കര്‍ണാടകയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ 3400 കോടി രൂപ

മംഗളൂരു: കര്‍ണാടകയിലുടനീളമുള്ള ബാങ്ക് അക്കൗണ്ടുകളില്‍ ദശാബ്ദത്തിലേറെയായി ഏകദേശം 3400 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നുണ്ടെന്ന് ബുധനാഴ്ച ജില്ലാ ബാങ്കിംഗ് ഉപദേശക സമിതി അവലോകന യോഗം വെളിപ്പെടുത്തി.അവകാശികളെ കണ്ടെത്താന്‍ കേന്ദ്ര ബാങ്ക് സംസ്ഥാന വ്യാപകമായി കാമ്പയിന്‍ ആരംഭിച്ചതായി ബംഗളൂരു റീജിയണല്‍ ഓഫീസിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസി. ജനറല്‍ മാനേജര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.മൂന്ന് മാസം മുമ്പ് ആരംഭിച്ച പ്രത്യേക ഡ്രൈവ് ഈ മാസം 31 വരെ തുടരും. സമയപരിധി കഴിഞ്ഞാലും നിക്ഷേപകര്‍ക്ക് ബാങ്കുകളെ സമീപിക്കാം.ക്ലെയിം ചെയ്യാത്ത …

കന്നുകാലി മോഷണം:എട്ടംഗ സംഘം അറസ്റ്റില്‍

മംഗളൂരു: ബാജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കെഞ്ചാരു, കരംബരു, ഭത്രകെരെ പ്രദേശങ്ങളില്‍ നിന്ന് കന്നുകാലി മോഷണ സംഘത്തില്‍പ്പെട്ടവരെന്നു കരുതുന്ന എട്ട് പേരെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. കന്നുകാലി മോഷണം, നിയമവിരുദ്ധമായ ഇറച്ചി വില്‍പ്പന, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്.ആദയപാടി സൈറ്റ് നിവാസിയായ മന്‍സൂര്‍ ആദയപാടി (42), തൊക്കോട്ടു-പെര്‍മന്നൂര്‍ ഗ്രാമത്തിലെ മുഹമ്മദ് അശ്വദ് (25), ഉള്ളാള്‍ താലൂക്കിലെ കൊട്ടെകേപുര നിവാസി റില്‍വാന്‍ അഹമ്മദ് എന്ന റില്ലു (26), ജോക്കാട്ടെ തോകുരുവിലെ ഹസനബ്ബ (40), …

പൊട്ടിവീണ വൈദ്യുതി ലൈന്‍ വില്ലനായി; മധ്യവയസ്‌ക്കന്‍ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന് ദാരുണാന്ത്യം. പാലക്കാട്, തൃത്താല, കപ്പൂരിലെ ചാത്തന്‍ പൊന്നത്ത് പറമ്പില്‍ ചന്ദ്രനാ(50)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മീന്‍ പിടിക്കാന്‍ പോയതായിരുന്നു ചന്ദ്രന്‍. ഇതിനിടയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച ആള്‍ മരിച്ചു

പാലക്കാട്: വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച ആള്‍ മരിച്ചു. ഒറ്റപ്പാലം, വെങ്ങശേരി, താനിക്കോട്ടില്‍ രാധാകൃഷ്ണന്‍ (59) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് സംഭവം. കിടപ്പുമുറിയില്‍ ശീതളപാനീയത്തിന്റെ കുപ്പിയില്‍ സൂക്ഷിച്ച ആസിഡ് ആണ് വെള്ളമെന്ന് കരുതി കുടിച്ചത്.വായപൊള്ളിയതോടെയാണ് അബദ്ധം മനസ്സിലായതെന്നു ബന്ധുക്കള്‍ പറഞ്ഞു.ഇലക്ട്രിക് സാധനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് രാധാകൃഷ്ണന്‍. ഈ ആവശ്യത്തിനാണ് ആസിഡ് സൂക്ഷിച്ചിരുന്നത്.ഭാര്യ: ദേവയാനി. മക്കള്‍: അമൃതാനന്ദന്, ആതിര.

മംഗളൂരില്‍ പുതിയ മൂന്ന് നഗര പഞ്ചായത്ത് ഭരണം ബിജെപിക്ക്

മംഗളൂരു: ടൗൺ പഞ്ചായത്തുകളായി ഉയർത്തിയ കിന്നിഗോളി, ബാജ്‌പെ, മാൻകി തെരഞ്ഞെടുപ്പുകളിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി . ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.മുൽകി താലൂക്കിലെ കിന്നിഗോളി ടൗൺ പഞ്ചായത്തിൽ 18 വാർഡുകളിൽ 10 എണ്ണം ബിജെപിയും എട്ട് വാർഡുകൾ കോൺഗ്രസും നേടി. നാല് വർഷം മുമ്പ് കിന്നിഗോളി ടൗൺ പഞ്ചായത്ത് അപ്‌ഗ്രേഡ് ചെയ്തതിനുശേഷം അവിടെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.ഫലപ്രഖ്യാപനത്തിന് പിന്നാലെ കിന്നിഗോളിയിലുടനീളം ബിജെപി പ്രവർത്തകർ വിജയം ആഘോഷിച്ചു.മംഗളൂരു താലൂക്കിൽ ബാജ്‌പെ ടൗൺ പഞ്ചായത്തിലേക്കുള്ള ആദ്യ …

ചെളിയില്‍ മൂടി ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം ധോണിയും ധില്ലനും; സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട ചിത്രം ആഘോഷമാക്കി ആരാധകര്‍

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം ചെളിയില്‍ മൂടി നില്‍ക്കുന്ന ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടേയും ഗായകന്‍ എപി ധില്ലണിന്റേയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നടനും നിര്‍മ്മാതാവുമായ അതുല്‍ അഗ്‌നിഹോത്രിയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്. സല്‍മാന്റെ 60-ാം ജന്മദിനത്തിന് മുന്നോടിയായി പോസ്റ്റ് ചെയ്ത ചിത്രം സാഹസികമായ പശ്ചാത്തലത്തില്‍ താരങ്ങളെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടി. എന്നാല്‍ ഇത് അല്‍പം പഴയ ചിത്രമാണ്. എപ്പോഴത്തേതാണെന്ന് വ്യക്തമല്ലെങ്കിലും ‘ത്രോബാക്ക്’ എന്ന് വ്യക്തമാക്കിയാണ് സല്‍മാന്‍ ഖാന്റെ ഭാര്യാസഹോദരന്‍ കൂടിയായ അതുല്‍ ചിത്രം …

ഹൊസങ്കടിയിലെ ഓട്ടോഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഹൊസങ്കടി ടൗണിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ജബ്ബാര്‍ (45) ഹൃദയാഘാതം മൂലം മരിച്ചു. മിയാപ്പദവ്, കുളബയല്‍ പാലടി സ്വദേശിയാണ്. ബുധനാഴ്ച രാത്രി ഓട്ടം കഴിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. രാത്രി ഒരു മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ അബ്ദുല്‍ ജബ്ബാറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിമത്ത് സൗറ. മക്കള്‍: ഇമ്രാന്‍, സാലി, ഫാത്തിമ, റസാഖ്.

മലയോര മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി റെയില്‍വേ

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി റെയില്‍വേ. നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ചു. ഒരു എസി ത്രീ ടയര്‍ കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 14 ല്‍ നിന്ന് 16 ആയി ഉയരും. യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം നിലമ്പൂര്‍ – മൈസൂരു റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണ് റെയില്‍വേ അംഗീകരിച്ചത്. പുതുക്കിയ കോച്ചുകളുമായി …

കേരളത്തിന്റെ അല്‍ഹിന്ദ് എയര്‍ ആകാശത്തേക്ക്; അംഗീകാരം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പുതിയ വിമാനക്കമ്പനിയായ അല്‍ഹിന്ദ് എയറിന് കേന്ദ്ര വ്യോമയാന മന്ത്രാലയം എന്‍ഒസി നല്‍കി. അല്‍ഹിന്ദിന് പുറമേ ‘ഫ്‌ളൈ എക്‌സ്പ്രസ്’ എന്ന പുതിയ കമ്പനിക്കും ഈ ആഴ്ച എന്‍ഒസി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ.റാം മോഹന്‍ നായിഡു അറിയിച്ചു. ഈ വിമാന കമ്പനികള്‍ താമസിയാതെ സര്‍വീസ് ആരംഭിച്ചേക്കുമെന്ന് കരുതുന്നു. വ്യോമ ഗതാഗത പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ വിശാലമായ നീക്കത്തിന്റെ ഭാഗമാണ് പുതിയ കമ്പനികളുടെ അംഗീകാരം. മുന്‍പ് എന്‍ഒസി ലഭിച്ച ഉത്തര്‍പ്രദേശ് കേന്ദ്രമായ ‘ശംഖ് എയര്‍’ അടുത്ത …

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് അധ്യാപകനെ രണ്ടംഗസംഘം വെടിവച്ചു കൊന്നു

ന്യൂഡല്‍ഹി: യു പി യിലെ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി കാമ്പസില്‍ ഒരു സ്‌കൂള്‍ അധ്യാപകനെ രണ്ടംഗസംഘം വെടിവച്ചു കൊന്നു.എ ബി കെ ഹൈസ്‌കൂള്‍ കമ്പ്യൂട്ടര്‍ അധ്യാപകനായ ഡാനിഷ് റാവുവിനെയാണ് അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. വെടിയേറ്റു നിലത്തുവീണ ഡാനിഷ് റാവുവിനെ ഉടന്‍ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.മറ്റു രണ്ട് അധ്യാപകര്‍ക്കൊപ്പം ബുധനാഴ്ച രാത്രി നടക്കാനിറങ്ങിയതായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി ലൈബ്രറിക്കടുത്തെത്തിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം കൈത്തോക്കു ചൂണ്ടി തടഞ്ഞു നിര്‍ത്തി. നിനക്കെന്നെ ഇതുവരെ മനസ്സിലായിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അറിയാന്‍ …

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടും; ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിന്

കാസര്‍കോട്: ഉദുമ ഗ്രാമപഞ്ചായത്ത് സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാന്‍ യു ഡി എഫ് ലൈസന്‍ കമ്മിറ്റി തീരുമാനിച്ചു. ആദ്യ ഊഴം കോണ്‍ഗ്രസിനാണ്. ഇതുപ്രകാരം കരിപ്പൊടി വാര്‍ഡില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസിലെ ചന്ദ്രന്‍ നാലാംവാതുക്കലാകും പ്രസിഡണ്ട്. പാക്യാര വാര്‍ഡില്‍ നിന്നു വിജയിച്ച ഫൗസിയ അബ്ദുല്ലകുഞ്ഞിയായിരിക്കും വൈസ് പ്രസിഡണ്ട്. യു ഡി എഫിനു 12ഉം എല്‍ ഡി എഫിനു 11 സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസിനും ലീഗിനും ആറുവീതം സീറ്റുകളാണ് ലഭിച്ചത്. ശനിയാഴ്ചയാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.

മകന്റെ പിറന്നാള്‍; നടുറോഡില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച വ്യവസായിക്കെതിരെ പൊലീസ് കേസ്

മുംബൈ: മകന്റെ പിറന്നാള്‍ നടുറോഡില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് സൂറത്തിലെ തിരക്കേറിയ ഒരു റോഡില്‍ നടന്ന ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മറ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തിയുള്ള ആഘോഷത്തിനെതിരെ വ്യാപക വിമര്‍ശങ്ങളാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്. 58കാരനായ ദീപക് ഇസാര്‍ദറും കൂട്ടുകാരും ചേര്‍ന്നാണ് മകന്റെ 19ാം പിറന്നാള്‍ നടുറോഡില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. താന്‍ ഒരു സെലിബ്രിറ്റിയാണെന്നും അഞ്ച് മിനിറ്റ് വാഹനം തടഞ്ഞുനിര്‍ത്തിയാല്‍ എന്ത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ദീപക് ചോദിക്കുന്നു. മണിക്കൂറുകളോളം …

പുളുവിഞ്ചി അംഗന്‍വാടി ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു

കുറ്റിക്കോല്‍:ജീവനം ജൈവവൈവിധ്യ സമിതി പുളുവിഞ്ചി അംഗന്‍വാടിയില്‍ തെങ്ങിന്‍ തൈ നട്ടു.കെ. സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. സി ബാലകൃഷ്ണന്‍ തെങ്ങില്‍ തൈ നട്ടു. എ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തമ്പാന്‍ നായര്‍, ശ്രീധരന്‍, എന്‍ അശോക് കുമാര്‍, ലീല പി.കെ പ്രസംഗിച്ചു. എ. നീലാംബരന്‍, എം രാജേന്ദ്രന്‍, പി പ്രേമലത ,ഇ രാധാകൃഷ്ണന്‍ നായര്‍, വനജ കുമാരി നേതൃത്വം നല്‍കി. അഗന്‍വാടി കുട്ടികളോടൊപ്പം കേക്ക് മുറിച്ച് ക്രിസ്തുമസ് നവവത്സരം ആഘോഷിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; ക്രിക്കറ്റ് താരം യാഷ് ദയാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ക്രിക്കറ്റ് താരം യാഷ് ദയാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജയ്പൂരിലെ പ്രത്യേക പോക്സോ കോടതി തള്ളിക്കളഞ്ഞു. താരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറില്‍ ഉള്ളതെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്നും കോടതി വിലയിരുത്തി. ഇരയുടെ മൊഴി, ലഭ്യമായ തെളിവുകള്‍, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന് മുമ്പ് പ്രതിക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും പ്രത്യേക പോക്സോ കോടതി ഉത്തരവില്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍വച്ചു മാത്രമാണു പെണ്‍കുട്ടിയെ കണ്ടതെന്നും സ്വകാര്യമായ കൂടിക്കാഴ്ചകള്‍ …

മര്‍ച്ചന്റ്‌ നേവിയില്‍ ജോലി ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം; നെക്രാജെ സ്വദേശിയുടെ 18 ലക്ഷം രൂപ വിഴുങ്ങിയ യുവാവിനെതിരെ കേസ്

കാസര്‍കോട്: മര്‍ച്ചന്റ്‌ നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. നെക്രാജെ, പുണ്ടൂര്‍, ശ്രീകൃഷ്ണ നിലയത്തിലെ കെ പി കീര്‍ത്തന്‍ രാജി (25)ന്റെ പരാതിയില്‍ എസ് ആദര്‍ശ് (28) എന്നയാള്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.2023 സെപ്തംബര്‍ 26ന് അരലക്ഷം രൂപയാണ് ആദ്യം അയച്ചത്. നവംബര്‍ ഏഴിനു 40,000 രൂപയും ഡിസംബര്‍ 21ന് 1,72,500 രൂപയും പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുത്തു. ഏറ്റവും ഒടുവില്‍ പ്രതിയുടെ നിര്‍ദ്ദേശപ്രകാരം പൂജയാദവ് …

യാത്രക്കാര്‍ക്ക് ആസ്വദിച്ച് കഴിക്കാം; തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്, മംഗളൂരു ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഇനി സ്വാദിഷ്ടമായ ഭക്ഷണം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ യാത്രക്കാര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം നല്‍കാന്‍ റെയില്‍വേ നടപടി ആരംഭിച്ചു. ഇതിനുവേണ്ടി തിരുവനന്തപുരത്തു നിന്നും കാസര്‍കോട്, മംഗളൂരു ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനുവില്‍ മാറ്റങ്ങള്‍ വരുത്തി. കാസിനോ എയര്‍ കേറ്ററേഴ്‌സ് ആന്‍ഡ് ഫ്ളൈറ്റ് സര്‍വീസസ് ആണ് ഈ ട്രെയിനുകളില്‍ കാറ്ററിംഗ് നടത്തുന്നത്. മലയാളികളുടെ തനത് രുചികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഭക്ഷണ മെനുവില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ഇത് നടപ്പിലാക്കാന്‍ ഐ.ആര്‍.സി.ടി.സിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സി.എ.എഫ്.എസ്.സി.ഇ.ഒ വി.ബി …

സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് 28ന് കാസര്‍കോട്ട് സ്വീകരണം

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക – സമ്മേളനത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നടത്തുന്ന ശതാബ്ദി സന്ദേശ യാത്രക്ക് 28ന് തളങ്കര മാലിക് ദീനാറില്‍ സ്വീകരണം നല്‍കും.നൂറ്റാണ്ട് കാലത്തെ നിസ്തുല സേവനങ്ങളിലൂടെ കേരളത്തിലെ മത-ധാര്‍മിക- വിദ്യാഭ്യാസ രംഗങ്ങളില്‍ സവിശേഷ മുദ്ര പതിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദിയാഘോഷം 26 ഫെബ്രുവരി 4 മുതല്‍ 8 വരെകുണിയയില്‍ നടക്കും. ഇതിന്റെ ഭാഗമായി കന്യാകുമാരിയില്‍ നിന്നു ആരംഭിച്ച ശതാബ്ദി …

‘സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്; ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും ആക്രമിച്ചു’

കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവില്‍ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി എംസി റോഡില്‍ നാട്ടകം ഗവ. കോളജിന് സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ …