സുഹൃത്തിന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി അരക്കോടി രൂപ തട്ടി; മുഖ്യപ്രതിയായ ചട്ടഞ്ചാല്‍, ബന്താട് സ്വദേശി അറസ്റ്റില്‍
കൊച്ചി: സുഹൃത്തിന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട്, ചട്ടഞ്ചാല്‍, ബന്താട് ഹൗസില്‍ അബ്ദുല്‍ റഹ്‌മാ(42)നെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് സ്വദേശിയായ പരാതിക്കാരന്റെ സുഹൃത്താണ് അറസ്റ്റിലായ അബ്ദുല്‍ റഹ്‌മാനെന്നു പൊലീസ് പറഞ്ഞു. കൂട്ടു പ്രതികളായ കാസര്‍കോട്ടെ ഇര്‍ഫാന്‍, അമ്മി, ആസിഫ് എന്നിവരടക്കം അഞ്ചു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കലൂര്‍-കതൃക്കടവു റോഡില്‍ ഹോട്ടല്‍ നടത്തിപ്പുകാരനാണ് 35 വയസ്സുള്ള പരാതിക്കാരന്‍. കേസിനെ കുറിച്ച് പൊലീസ് …