ഇതെന്തു മറിമായം?: വാട്ട്സ് ആപ്പ് സന്ദേശം നോക്കിയ വനിതാ ഡോക്ടറുടെ ലക്ഷങ്ങൾ സ്വാഹ

പയ്യന്നൂര്‍: മൊബൈല്‍ ഫോണില്‍ എത്തിയ വാട്‌സ്ആപ്പ് സന്ദേശം തുറന്നു നോക്കിയ ഉടൻ ഡോക്ടറുടെ ലക്ഷക്കണക്കിന് രൂപ നഷ്ടമായി. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപം ദന്തല്‍ ക്ലിനിക്ക് നടത്തുന്ന കേളോത്തെ ഡോ. സിതാര അനിലിന്റെ പണമാണ് നഷ്ടമായത്.ജൂലായ് 28ന് ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ ഒരു വാട്‌സ്ആപ്പ് സന്ദേശമെത്തിയിരുന്നു. ആര്‍.ടി.ഒ ട്രാഫിക്ക് ചെല്ലാന്‍ 500 എ.പി.കെ എന്നായിരുന്നു സന്ദേശം. ഡോക്ടര്‍ അതില്‍ ക്ലിക്ക് ചെയ്തയുടന്‍ എച്ച്.ഡി.എഫ്.സി ബാങ്കിലെ അവരുടെ അക്കൗണ്ടില്‍ നിന്ന് 5,75,000രൂപ പിന്‍വലിക്കപ്പെട്ടു. കൂടാതെ മറ്റൊരു ഫിക്‌സഡ് ഡെപ്പോസിറ്റിലെ …

പോളണ്ട് വിസ തട്ടിപ്പ്; രണ്ടു ലക്ഷത്തോളം രൂപ തട്ടിയ വിരുതനെതിരെ കേസ്

തളിപ്പറമ്പ് : പോളണ്ട് വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 1.80 ലക്ഷം രൂപ തട്ടിയെടുത്തതിന് കേസ്. വെള്ളോറ കോയിപ്രയിലെ കാഞ്ഞിരത്തിന്‍കുന്നേല്‍ ഹൗസില്‍ കെ.വി.ജോബിന്‍സിന്റെ പരാതിയില്‍ പാലക്കാട് ചിറ്റൂരിലെ കെ.രവീന്ദ്രനെതിരെയാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. ഗ്ലോബല്‍ പാസ് റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ മാനേജറാണ് രവീന്ദ്രന്‍. ഏജന്‍സി വഴി വിസ വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുകയായിരുന്നു. പിന്നീട് വിസയോ പണമോ തിരിച്ചുകിട്ടാതിരുന്നതോടെയാണ് പരാതി നല്‍കിയത്. എസ്.ഐ: കെ.ഖദീജയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ കാപ്പ കേസിലെ പ്രതിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പൊലീസ് പരിശോധനയ്ക്കിടെ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി, പൊതുവാച്ചേരി സ്വദേശി അബ്ദുല്‍ റഹ്‌മാ(30)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് അബ്ദുല്‍ റഹ്‌മാനെ കാണാതായത്. മാക്കൂട്ടം ചുരം വഴിയെത്തിയ ഇന്നോവ കാര്‍ തടഞ്ഞു പരിശോധിക്കുന്നതിനിടയിലാണ് അബ്ദുല്‍ റഹ്‌മാന്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് പുഴയില്‍ ചാടിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തത്തി അന്വേഷണം നടത്തിയെങ്കിലും കനത്ത കുത്തൊഴുക്ക് ഉണ്ടായിരുന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാപ്പ കേസിലെ വാറന്റ് പ്രതിയാണ് അബ്ദുല്‍ റഹ്‌മാന്‍ …

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 19 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 19 വരെ തിരുവന്തപുരത്തു നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നു 14നും 20നും ഇടക്കു പ്രായക്കാരായ 2500ല്‍ പരം പേര്‍ പങ്കെടുക്കും. 14 വയസിനു താഴെ, 16 വയസിനു താഴെ, 18 വയസ്സിനു താഴെ, 20 വയസ്സിനു താഴെ എന്നീ നാലുവിഭാഗങ്ങളിലായാണ് കൗമാര കായിക മാമാങ്കം. ഈ മത്സരത്തില്‍ യോഗ്യത നേടുന്നവര്‍ക്കു ഒക്ടോബര്‍ 10 മുതല്‍ 14 വരെ ഭുവനേശ്വറില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.

തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം: തോണി മറിഞ്ഞു മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. കൊല്ലം പരവൂര്‍തെക്കുംഭാഗം സ്വദേശി അമാനുള്ള (62) ആണ് മരിച്ചത്. തോണിയിലുണ്ടായിരുന്ന മറ്റ് ഏഴു പേര്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു.ശക്തമായ തിരയിലാണ് വള്ളം മറിഞ്ഞതെന്നു പറയുന്നു.

ഹൊസങ്കടി- ആനക്കല്ല് റോഡില്‍ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം പൊട്ടി വീണു; പിക്കപ്പും സ്‌കൂട്ടറും തകര്‍ന്നു

കാസര്‍കോട്: മഞ്ചേശ്വരം, ഹൊസങ്കടി- ആനക്കല്ല് റോഡില്‍ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേയ്ക്ക് മരം പൊട്ടി വീണു. പിക്കപ്പ് വാനിനും സ്‌കൂട്ടറിനും നാശം. ചൊവ്വാഴ്ച രാവിലെ ഹളസിനക്കട്ടെ എന്ന സ്ഥലത്താണ് അപകടം. ഹൊസങ്കടി ഭാഗത്തേയ്ക്ക് വരികയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഭാഗ്യത്തിനു ആളപായം ഉണ്ടായില്ല.ഹൊസങ്കടി ആനക്കല്ല് റോഡില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാര്‍ക്ക് പരാതി ഉണ്ടായിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതാണ് ഇപ്പോഴത്തെ അപകടത്തിനു ഇടയാക്കിയതെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമ്മീഷന്‍ പരിശീലനം

കാഞ്ഞങ്ങാട്: അധ്യാപകര്‍ക്കുള്ള ബാലാവകാശ കമ്മീഷന്‍ സംസ്ഥാന തല പരിശീലനം ആരംഭിച്ചു. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഒന്നാം ഘട്ടം പരിശീലനം ആരംഭിച്ചത്. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ഹാളില്‍ ആരംഭിച്ച പരിശീലനം ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ തിരിച്ചറിയാനും, പരിഹാരം നിര്‍ദ്ദേശിക്കാനും അധ്യാപകരെ പര്യാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. …

സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ ട്രെയിനിനും നീലേശ്വരത്ത് സ്റ്റോപ്പില്ല: യാത്രക്കാര്‍ പ്രതിഷേധത്തില്‍

നീലേശ്വരം: സ്വാതന്ത്ര്യദിന പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തിനും മംഗളൂരുവിനുമിടയില്‍ സര്‍വീസ് നടത്തുമ്പോള്‍ നീലേശ്വരത്ത് സ്റ്റോപ്പില്ല.സ്വാതന്ത്ര്യദിന അവധി ദിവസങ്ങളിലെ തിരക്കൊഴിവാക്കാന്‍ മംഗളൂരു ജംഗ്ഷനും തിരുവനന്തപുരം നോര്‍ത്തിനുമിടയിലാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്.ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജംഗ്ഷന്‍- തിരുവന്തപുരം നോര്‍ത്ത് ദ്വൈവാര സ്‌പെഷ്യല്‍ 14, 16 തീയ്യതികളില്‍ രാത്രി 7.30ന് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് തിരുവനന്തപുരം നോര്‍ത്തിലെത്തും.ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജംഗ്ഷന്‍ സ്‌പെഷ്യല്‍ 16, 17 തീയ്യതികളില്‍ വൈകീട്ട് 5.15ന് …

ദേളി കുന്നുപാറയില്‍ 21 കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ദേളി, കുന്നുപാറയില്‍ 21 കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേളി, കുന്നുപാറയിലെ ദാമോദരന്റെ മകന്‍ ധനുഷ് (21) ആണ് മരിച്ചത്. പന്തല്‍ പണിക്കാരനാണ്.തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റു കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെ ഇറക്കി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.ധനുഷ് മരണപ്പെട്ട വിവരമറിഞ്ഞതിനു …

പെരിയയിലെ ആദ്യകാല പ്രവാസി വി ബാലകൃഷ്ണന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിനു സമീപത്തെ പരേതരായ കാര്യമ്പു -മാണി ദമ്പതികളുടെ മകന്‍ വി ബാലകൃഷ്ണന്‍ (78) ഹൃദയാഘാതം മൂലം മരിച്ചു. പെരിയയിലെ ആദ്യകാല പ്രവാസികളില്‍ ഒരാളാണ്.ഭാര്യ: ബേബി ഗിരിജ. മക്കള്‍: രേവതി (അധ്യാപിക, എടനീര്‍, ഗവ. ഹൈസ്‌കൂള്‍), രേഷ്മ (സ്റ്റാഫ് നഴ്സ് യു കെ). മരുമക്കള്‍: പരേതനായ പ്രവീണ്‍ (മടിക്കൈ), ഗോപകുമാര്‍ (യു.കെ). സഹോദരങ്ങള്‍: പരേതനായ സുകുമാരന്‍, കമലാക്ഷി, മോഹനന്‍, പരേതനായ അമ്പു, ചന്ദ്രന്‍. ബാലകൃഷ്ണന്റെ നിര്യാണത്തില്‍ പ്രമുഖ വ്യക്തികള്‍ അനുശോചിച്ചു.

മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തില്‍ പാട്ടുകൂട്ടം; മാപ്പിളപ്പാട്ടിന്റെ ഇമ്പത്തില്‍ നാട് ഇളകിയാടി

കുമ്പള: മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് ഇശല്‍ ഗ്രാമത്തില്‍ പാട്ടുകൂട്ടം സംഘടിപ്പിച്ചു. തനിമയാര്‍ന്നതും ആസ്വാദക മനസ്സില്‍ തങ്ങി നില്‍ക്കുന്നതുമായ മാപ്പിളപ്പാട്ടുകള്‍ പാടിയാണ് പാട്ടുകൂട്ടം സംഘടിപ്പിച്ചത്. പാട്ടിനു മുമ്പു മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പഴയകാല മാപ്പിളപ്പാട്ടു കലാകാരന്മാരെ പാട്ടുകൂട്ടം സ്മരിച്ചു. ഖാലിദ് മൊഗ്രാല്‍, എം എസ് മുഹമ്മദ് കുഞ്ഞി, ഇസ്മയില്‍ കൊപ്പളം, നൗഷാദ് മലബാര്‍, ടി എ ജലാല്‍, എം പി അബ്ദുള്‍ ഖാദര്‍, എ എം അബ്ദുള്‍ ഖാദര്‍, ബി എ മുഹമ്മദ് കുഞ്ഞി, സമാന്‍, മിദ്‌ലാജ്, താജുദ്ദീന്‍ കടപ്പുറം …

ഒളിച്ചോട്ടം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു; യുവതിയെ കമിതാക്കളും സഹായിയും ആക്രമിച്ചതായി പരാതി; മൂന്നുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു

കാസര്‍കോട്: ഒളിച്ചോട്ടം സംബന്ധിച്ച വിവരം വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചുവെന്നു ആരോപിച്ച് യുവതിയെ ആക്രമിച്ചുവെന്ന പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. പടന്ന, മാര്‍ക്കറ്റ് റോഡില്‍ പടിഞ്ഞാറെ പുരയിലെ എം തസ്ലീമ (36)യാണ് പരാതിക്കാരി. പടന്നയിലെ മുസ്തഫ, ഭാര്യ നുസൈബ, സഹായി മൂസാന്‍ കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ഞായറാഴ്ച രാത്രി 10.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തസ്ലീമയുടെ വീട്ടുമുറ്റത്തേയ്‌ക്കെത്തിയ പ്രതികള്‍ തസ്ലീമയെ തടഞ്ഞു നിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കേസിലെ രണ്ടാം …

ചവിട്ട് വല കടലിലെറിഞ്ഞു: ആദ്യദിനത്തില്‍ മീനുണ്ട്, വിലയില്ല

കാസര്‍കോട്: കടല്‍ക്ഷോഭത്തിന് നേരിയ ശമനമായതോടെ മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലയെറിഞ്ഞു. ആദ്യദിവസം വല നിറച്ചു മീന്‍ ലഭിച്ചുവെങ്കിലും വിലയില്ലാത്തത് തൊഴിലാളികളെ നിരാശരാക്കി.മൊഗ്രാലിലെ പരമ്പരാഗത മത്സ്യബന്ധനരീതിയാണ് ചവിട്ടുവല. ഒരുകാലത്ത് ഇത് മൊഗ്രാലിന്റെ പ്രധാന സാമ്പത്തിക സ്രോതസായിരുന്നു. നൂറുവര്‍ഷത്തെ പഴക്കമുണ്ട്. ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ ഇന്ന് നൂറിന് താഴെ ജോലിക്കാരേയുള്ളു.റംപ്പണി എന്ന് വിശേഷിപ്പിക്കുന്ന ചവിട്ടുവല മത്സ്യബന്ധനത്തില്‍ 6 ഗ്രൂപ്പുകളിലായിട്ടാണ് രണ്ടു പതിറ്റാണ്ട് മുന്‍പ് വരെ ആയിരക്കണക്കിനാളുകള്‍ തൊഴില്‍ ചെയ്തിരുന്നത്. ക്രമേണ തൊഴിലാളികള്‍ ഗള്‍ഫിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെ ഈ …

കാണാതായ മലഞ്ചരക്ക് വ്യാപാരി കടയുടെ മുകളില്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യ അസുഖം മൂലം മരിച്ചതിലുള്ള മനോവിഷമമെന്ന് സംശയം

കാസര്‍കോട്: തിങ്കളാഴ്ച രാത്രി കാണാതായ മലഞ്ചരക്ക് വ്യാപാരിയെ കടയുടെ മകളിലത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍, മങ്കയത്തെ ബെന്നി ജയിംസ് എന്ന ചാക്കോച്ചന്‍ (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒരു മരണവീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ബെന്നി ജയിംസ് വീട്ടില്‍ എത്തിയിരുന്നില്ല. അന്വേഷണം തുടരുന്നതിനിടയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ബെന്നി ജയിംസിന്റെ ഭാര്യ ഡെയ്‌സി 15 ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഇതിലുള്ള മനോവിഷമമാകാം ജീവനൊടുക്കാന്‍ …

സ്വാതന്ത്ര്യ ദിനാഘോഷം: അതിര്‍ത്തികളിലും ട്രെയിനുകളിലും ബസ് സ്റ്റാന്റുകളിലും പൊലീസ് പരിശോധന തുടങ്ങി; തന്ത്രപ്രധാന സ്ഥാപനങ്ങളും അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും നിരീക്ഷണത്തില്‍

കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി പൊലീസ് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധന തിങ്കളാഴ്ച ആരംഭിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ തലേന്ന് വരെ പരിശോധന തുടരും. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്കു പുറമെ ട്രെയിനുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, തന്ത്ര പ്രധാന സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലും പ്രത്യേക പരിശോധനകളും നിരീക്ഷണവും ഏര്‍പ്പെടുത്തും. ലോഡ്ജുകളിലും വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും പൊലീസിന്റെ പരിശോധനയും …

മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേത്ര സ്ഥാനികരുടെ വേതനം നല്‍കണം: മന്ത്രിക്കു നിവേദനം

കാസര്‍കോട്: മലബാറിലെ ക്ഷേത്ര ആചാര സ്ഥാനികരുടെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന 1600 രൂപ പ്രതിമാസ വേതനം ഉടന്‍ നല്‍കണമെന്ന് ജില്ലയിലെ എസ് എന്‍ ഡി പി യൂണിയനുകളുടെ പ്രതിനിധിസംഘം മന്ത്രി വിഎന്‍ വാസവനോട് ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് വരെ ഉള്ള വേതനം നല്‍കുകയും മൂന്നു മാസത്തെ വേതനം ഇപ്പോള്‍ വീണ്ടും കുടിശ്ശികയാവുകയും ചെയ്തിട്ടുണ്ടെന്നു നിവേദനം ചൂണ്ടിക്കാട്ടി. 2017-ന് ശേഷം പുതിയ സ്ഥാനികന്മാരുടെ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല.ആചാര സ്ഥാനികരുടെ വേതനം വര്‍ദ്ധിപ്പിക്കുകയും വേതനം നല്‍കാനുള്ള തുക ബഡ്ജറ്റില്‍ വകയിരുത്തി അതത് …

കാലിച്ചാനടുക്കത്ത് ക്ഷീരോല്‍പ്പാദക സംഘത്തില്‍ കവര്‍ച്ചാശ്രമം; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ക്ഷീരോല്‍പ്പാദക സംഘത്തില്‍ നിന്നു പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. തായന്നൂര്‍, കാലിച്ചാനടുക്കം, അലക്കടിയിലെ ശ്രീജിത്തിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള പണം കൈക്കലാക്കാന്‍ കല്ലുകൊണ്ട് ഓഫീസിന്റെ ജനല്‍ ഗ്ലാസിന്റെ ചില്ല് തകര്‍ത്തുവെന്ന് കാണിച്ച് നല്‍കിയ പരാതി പ്രകാരമാണ് കേസ്.

ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ആചാര സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പെരിയ എസ് എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ആചാര സംഗമം സംഘടിപ്പിച്ചു. ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികാളായി. ക്ഷേത്ര സ്ഥാനികര്‍ക്കുളള ചികിത്സ സഹായവും, ഓണ കോടിയും ചടങ്ങില്‍ വിതരണം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് …