്മ മാത്രം ഉണ്ടായിരുന്ന വീട്ടിൽ എത്തിയ സ്ഥാനാർത്ഥിയും മറ്റു പ്രവർത്തകരും വോട്ടഭ്യർത്ഥന നടത്തി ഇറങ്ങി. ഈ സമയത്ത് രാജു കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. …

കാസര്‍കോട് ജില്ലാ പഞ്ചായത്ത്: രണ്ടു പത്രികകള്‍ തള്ളി, 113 പത്രികകള്‍ സ്വീകരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിലേയ്ക്ക് സമര്‍പ്പിച്ച രണ്ട് പത്രികകള്‍ തള്ളി. ബദിയഡുക്ക ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് പത്രിക നല്‍കിയ കെ.ബിജു, മഞ്ചേശ്വരം ഡിവിഷനില്‍ പത്രിക സമര്‍പ്പിച്ച ബുര്‍ഷ എന്നിവരുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. പത്രികയോടൊപ്പം സമര്‍പ്പിച്ച പട്ടികജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിനാലാണ് ബിജുവിന്റെ പത്രിക തള്ളിയത്. അതേ സമയം പത്രികയില്‍ ഒപ്പ് വയ്ക്കാത്തതിനാലും പ്രതിജ്ഞ സമര്‍പ്പിക്കാതിരുന്നതിനാലും ആണ് ബുര്‍ഷയുടെ പത്രിക തള്ളിയത്. 113പത്രികകള്‍ സ്വീകരിച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്.

സി എം പി സ്ഥാനാർത്ഥിയെ നായ കടിച്ചു; സംഭവം സൂക്ഷ്മ പരിശോധനയ്ക്ക് പോകുന്നതിനിടയിൽ

കണ്ണൂർ: നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് പോകുന്നതിനിടയിൽ സ്ഥാനാർത്ഥിയെ നായ കടിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ സി.എം.പി. സ്ഥാനാർത്ഥിയായ കുഞ്ഞനെയാണ് നായ കടിച്ചത്. സൂക്ഷമ പരിശോധനാ കേന്ദ്രമായ ചാലാട് കൃഷിഭവനിലേയ്ക്ക് പോകാനായി ബസ് സ്റ്റാന്റിൽ നിൽക്കുന്നതിനിടയിലാണ് നായ ആക്രമിച്ചത്. കുഞ്ഞനെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കോൺസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പയ്യാവൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ സി.എം.പി തീരുമാനിച്ചത്

തളിപ്പറമ്പില്‍ വന്‍തീപിടിത്തം; വെളിച്ചെണ്ണ ഫാക്ടറിയും അനുബന്ധസ്ഥാപനങ്ങളും കത്തിനശിച്ചു, കോടികളുടെ നഷ്ടം

തളിപ്പറമ്പ്: വെളിച്ചെണ്ണ ഫാക്ടറിയും അനുബന്ധ സ്ഥാപനങ്ങളും കത്തിനശിച്ച് കോടികളുടെ നഷ്ടം. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പള്ളിക്ക് എതിര്‍വശത്തെ ഗ്രാമിക കോക്കനട്ട് ഓയില്‍ മില്ലാണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വായാട്ടുപറമ്പിലെ പുളിയന്‍മാക്കല്‍ ഫ്രെഡി സെബാസ്റ്റ്യന്റേതാണ് സ്ഥാപനം. കരുവന്‍ചാല്‍- വായാട്ടുപറമ്പ് മലയോര ഹൈവേക്ക് സമീപത്തായാണ് ഓയില്‍മില്ല് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെ മില്ലില്‍ നിന്ന് അസാധാരണമായ വിധത്തില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോഴാണ് തീ പിടിച്ചതാണെന്ന് അറിയുന്നത്. നാട്ടുകാര്‍ ഉടന്‍ സ്ഥാപന ഉടമകളെ വിവരമറിയിച്ചു. തുടര്‍ന്ന് …

16 കാരനെ ലോഡ്ജില്‍ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: 16 കാരനെ തളിപ്പറമ്പിലെ ലോഡ്ജില്‍ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്. ആലപ്പുഴ സ്വദേശിയായ വിനോദ്കുമാറിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. 2021ല്‍ ആണ് കേസിനാസ്പദമായ സംഭവം. കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ കുട്ടിയാണ് പീഡനത്തിനിരയായത്. ബസ് ഡ്രൈവറായ സുഹൃത്ത് മുഖേനയാണ് വിനോദ് കുമാര്‍ 16 കാരനെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലായി. ജോലിയാവശ്യാര്‍ത്ഥം തളിപ്പറമ്പിലേക്ക് വിനോദ്കുമാര്‍ എത്താറുണ്ട്. ചിറവക്കിലെ ഒരു ലോഡ്ജിലാണ് മുറിയെടുക്കാറുള്ളത്. ഈസമയത്ത് കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.പത്തനംതിട്ടയിലെ വഞ്ചനാകേസില്‍ വിനോദ്കുമാര്‍ പ്രതിയാണ്. പീഡനവുമായി …

ആദ്യം ആള്‍ക്കാര്‍ പിടിച്ചു മാറ്റി; വീണ്ടുമെത്തിയ യുവതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു, സംഭവം കാഞ്ഞങ്ങാട് മാണിക്കോത്ത്

കാസര്‍കോട്: ആള്‍ക്കാര്‍ നോക്കി നില്‍ക്കെ യുവതി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. മാണിക്കോത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ തമിഴ് നാട് സ്വദേശിനിയായ സംഗീത (45)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മാണിക്കോത്ത് റെയില്‍വെ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ എത്തിയ യുവതിയെ സ്ഥലത്തുണ്ടായിരുന്നവര്‍ പിടിച്ചു മാറ്റുകയായിരുന്നു. തുടര്‍ന്ന് യുവതി സ്ഥലത്തു നിന്നും പോയി 100 മീറ്റര്‍ അകലെ വച്ചാണ് ട്രെയിനിനു മുന്നില്‍ ചാടിയത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ് കാണപ്പെട്ടത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി …

പൂജാ ബമ്പര്‍: 12 കോടി രൂപ ജെ.ഡി 545542 ടിക്കറ്റിന്

തിരുവനന്തപുരം: പൂജാ ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ ജെ.ഡി 545542 നമ്പര്‍ ടിക്കറ്റിനു ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടന്നത്. ഓണം ബമ്പര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും വലിയ ബമ്പറാണ് പൂജാ ബമ്പര്‍.

ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾക്ക് വധശിക്ഷ: ട്രംപിന്റെ പ്രസ്താവനക്കെതിരെ വിവാദം; പ്രതിഷേധം

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി:നിയമവിരുദ്ധമായ ഉത്തരവുകൾ നിരസിക്കാൻ സൈനിക, ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിച്ച ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾക്ക് വധശിക്ഷ നൽകണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ സോഷ്യൽ മീഡിയ പ്രസ്താവന വൻ വിവാദമാകുന്നു. ട്രംപിന്റെ കടുത്ത പിന്തുണക്കാരുൾപ്പെടെ ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നു. ആറ് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ “രാജ്യദ്രോഹപരമായ” പെരുമാറ്റം നടത്തിയെന്നും, അത് വധശിക്ഷയ്ക്ക് അർഹമാണെന്നും ട്രംപ് നടത്തിയ ആരോപണമാണ് വിവാദമായത് . ഭരണഘടനാ വിരുദ്ധമായ നിർദ്ദേശങ്ങൾ അനുസരിക്കരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന വീഡിയോയാണ് നിയമനിർമ്മാതാക്കൾ പുറത്തുവിട്ടത്. …

ആദൂർ , മല്ലാവരത്തെ മുത്തക്ക അന്തരിച്ചു

കാസർകോട്: ആദൂർ , മല്ലാവരത്തെ നാരായണ മണിയാണിയുടെ ഭാര്യ മുത്തക്ക (85) അന്തരിച്ചു. മക്കൾ : ശങ്കരി, അച്യുത, പുഷ്പാവതി, രാജീവി, ശാരദ, ഭാസ്ക്കര, ശ്രീധര , പ്രകാശ, ശശി കല. മരുമക്കൾ: രാജേശ്വരി , കുഞ്ഞിക്കണ്ണൻ , ഗോപാലകൃഷ്ണൻ , വാസു, നാരായണ, ശ്രുതി, ബേബി, ഗിരിഷ് .

കോഴി മുട്ടയ്ക്ക് തീവില: ഓംലറ്റ് – മുട്ട ബിരിയാണി പ്രേമികളുടെ കീശ കീറും; മുട്ടയുടെ റീട്ടെയിൽ വില 7. 40 രൂപ

കാസർകോട്: കോഴിമുട്ട വില സർവ്വ കാല റെക്കോർഡിലേയ്ക്ക് . 7.40 പൈസയാണ് ശനിയാഴ്ചത്തെ ചില്ലറ വ്യാപാര വില. വിലകയറ്റ പ്രവണത തുടർന്നാൽ മുട്ട വില എട്ടു രൂപ കടക്കുമെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്.മത്സ്യബന്ധന ബോട്ടുകൾക്കുള്ള ട്രോളിംഗ് കാലത്താണ് പൊതുവെ മുട്ട വില ഏറ്റവും ഉയരാറ്. ഇപ്പോൾ മാർക്കറ്റിൽ മീനുകൾ യഥേഷ്ടം എത്തുന്നുണ്ടെങ്കിലും മുട്ട വില ഓരോ ദിവസവും വർധിച്ചു കൊണ്ടിരിക്കുന്ന പ്രവണതായാണ് അനുഭവപ്പെടുന്നതെന്നു വ്യാപാരികൾ പറയുന്നു.മംഗ്ളൂരു മാർക്കറ്റിൽ മുട്ടയുടെ റീട്ടെയിൽ വിലഎട്ടു രൂപ വരെ എത്തി. മൊത്തവ്യാപാരികൾ …

മധൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമം; 50 പേര്‍ക്കെതിരെ പൊലീസ് കേസ്, സംഭവം സര്‍ക്കാരിന്റെ ശുചിത്വ മിഷന്‍ പരിപാടിക്കിടയില്‍

കാസര്‍കോട്: മധൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന കേരള സര്‍ക്കാരിന്റെ ശുചിത്വ മിഷന്‍ പരിപാടിക്കിടയില്‍ വര്‍ഗീയ കലാപത്തിനു ശ്രമിച്ചുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന അന്‍പതു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തു. എസ്‌ഐ നിജില്‍രാജിന്റെ പരാതി പ്രകാരമാണ് കേസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.ജില്ലാ ശുചിത്വ മിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി സഹകരിച്ചു നടത്തിയ ഹരിത സന്ദേശ യാത്ര ഉളിയത്തടുക്കയിലുള്ള മധൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കാന്‍ …

പഴയ ചൂരിയില്‍ മുന്‍ പ്രവാസി കാര്‍ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മുന്‍ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ കേളുഗുഡ്ഡ റോഡ് പഴയ ചൂരിയിലെ എന്‍. നസീര്‍ അഹമ്മദി(59)നെ വീട്ടിനു സമീപത്തെ കാര്‍ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാര്‍ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറോണ കാലത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഓട്ടോ ഓടിച്ചു വരികയായിരുന്നു. അസുഖം കാരണം ഒന്നരവര്‍ഷമായി ജോലിക്ക് പോയിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ബേക്കല്‍, മലാംകുന്ന് സ്വദേശിയാണ് …

നീര്‍ച്ചാലിലെ വ്യാപാരി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍ താഴെ ബസാറിലെ ലക്ഷ്മി സ്‌റ്റോര്‍സ് ഉടമ ബി അരുണ്‍കുമാര്‍ (47) കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ച രാത്രി ബുരുടടുക്കയിലെ വീട്ടില്‍ കുഴഞ്ഞു വീണ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ഐത്തപ്പ നായിക്-സവിത ദമ്പതികളുടെ മകനാണ്. ഭാര്യ: രാജേശ്വരി. മക്കള്‍: അമൃത്, അശ്വിനി. സഹോദരങ്ങള്‍: ജഗദീഷ്, ദാമോദര.

പുത്തിഗെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ പ്രധാനമത്സരം കോണ്‍ഗ്രസ് Vsകോണ്‍ഗ്രസ്; ബിജെപിക്കും സിപിഎമ്മിനും കൗതുകം

കുമ്പള: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞതോടെ തിരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ പുത്തിഗെ ഡിവിഷനില്‍ പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെല്ലാം രംഗത്തുണ്ടെങ്കിലും പ്രധാന മത്സരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലായിരിക്കുമെന്നു വ്യക്തമായി.കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി യൂത്ത് നേതാവ് ജുനൈദ് മത്സരിക്കുന്ന ഈ ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും കര്‍ഷക സംഘടനാ നേതാവുമായ ഷുക്കൂര്‍ കണാജെയും പത്രിക സമര്‍പ്പിച്ചു മത്സരരംഗത്തു നിലയുറപ്പിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി നേതൃത്വം നിഷ്പക്ഷ നിലപാടെടുത്തില്ലെന്നതാണ് ഷുക്കൂറിനെ പ്രകോപിപ്പിച്ചതെന്നറിയുന്നു.കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാന തലത്തില്‍ നടന്നിരുന്ന …

കാണാതായ യുവാവ് ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വൊര്‍ക്കാടി, ബട്ടിയടുക്കയിലെ ബി. ഗണേശ (35)യെ അയല്‍പ്പക്കത്തെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ കിടക്കയില്‍ കണ്ടില്ല. ജോലിക്കു പോയതായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നതെന്നു പറയുന്നു. പിറ്റേന്നു രാവിലെ ആയിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ അയല്‍വാസിയായ മുഹമ്മദ് എന്നയാളുടെ പുരയിടത്തിലെ ആള്‍മറയില്ലാത്ത കിണറിനു സമീപത്ത് ചെരുപ്പു കണ്ടെത്തിയത്. സംശയം തോന്നി കിണറില്‍ …