പള്ളിക്കരയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; 2 പേര്‍ അറസ്റ്റില്‍, നാലു യുവതികളെ താക്കീത് നല്‍കി വിട്ടയച്ചു
കാസര്‍കോട്: ബേക്കല്‍, പള്ളിക്കരയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ടുപേരെ അറസ്റ്റു ചെയ്തു. നാലു യുവതികളെ താക്കീത് ചെയ്ത് വിട്ടയച്ചു. തളിപ്പറമ്പ്, കുറ്റ്യേരി, ചന്തിനകത്ത് കെ വി അബ്ദുല്‍ റഹ്‌മാന്‍ (50), ആലംപാടി, ബാഫഖി നഗറില്‍ താമസക്കാരനും തളങ്കര, ജദീദ് റോഡ് സ്വദേശിയുമായ മുഹമ്മദ് നിഷാദ് (36) എന്നിവരെയാണ് ബേക്കല്‍ എസ് ഐ ടി അഖിലും സംഘവും അറസ്റ്റു ചെയ്തത്. കോഴിക്കോട്ടെ ജംഷീല (40), കൊല്‍ക്കത്തയിലെ രൂപ ഖട്ടൂം (25), ബംഗളൂരുവിലെ സമീറ (27), ബാരയിലെ സമീറ …