കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം: സീനിയർ അഭിഭാഷകനെ താത്ക്കാലികമായി പുറത്താക്കി ബാർ അസോസിയേഷൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ താത്ക്കാലികമായി പുറത്താക്കി.ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിച്ച സംഭവത്തിലാണ് നടപടി.ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഇരുവരും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശ്യാമിലിയെ ബെയ്ലിൻ മർദിച്ചത്. അടിയേറ്റു താഴെ വീണ തന്നെ അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചതായി ശ്യാമിലി ആരോപിക്കുന്നു.തങ്ങൾ ഇരയ്ക്കൊപ്പമാണെന്നും നീതി ലഭിക്കാനായി ഒപ്പം നിൽക്കുമെന്നും ബാർ …

കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മോപ്പ് സറ്റിക് കൊണ്ട് മുഖത്തടിച്ചു; ഗുരുതര പരുക്ക്

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയ്ക്കു സീനിയർ അഭിഭാഷകന്റെ ക്രൂര മർദനം. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസ് മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിക്കുകയായിരുന്നു. പരുക്കേറ്റ അഭിഭാഷകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.3 വർഷമായി ശ്യാമിലി ബെയ്ലിന്റെ ജൂനിയറായി പ്രവർത്തിക്കുന്നുണ്ട്. കാരണം പറയാതെ ജൂനിയർ അഭിഭാഷകരെ ജോലിയിൽ നിന്നു പുറത്താക്കുന്നത് ബെയ്ലിന്റെ പതിവാണ്. ശ്യാമിലി ജോലിക്കു കയറിയതിനു ശേഷം എട്ടോളം പേരെ പുറത്താക്കി. ഇത്തരത്തിൽ ഇന്നലെ ഫോണിൽ വിളിച്ചു …

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍): രണ്ടാം വാര്‍ഷികം മെയ് 18ന്; ഹേമ മാലിനിയും ഗൗരംഗ ദാസും പങ്കെടുക്കും

-പി പി ചെറിയാന്‍ നേപ്പര്‍വില്ലെ(ഇല്ലിനോയ്): നേപ്പര്‍വില്ലിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍) നേപ്പര്‍വില്ലെയുടെ രണ്ടാം വാര്‍ഷികം 18ന് നടക്കും. നടിയും പാര്‍ലമെന്റേറിയനുമായ ഹേമ മാലിനിയും ഇസ്‌കോണ്‍ നേതാവ് ഗൗരംഗ ദാസും പങ്കെടുക്കും. ക്ഷേത്രത്തിന്റെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ആഘോഷം. അടുത്ത ഘട്ടത്തിനായുള്ള പദ്ധതികളില്‍ പൂന്തോട്ടവും ജലധാരയും ഉള്ള മുന്‍വശ കവാടം, വെജിറ്റേറിയന്‍ കഫേ, ക്ലാസ് മുറികള്‍, ഒരു യോഗ, ധ്യാന സ്ഥലം, ഒരു ഗിഫ്റ്റ് ഷോപ്പ് എന്നിവ ഉള്‍പ്പെടുന്നു.ദീര്‍ഘകാല ഇസ്‌കോണ്‍ പിന്തുണക്കാരിയും …

182 യാത്രക്കാരുമായി ഹ്യൂസ്റ്റണില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

-പി പി ചെറിയാന്‍പെന്‍സാക്കോള, ഫ്ലോറിഡ: 182 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് ചെയ്തു. ഹ്യൂസ്റ്റണില്‍ നിന്ന് ഒര്‍ലാന്‍ഡോയിലേക്ക് പറന്നുയര്‍ന്ന സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനമായ, എയര്‍ബസ് A320 ആണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.ഓട്ടോപൈലറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടതുണ്ടെന്നും പൈലറ്റ് യാത്രക്കാരെ അറിയിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒര്‍ലാന്‍ഡോ എന്ന ലക്ഷ്യസ്ഥാനത്തിന് പകരം, പെന്‍സക്കോള അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം നിര്‍ബന്ധിതമായി ലാന്റ് ചെയ്തു.

മലയാളി യുവതിദുബായില്‍ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ

ദുബായ് : തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26)ദുബായില്‍ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നു. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ കറാമയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാന്‍ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് CEO യുമായ സലാം പാപ്പിനിശേരി, …

ട്രെയിനിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; അസം സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിലെ ബെഡ് റോൾ സ്റ്റാഫായ അസം സ്വദേശി അക്ഷയജ്യോതി ഗൊഗോയാണ് അറസ്റ്റിലായത്. കന്യാകുമാരി-ദിബ്രുഗർ കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം. ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയപ്പോൾ ഇയാൾ യാത്രക്കാരിയായ യുവതിയോടു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കോട്ടയം റെയിൽവേ പൊലീസെത്തി പ്രതിയെ പിടികൂടി.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് റെയിൽവേയും അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് റെയിൽവേ …

വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്നു 17 ലക്ഷം തട്ടി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കൊച്ചി: വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്നു 17 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി വെങ്കിടേഷിനെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.ഓൺലൈനായി ഹോട്ടലുകൾക്കു റേറ്റിങ് നൽകി പണം സമ്പാദിക്കാമെന്ന് പറഞ്ഞാണ് സംഘം കൊച്ചി എടത്തല സ്വദേശിയായ വീട്ടമ്മയെ സമീപിക്കുന്നത്. തുടർന്ന് വീട്ടമ്മ ഒരു സൈറ്റിൽ റജിസ്റ്റർ ചെയ്തു. ആദ്യ ഘട്ടത്തിൽ പ്രതിഫലമായി പണം …

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ മോഷണം: ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ 8 ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്. ഇന്നലെ ചോദ്യം ചെയ്ത ജീവനക്കാരോടു ഇന്നു വീണ്ടും ഹാജരാകാൻ പൊലീസ് നിർദേശിച്ചു. സ്ട്രോങ് റൂമിൽ നിന്നു കാണാതായ 13 പവൻ സ്വർണം ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ നിന്നു കണ്ടെത്തിയിരുന്നു.2 ദിവസം മുൻപാണ് ശ്രീകോവിലിന്റെ വാതിൽ പൂശാനെടുത്ത സ്വർണ തകിട് കാണാതായത്. പിന്നാലെ ക്ഷേത്ര അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ മണൽപരപ്പിൽ ഒരടിയോളം താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് …

കാസർകോട് പുലിക്കുന്നിലെ മടപ്പുര അശോകൻ അന്തരിച്ചു

കാസർകോട്: പുലിക്കുന്നിലെ മടപ്പുര അശോകൻ (60 )അന്തരിച്ചു. പരേതനായ ജനാർദ്ദനൻ മടപ്പുരയുടെ മകനാണ്. ഭഗവതിസേവ സേവാസംഘം സജീവ പ്രവർത്തകനായിരുന്നു. മന്നിപ്പാടിയിലെ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പള്ളം പൊതു ശ്മശാനത്തിൽ നടക്കും.ഭാര്യ: ശുഭ , മക്കൾ : അനുഷ, ധനുഷ. മരുമകൻ: ഗിരീഷ് അമ്പലത്തറ . സഹോദരങ്ങൾ: വിജയൻ, ഗിരീഷ്,ഹരീഷ്, പരേതനായ ഭാസ്ക്കരൻ .

പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാക്കിസ്താൻ; 10 ഇടങ്ങളിൽ പാക് ഡ്രോണുകളെത്തി. തകർത്ത് ഇന്ത്യ

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്താൻ. ഇന്ത്യ-പാക് അതിർത്തിയിലെ 10 ഇടങ്ങളിലാണ് ഡ്രോണുകളെത്തിയത്. ജമ്മുകശ്മീരിലെ സാംബയിലും പഞ്ചാബിലെ അമൃത്സറിലും പാക് ഡ്രോണുകളെത്തി. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധസംവിധാനങ്ങൾ തകർത്തു.ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെയാണ് അതിർത്തിയിൽ പാക് ഡ്രോണുകളെത്തിയത്. പ്രസംഗത്തിൽ പാക്കിസ്താനും ഭീകരതയ്ക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.അതിനിടെ ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മേയ് 17ന് …

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്കു സമർപ്പിക്കുന്നു; ഭീകരതയുടെ സർവകലാശാലകൾ ഭസ്മമാക്കി, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിലൂടെ നേടിയ വിജയം രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂരിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പോർമുഖത്ത് അസാമാന്യ ധൈര്യവും പ്രകടനവും കാഴ്ച്ചവച്ച സേനകളെ മോദി അഭിനന്ദിച്ചു.പഹൽഗാം ഭീകരാക്രമണം സമാനതകളില്ലാത്ത ക്രൂരതയാണ്. ഭാര്യമാർക്കും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് 26 പേർ മരിച്ചു വീണത്. മതത്തിന്റെ പേരിലാണ് ആക്രമണം നടത്തിയത്.ഓപ്പറേഷൻ സിന്ദൂരിലൂടെ നീതി നടപ്പിലായിരിക്കുന്നു. ഭീകരർ സ്വപ്നത്തിൽ പോലും ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. ബവൽപൂരിലും …

പാക് കുതന്ത്രത്തിനെതിരെ ജാഗ്രത വേണം: ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്താൻ മാൽവെയറുമായി പാക് ഹാക്കർമാർ

ചണ്ഡീഗഡ്: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരുടെ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ചോർത്താൻ പാക് ഹാക്കർമാർ ശ്രമിക്കുന്നതായി പഞ്ചാബ് പൊലീസ് മുന്നറിയിപ്പ് നൽകി. ഡാൻസ് ഓഫ് ദ ഹില്ലരിയെന്ന അപകടകാരിയായ മാൽവെയർ വാട്സാപ്, ഫെയ്സ്ബുക്ക്, ഇമെയിൽ എന്നിവയിലൂടെ ഇന്ത്യക്കാരിലേക്കു എത്തിക്കാനാണ് ശ്രമിക്കുന്നത്. ഹാക്കമാർ അയയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വ്യക്തി, ബാങ്ക് വിവരങ്ങൾ ഇവർക്കു ലഭിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ് വേഡുകൾ എന്നിവ ചോർത്താനും ഉപകരണങ്ങളെ നിയന്ത്രിക്കാനും ഡാൻസ് ഓഫ് ദ ഹില്ലരിയെന്ന മാൽവെയറിനാകും. അതിനാൽ അജ്ഞാതർ അയക്കുന്ന …

അഭിനവ് വേദന ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായി

കാസർകോട്: ബദിയഡുക്ക, പൈക്ക, ചെമ്പട വളപ്പിലെ അഭിനവ് (9) വേദന ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായി . കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മൂന്നു വർഷമായി മംഗ്ളൂരു, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗണേശൻ – പ്രിയ ദമ്പതികളുടെ മകനാണ്. അഭിനവിനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നതിന് നിരവധി പേർ ഉദാരമായി സഹായിച്ചിരുന്നു. പക്ഷെ അതിനു കഴിയാതെ പോയ വിഷമത്തിൽ കണ്ണീരൊഴുക്കുകയാണ് കുടുംബവും നാട്ടുകാരും .ഏക സഹോദരി അനു.

ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധൻ ഡോ.ഹരിദാസ് അന്തരിച്ചു

കാസർകോട്:നീലേശ്വരം ,ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധൻ ഡോ.ഹരിദാസ് വേർക്കോട്ട് അന്തരിച്ചു.കോഴിക്കോട് മകളുടെ വീട്ടിൽ വെച്ച് തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞാണ് മരണം. കാസർകോട് ജില്ലയിൽ പാമ്പുകടിയേറ്റാൽ മതിയായ ചികിത്സയ്ക്ക് സൗകര്യം ഇല്ലാതിരുന്ന കാലത്ത് ഏക ആശ്രയം ഡോ. ഹരിദാസിന്റെ ചിറപ്പുറത്തെ ക്ലിനിക്ക് ആയിരുന്നുപാമ്പ് കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട 25000 പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മറുമരു ന്നായിരുന്നു നീലേശ്വരത്തിന് ഡോ. ഹരിദാസ് വെർകോട്ട്. ആളുകൾക്ക് അദ്ദേഹം ഒരു നാട്ടുവൈദ്യൻ എന്നോ ആയുർവേദ ഡോക്ടർ എന്നോ തോന്നും.എന്നാൽ അദ്ദേഹം എം.ബി.ബി.എസ് …

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കണ്ണൂർ: ഹൃദയാഘാതത്തെ തുടർന്ന് പൊലീസുകാരൻ മരിച്ചു. ചോമ്പാല പൊലീസ് സ്റ്റേഷനിലെ സന്തോഷ് (41) ആണ് മരിച്ചത്.ചോമ്പാല പൊലീസ് സ്റ്റേഷനിൽ നിന്നുഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിക്കും.

വെടിനിർത്തൽ ലംഘിക്കില്ലെന്ന് പാക്കിസ്താൻ: ഇന്ത്യ-പാക് ഡിജിഎംഒ മാർ ചർച്ച നടത്തി, പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ) ചർച്ച നടത്തി. ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഖായ്, പാക് ഡിജിഎംഒ മേജർ ജനറൽ ഖാസിഫ് അബ്ദുല്ല എന്നിവരാണ് ഹോട്ട്ലൈൻ വഴി ചർച്ച നടത്തിയത്. വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്ന് പാക് സൈന്യം ഉറപ്പു നൽകിയെന്നാണ് വിവരം. കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു നിന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.ശനിയാഴ്ച അഞ്ചിനാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിനു ധാരണയായത്. പിന്നീട് ധാരണ …

ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചു; തൃശൂർ പൂരത്തിൽ പ്രശ്നമുണ്ടാക്കാൻ ശ്രമം നടന്നു, ഗുരുതര ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. പൂരത്തിനിടെ ആനകളുടെ കണ്ണിലേക്കു ലേസർ അടിച്ചെന്നും ഇതേ തുടർന്ന് ആനകൾ ഓടിയെന്നും ദേവസ്വം ഭാരവാഹികൾ ആരോപിച്ചു. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ലേസർ അടിച്ചതിൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിൽ എതിരു നിൽക്കുന്ന ചില സംഘടനകൾക്കു പങ്കുണ്ടോയെന്നു സംശയമുണ്ട്. ലേസർ ഉപയോഗിക്കുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ഇവ സഹിതം പൊലീസിനു പരാതി നൽകും. അടുത്ത വർഷം മുതൽ പൂരപ്പറമ്പിൽ ലേസറിനു നിരോധനം ഏർപ്പെടുത്തണമെന്നും ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു.

10 വയസ്സുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്കേസിലാക്കി; അമ്മയും കാമുകനും അറസ്റ്റിൽ

ഗുവാഹട്ടി: 10 വയസ്സുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്കേസിലാക്കിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ മൃൺബോയ് ബാർമാനാണ് മരിച്ചത്. അമ്മ ദീപാലി രാജ്ബോങ്ക്ഷി, കാമുകൻ ജിതുമോണി ഹാലോയ് എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് മകൻ വീട്ടിൽ മടങ്ങിയെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ദീപാലി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം വനം വകുപ്പ് ഓഫിസിനു സമീപം സ്യൂട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ബാഗും സമീപ സ്ഥലത്തുണ്ടായിരുന്നു.എന്നാൽ പൊലീസ് നടത്തിയ …