അമേരിക്കയില്‍ പകര്‍ച്ചപ്പനി: ആശുപത്രികളില്‍ തിരക്കേറുന്നു, കുട്ടികളില്‍ രോഗബാധ കൂടുതല്‍

പി പി ചെറിയാന്‍

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ അതിവേഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഹൂസ്റ്റണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആശുപത്രികളില്‍ പനിയുമായി എത്തുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ടെക്‌സസ് ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിലവില്‍ പനി ബാധ അതിരൂക്ഷമാണ്.
5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളിലെ ആശുപത്രി സന്ദര്‍ശനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25% വര്‍ധിച്ചു.അവധിക്കാലം കഴിഞ്ഞ് കുട്ടികള്‍ വീണ്ടും സ്‌കൂളുകളിലേക്ക് എത്തുന്നതോടെ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കേസുകള്‍ ഇനിയും ഉയര്‍ന്നേക്കാം.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍:
ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക.
പനി മാറാന്‍ സമയമെടുക്കുമെന്നതിനാല്‍ വിശ്രമം അത്യാവശ്യമാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് നടത്തി ഉറപ്പുവരുത്തുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page