അരൂര്‍ തുറവൂര്‍ മേല്‍പ്പാതയില്‍ ശബ്ദ മലിനീകരണം നിയന്ത്രിക്കാന്‍ ‘നോയിസ് ബാരിയര്‍’; സംസ്ഥാനത്ത് ഈ സംവിധാനം ആദ്യം

ആലപ്പുഴ: അരൂര്‍ തുറവൂര്‍ മേല്‍പ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി ബ്രിഡ്ജ് നോയിസ് ബാരിയര്‍ സ്ഥാപിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പാലങ്ങളിലും ഹൈവേകളിലും ശബ്ദ തടസ്സങ്ങള്‍ കുറയ്ക്കാന്‍ നോയിസ് ബാരിയര്‍ ഉപയോഗിക്കാറുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി നോയിസ് ബാരിയര്‍ സ്ഥാപിക്കും. നോയിസ് ബാരിയര്‍ ഉപയോഗിക്കുന്നത് വഴി വാഹനത്തിന്റെ ഹോണ്‍, എന്‍ജിന്‍ ശബ്ദം എന്നിവ കുറയ്ക്കാനും, സമീപത്തെ വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയെ ശബ്ദ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കാനും, വാഹനങ്ങള്‍ അമിത …

മീഞ്ച പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം: ലീഗ് ഓഫീസില്‍ കയ്യാങ്കളി; വനിതാ മെമ്പറെ തള്ളിമാറ്റിയതായി പരാതി

മഞ്ചേശ്വരം: മീഞ്ച പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം വെള്ളിയാഴ്ച രാവിലെ മീഞ്ച പഞ്ചായത്ത് ലീഗ് ഓഫീസില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. ലീഗ് ഓഫീസിലുണ്ടായിരുന്ന ഒരു വനിതാ മെമ്പറെയും അക്രമിച്ചതായി ആക്ഷേപമുണ്ട്.ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കു ലീഗ് മെമ്പര്‍മാരായ സലീമിന്റെയും കെ. സിദ്ദിഖിന്റെയും പേരുകള്‍ മുന്നോട്ടുവന്നതിനെ തുടര്‍ന്ന് മണ്ഡലം കമ്മിറ്റി പഞ്ചായത്തു കമ്മിറ്റിയോടു ചര്‍ച്ച പോലും ചെയ്യാതെ അതിലൊരു പേരു നിര്‍ദ്ദേശിക്കുകയായിരുന്നെന്നു പറയുന്നു. പഞ്ചായത്തില്‍ അത് സംബന്ധിച്ചു ചേരിതിരിവു പ്രകടമായതോടെ ജില്ലാ കമ്മിറ്റി പ്രശ്‌നത്തിലിടപെടുകയും സലിമിനെ തല്‍സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കുകയുമായിരുന്നു. …

മയക്കുമരുന്ന് കേസിലെ വാറന്റ് പ്രതി മഞ്ചേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: മയക്കുമരുന്ന് കേസിലെ വാറന്റ് പ്രതി അറസ്റ്റില്‍. ഉപ്പള, സോങ്കാലിലെ മുഹമ്മദ് ഫാറൂഖ് എന്ന ചീല ഫാറൂഖി(25)നെയാണ് മഞ്ചേശ്വരം എസ്‌ഐമാരായ ശബരികൃഷ്ണ, വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ വന്ദനയും ഉണ്ടായിരുന്നു.മയക്കുമരുന്ന് കേസ് കൂടാതെ ഫാറൂഖിനെതിരെ വധശ്രമക്കേസും അടിപിടിക്കേസും ഉള്ളതായി പൊലീസ് പറഞ്ഞു. ഫാറൂഖിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

ചെറുവത്തൂരില്‍ കൊതുകുകളില്‍ മന്തുരോഗാണുക്കളെ കണ്ടെത്തി; ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം

ചെറുവത്തൂര്‍: ചെറുവത്തൂരിലെ കൊതുകുകള്‍ മന്തുരോഗം പടര്‍ത്തുന്നവയാണെന്നു ജില്ലാ വെറ്റര്‍ യൂണിറ്റും ചെറുവത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തി.ചെറുവത്തൂരില്‍ തമ്പടിച്ചിട്ടുള്ള ഏഴു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അടുത്തിടെ മന്തു രോഗം കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ രക്തസാമ്പിള്‍ പരിശോധനയിലാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്റിനടുത്ത് ഇത്തരം തൊഴിലാളികള്‍ താമസിക്കുന്ന മൂന്നു ക്വാര്‍ട്ടേഴ്‌സുകളില്‍ കൊതുകുകളില്‍ നിന്നു മന്തു രോഗാണുക്കളെ കണ്ടെത്തിയത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍ കരുതലെടുക്കണമെന്ന് സ്ഥലവാസികളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ചെറുവത്തൂര്‍ അടിപ്പാത: നിരാഹാര സമരം 30 ദിവസം പിന്നിട്ടു, നാട്ടുകാര്‍ പ്രതിഷേധത്തില്‍

ചെറുവത്തൂര്‍: ചെറുവത്തൂര്‍ ടൗണില്‍ നിന്നു റെയില്‍വെ സ്റ്റേഷന്‍ റോഡിലേക്കു പോകുന്നതിനു സൗകര്യപ്രദമായ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു കര്‍മ്മസമിതി നടത്തുന്ന നിരാഹാര സമരം 30 ദിവസം പിന്നിട്ടു. ചെറുവത്തൂര്‍ ടൗണില്‍ നിന്നു റെയില്‍വെ സ്റ്റേഷനിലേക്കു പോകുന്ന വഴിയില്‍ ദേശീയ പാത മുറിച്ചു കടക്കുന്നതിനു അധികൃതര്‍ ഉണ്ടാക്കിയ ഗുഹ പോലുള്ള അടിപ്പാതയിലൂടെ ഇരു ചക്ര വാഹനങ്ങള്‍ക്കു മാത്രമേ കടന്നുപോകാന്‍ കഴിയു. ഇതിനെതിരെയാണ് കര്‍മ്മസമിതി പ്രക്ഷോഭമാരംഭിച്ചത്. ഒരു മാസത്തോളം കുത്തിയിരിപ്പു സമരം നടത്തിയ ശേഷമാണ് പ്രതിഷേധം നിരാഹാര സമരത്തിലേക്കു മാറ്റിയത്. സമരം ഇപ്പോള്‍ …

കിടക്കയില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ രണ്ടാനമ്മ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. പരാതിയില്‍ ബീഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ സംഭവം കുട്ടി പഠിച്ചിരുന്ന അങ്കണവാടി അധ്യാപികയാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു.

അയ്യപ്പ ഭക്തന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരി ഉള്‍പ്പെടെ 4 പേര്‍ മരിച്ചു

ബെംഗളൂരു: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനം ലോറിയിലിടിച്ച് നാലുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏഴ് വയസ്സുകാരിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ കൊപ്പളയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമെന്നാണറിയുന്നത്. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അമ്പലത്തറയില്‍ വന്‍ കുഴല്‍പ്പണ വേട്ട; സ്‌കൂട്ടറില്‍ കടത്തിയ 11.50 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: അമ്പലത്തറ പൊലീസും ബേക്കല്‍ ഡിവൈ എസ് പിയുടെ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ 11.50 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റില്‍. അമ്പലത്തറ, കല്ലാന്തോളിലെ അബ്ബാസി (40)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പാറപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അബ്ബാസ് പിടിയിലായത്. കെട്ടുകളാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഇടക്കാലത്ത് നിര്‍ജീവമായിരുന്ന കുഴല്‍പ്പണ ഇടപാട് കാസര്‍കോട് ജില്ലയില്‍ വീണ്ടും സജീവമായതായി പൊലീസിനു സൂചന …

ലൈംഗിക അപവാദം: സി പി എം നേതാവ് സുധാകരനെ പാര്‍ട്ടി സസ്പെന്റ് ചെയ്തു

കാസര്‍കോട്: സി പി എം നേതാവ് കാട്ടുകുക്കെയിലെ സുധാകരനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്തു.ലൈംഗിക അപവാദവുമായി ബന്ധപ്പെട്ടാണ് നടപടി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു സുധാകരന്‍ ഉള്‍പ്പെട്ട സി പി എം കുമ്പള ഏരിയ കമ്മിറ്റിയിലെ മൂന്ന് നേതാക്കന്മാരെ ചുമതലപ്പെടുത്തി.കുമ്പള ഇച്ചിലങ്കോട് എല്‍ പി സ്‌കൂള്‍ അധ്യാപകനാണ് സുധാകരന്‍. എന്മകജെ പഞ്ചായത്ത് മെമ്പറുമാണ്. നേരത്തെ സി പി എം കുമ്പള ഏരിയ സെക്രട്ടറിയായിരുന്നു.1995 മുതല്‍ ജില്ലയിലെ ഒരു സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നും ഇപ്പോള്‍ പീഡനത്തിനു പുറമെ ഭര്‍ത്താവും മക്കളും അടങ്ങിയ …

നങ്കൂരമിട്ട ബോട്ടില്‍ ഇരുന്ന് ഫോണ്‍ നോക്കുന്നതിനിടയില്‍ അപകടം; മത്സ്യതൊഴിലാളിയെ കടലില്‍ കാണാതായി

കാസര്‍കോട്: നങ്കൂരമിട്ട ബോട്ടില്‍ മൊബൈല്‍ ഫോണ്‍ നോക്കുന്നതിനിടയില്‍ മത്സ്യതൊഴിലാളിയെ കാണാതായതായി പരാതി. ഉത്തര കര്‍ണ്ണാടക, അങ്കോല, ബവിക്കേരിയിലെ നാഗപ്പ ഗൗഡയുടെ മകന്‍ സന്തോഷ് നാഗപ്പ ഗൗഡ (39)യെ ആണ് കാണാതായത്. സംഭവത്തില്‍ ബോട്ടുടമയുടെ ഭര്‍ത്താവായ എം ചന്ദ്രയുടെ പരാതിയില്‍ തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ജനുവരി അഞ്ചിനു രാവിലെ കണ്ണൂര്‍, അഴീക്കല്‍ ഹാര്‍ബറില്‍ നിന്നാണ് സാഗര്‍ നിധി-2 എന്ന ബോട്ടില്‍ നാഗപ്പ ഗൗഡയും സംഘവും മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. ബുധനാഴ്ച രാത്രി ഏഴിമല നേവല്‍ അക്കാദമിക്കു …

ഉളിയത്തടുക്കയില്‍ യുവാവിന് കുത്തേറ്റു; കുമ്പള സ്വദേശികളായ 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഉളിയത്തടുക്ക, നാഷണല്‍ നഗറില്‍ യുവാവിനു കുത്തേറ്റു. നാഷണല്‍ നഗറിലെ സബാന മന്‍സിലില്‍ മുഹമ്മദ് സലാല്‍ അക്തറി(21)നാണ് കുത്തേറ്റത്. കുമ്പള, നായ്ക്കാപ്പ് സ്വദേശികളായ അമാന്‍, അനാന്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നാഷണല്‍ നഗറില്‍ വച്ച് തടഞ്ഞു നിര്‍ത്തിയ ശേഷം അമാന്‍ പരാതിക്കാരന്റെ ദേഹമാസകലം കുത്തുകയും അനാന്‍ അടിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കഴുത്തിനു കുത്താനുള്ള ശ്രമത്തിനിടയില്‍ ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും കഞ്ചാവ് ചോദിച്ചപ്പോള്‍ …

നിയമസഭ തെരഞ്ഞെടുപ്പ്; മധുസൂദന്‍ മിസ്ത്രി അടക്കമുള്ള ദേശീയ നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകളിലാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി സംസ്ഥാനത്തെത്തുന്നു. മിസ്ത്രിക്ക് പിന്നാലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി കെ ജെ ജോര്‍ജ് എന്നിവരും കേരളത്തിലെത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് മാനദണ്ഡമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് …

കേരളത്തില്‍ പുതുതായി 5 ജില്ലകള്‍ കൂടിയാകാം; ചര്‍ച്ചകള്‍ക്ക് ക്ഷണിച്ച് വി.ടി ബല്‍റാം

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ഈ ആശയം പങ്കുവച്ചത്. ഒരു കേരളീയന്‍ എന്ന നിലയില്‍ ഇത് എന്റെ വ്യക്തിപരമായ നിരീക്ഷണമാണെന്നും പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ലെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പുണ്ടെന്നാണ് ബല്‍റാം പറയുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാമെന്നും എറണാകുളം, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ …

സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ റെയില്‍വേ പുതുതായി സ്റ്റോപ് അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്ക് റെയില്‍വേ വിവിധ സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ് അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. ധനുവച്ചപുരം മുതല്‍ വടകര, കണ്ണൂര്‍ വരെയുള്ള ഭാഗങ്ങളിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചത്. പൊതു ജനങ്ങളുടെ സൗകര്യാര്‍ത്ഥം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡിസംബറില്‍ റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി. പുതിയ സ്റ്റോപ്പുകള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള യാത്രക്കാര്‍ക്ക് ഏറെ …

ബോര്‍ഡര്‍ കടന്നാല്‍ പ്രശ്‌നമില്ലേ? യാഷ് ചിത്രം ടോക്‌സിക്കിന്റെ ടീസറിനെതിരെ വ്യാപക വിമര്‍ശനവും ട്രോളുകളും

കൊച്ചി: ഗീതുമോഹന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ടോക്‌സിക്കിന്റെ ടീസറിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനവും ട്രോളുകളും. കെജിഎഫ് എന്ന മെഗാ ബ്ലോക് ബസ്റ്റര്‍ ചിത്രത്തിനുശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്‌സിക്. തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ക്കൊപ്പം മലയാളികള്‍ക്കിടയിലും ടോക്‌സിക് ചര്‍ച്ചയായിരുന്നു. അടുത്തിടെ സിനിമയിലെ അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടുള്ള അപ്‌ഡേറ്റുകളും പ്രേക്ഷക പ്രീതി നേടിയിരുന്നു. യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറക്കാര്‍ താരത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറക്കിയത്. റായ എന്നാണ് യാഷിന്റെ കഥാപാത്രത്തിന്റെ പേര്. ആക്ഷനും മാസിനും ഒപ്പം ‘അശ്ലീലത’യും കൂട്ടിച്ചേര്‍ത്താണ് ടീസര്‍ …

ഇന്ത്യന്‍ ടീമിന് തിരിച്ചടി: വയറിന് പരിക്കേറ്റ തിലക് വര്‍മ്മയ്ക്ക് ശസ്ത്രക്രിയ; ന്യൂസിലന്‍ഡ് ടി20 പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: അടിവയറിന് പരിക്കേറ്റ ഇന്ത്യന്‍ താരം തിലക് വര്‍മ്മ ശസ്ത്രക്രിയയ്ക്ക് വിധേയനായി. 2026 ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ക്കിടെയാണ് താരത്തിന്റെ പരിക്ക്. ഇത് ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ശസ്ത്രക്രിയക്ക് ശേഷം താരം സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. എങ്കിലും മൂന്ന്- നാല് ആഴ്ചത്തെ വിശ്രമം ആവശ്യമാണ്. രാജ്‌കോട്ടില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിന് വേണ്ടി കളിക്കുന്നതിനിടെയാണ് 23 കാരനായ ഇടംകൈയ്യന്‍ ബാറ്റ്‌സ് മാന് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടത്. ഗോകുല്‍ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗിലാണ് …

ഭിന്നശേഷിക്കാരനെ പീഡിപ്പിച്ചു; തണല്‍ സ്‌നേഹവീട് കെയര്‍ടേക്കര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ഭിന്നശേഷിക്കാരനായ 19 കാരനെ ലൈംഗിക പീഡനത്തിനു ഇരയാക്കിയതായി പരാതി. സംഭവത്തില്‍ എടക്കാട്, കുറുവതണല്‍ സ്‌നേഹവീട് കെയര്‍ടേക്കര്‍ ഗഫൂറിനെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. 2025 ഡിസംബര്‍ 29ന് രാത്രി ഒന്‍പത് മണിയോടെ തണല്‍ സ്‌നേഹവീട്ടിലാണ് കേസിനാസ്പദമായ സംഭവം. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ധന്യമാക്കിയതില്‍ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും പങ്ക് സ്തുത്യര്‍ഹം; പിടിഎ

കുമ്പള : ഇശല്‍ ഗ്രാമത്തിലേക്ക് ഇദംപ്രഥമമായി വിരുന്നെത്തിയ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം വന്‍ വിജയമായി മാറ്റിയതില്‍ നാടിന്റെ ഒരുമക്കും, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധ സംഘടനകളുടെയും അധ്യാപകരുടെയും കഠിനമായ പ്രയത്‌നത്തിനും സ്തുത്യര്‍ഹമാ പങ്കാണുള്ളതെന്നു പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം പറഞ്ഞു. മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകസമിതി യോഗവും റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ വിജയത്തിന്റെ അവലോകന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് മുഹമ്മദ് ഹുബ്ലി, സി എം മുഹമ്മദ് കുഞ്ഞി …