പുത്തിഗെ, ബാഡൂരില്‍ പരക്കെ കവര്‍ച്ച; അക്ഷയസെന്ററും ഹോട്ടലും മൂന്ന് കടകളും കുത്തിത്തുറന്ന നിലയില്‍

കാസര്‍കോട്: പുത്തിഗെ, ബാഡൂരില്‍ പരക്കെ കവര്‍ച്ച. അക്ഷയസെന്ററിന്റെയും ഹോട്ടലിന്റെയും മൂന്നൂ കടകളുടെയും പൂട്ട് പൊളിച്ച് അകത്തു കടന്ന കവര്‍ച്ചക്കാര്‍ ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചു. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ബാലകൃഷ്ണ ഷെട്ടിയുടെ ‘അമ്മ’ ഹോട്ടല്‍, സുരേഷ് ബാഡൂരിന്റെ ശിവദുര്‍ഗ്ഗാ സ്‌റ്റോര്‍, രാജേഷ് ഷെട്ടിയുടെ ദുര്‍ഗ്ഗാ ലക്ഷ്മി സ്‌റ്റോര്‍, ഇബ്രാഹിമിന്റെ അക്ഷയ സെന്റര്‍, കൊറഗപ്പയുടെ ബി.കെ ടൈലേര്‍സ് ഷോപ്പ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. എല്ലാ കടകളുടെയും ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page