തലസ്ഥാനത്ത് യുദ്ധ സമാന ഭീതി; പൊലീസ് ബാരിക്കേഡും ഗേറ്റും മറികടന്നു എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേരള സര്‍വ്വകലാശാല ആസ്ഥാനത്ത്
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലാ കലോത്സവം സംബന്ധിച്ചു എസ് എഫ് ഐ െൈവസ് ചാന്‍സിലര്‍ക്കെതിരെ നടത്തിയ പ്രതിഷേധം തലസ്ഥാനത്തു യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചു.യൂണിവേഴ്‌സിറ്റി കലോത്സവം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത്. മാര്‍ച്ചായി യൂണിവേഴ്‌സിറ്റി പരിസരത്തേയ്ക്ക് എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ഇളക്കിമാറ്റാനും ശ്രമിച്ച വനിതകളുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ പലതവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും ബാരിക്കേഡ് മറികടന്ന് കോമ്പൗണ്ടിനകത്തിറങ്ങാന്‍ നാമമാത്രമായ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡിന്റെ കെട്ടുകള്‍ …