182 യാത്രക്കാരുമായി ഹ്യൂസ്റ്റണില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

-പി പി ചെറിയാന്‍
പെന്‍സാക്കോള, ഫ്ലോറിഡ: 182 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് ചെയ്തു. ഹ്യൂസ്റ്റണില്‍ നിന്ന് ഒര്‍ലാന്‍ഡോയിലേക്ക് പറന്നുയര്‍ന്ന സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനമായ, എയര്‍ബസ് A320 ആണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
ഓട്ടോപൈലറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടതുണ്ടെന്നും പൈലറ്റ് യാത്രക്കാരെ അറിയിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒര്‍ലാന്‍ഡോ എന്ന ലക്ഷ്യസ്ഥാനത്തിന് പകരം, പെന്‍സക്കോള അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം നിര്‍ബന്ധിതമായി ലാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page