‘തര്‍ക്കം നിലയ്ക്കാ; മറയൊക്കെ വേറെ!’
കുറ്റം ആര് ചെയ്താലും കുറ്റം തന്നെ. അത് ചെയ്ത വ്യക്തി ശിക്ഷ അര്‍ഹിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗുരുലഘുത്വം നോക്കി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഇതൊരു മുന്‍കരുതല്‍. ശിക്ഷയെ ഭയന്നിട്ടാണ് തെറ്റ് ചെയ്യാതിരിക്കുന്നത്. പണ്ട് കാലത്ത് ശിക്ഷ നടപ്പാക്കിയിരുന്നത് പൊതു സ്ഥലത്ത് വെച്ച് പരസ്യമായിട്ടായിരുന്നു. അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് ഉറക്കെ വിളിച്ചു പറയും. ഇന്ത്യയില്‍ മാത്രമല്ല, എല്ലായിടത്തും ഇതായിരുന്നു നീതി നിര്‍വഹണ രീതി.തെറ്റു ചെയ്തയാളുടെ പദവിയല്ല, കുറ്റകൃത്യത്തിന്റെ ഗുരുലഘുത്വമാണ് ശിക്ഷ വിധിക്കുമ്പോള്‍ പരിഗണിക്കേണ്ടത്. ‘വമ്പര്‍ക്ക് …