ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ആചാര സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പെരിയ എസ് എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ആചാര സംഗമം സംഘടിപ്പിച്ചു. ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികാളായി. ക്ഷേത്ര സ്ഥാനികര്‍ക്കുളള ചികിത്സ സഹായവും, ഓണ കോടിയും ചടങ്ങില്‍ വിതരണം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒകെ വാസു, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സികെ അരവിന്ദാക്ഷന്‍, മുന്‍ കോട്ടയം ജില്ലാ കളക്ടര്‍ പികെ ജയശ്രീ സംസാരിച്ചു. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി നാരായണന്‍ ചൂരിക്കോട് സ്വാഗതവും ട്രഷറര്‍ ഡോ. കെ വി ശശിധരന്‍ നന്ദിയും പറഞ്ഞു. മേഖല പ്രസിഡന്റുമാര്‍, വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികന്മാര്‍, ഭാരവാഹികള്‍, എസ് എന്‍ ട്രസ്റ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page