കാറഡുക്ക അഗ്രി. വെല്‍ഫയര്‍ സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്: പള്ളിക്കര, പൈവളിഗെ, ഏത്തടുക്ക, നെക്രാജെ സ്വദേശികളായ 4 പേര്‍ കൂടി അറസ്റ്റില്‍
കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ 4.76 കോടി രൂപ തട്ടിപ്പു നടത്തിയ കേസില്‍ നാലു പേരെ കൂടി അറസ്റ്റു ചെയ്തു. പള്ളിക്കരയിലെ അബൂബക്കര്‍ (61), പൈവളിഗെ ബായാറിലെ അബ്ദുല്‍ അസീസ് (55), ഏത്തടുക്കയിലെ ആരിഫ് (43), നെക്രാജെ മൗവ്വാറിലെ ഷംസുദ്ദീന്‍ (41) എന്നിവരെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണിത്. തട്ടിപ്പുസംഘത്തെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പു നടത്താന്‍ പറ്റിയ സ്ഥാപനങ്ങള്‍ കാണിച്ചു കൊടുക്കുകയും ഓരോ സ്ഥലത്തും തട്ടിപ്പ് എങ്ങനെ നടത്താമെന്ന് ആസൂത്രണം …