മഴ: തുടർച്ചയായ വൈദ്യുതി തടസ്സത്തിനെതിരെ പ്രകോപിതരായ ജനങ്ങൾ ഉപ്പള വൈദ്യുതി സെക്ഷൻ ഓഫീസ് വളഞ്ഞു
മഞ്ചേശ്വരം : നാലു ദിവസമായി തുടർച്ചയായി വൈദ്യുതി വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് ഉപ്പളയിൽ നാട്ടുകാർ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ് വളഞ്ഞു. സ്ഥിരമായി വൈദ്യുതി ഇല്ലാത്തതിനാൽ വെളിച്ചവും കുടിവെള്ളവും പോലുമില്ലാതെ മഴക്കാലത്ത് ജനങ്ങൾ നട്ടം തിരിയുകയാണെന്ന് ഉപ്പള വൈദ്യുതി സെക്ഷനിൽ തടിച്ചുകൂടിയ സ്ത്രീ പുരുഷന്മാർ അടക്കമുള്ള ആൾക്കൂട്ടം മുറവിളിച്ചു. നാലുദിവസമായി അനുഭവപ്പെടുന്ന മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകരുന്നതിനാലാണ് വൈദ്യുതി പുനസ്ഥാപിക്കാൻ കാലതാമസം ഉണ്ടാവുന്നതെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി തകരാറിനെക്കുറിച്ചും ലൈൻ പൊട്ടി …