വിജയാഘോഷത്തിനിടെ ജയ്‌സ്വാള്‍ നല്‍കിയ കേക്ക് ആസ്വദിച്ച് കഴിച്ച് കോഹ്ലി; ഫിറ്റ് നെസ് മറന്നോ എന്ന് ആരാധകര്‍; തടിവെക്കുമെന്ന് പറഞ്ഞ് കഴിക്കാതെ ഒഴിഞ്ഞുമാറി രോഹിത്
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷമുള്ള ആഘോഷപരിപാടിക്കിടെ ജയ്‌സ്വാള്‍ നല്‍കിയ കേക്ക് ആസ്വദിച്ച് കഴിച്ച് കോഹ്ലി. എന്നാല്‍ തടിവെക്കുമെന്ന് പറഞ്ഞ് കഴിക്കാതെ ഒഴിഞ്ഞുമാറി രോഹിത് ശര്‍മ.ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ടീം ഹോട്ടലില്‍ പരമ്പരയ്ക്ക് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടെ, യശസ്വി ജയ്സ്വാളിനോട് ഹോട്ടല്‍ ജീവനക്കാര്‍ ഒരുക്കിയ കേക്ക് മുറിക്കാന്‍ കോഹ്ലി ആവശ്യപ്പെട്ടപ്പോള്‍ സന്തോഷകരമായ നിമിഷമാണ് അവിടെ അരങ്ങേറിയത്. ആഘോഷങ്ങള്‍ക്കിടയില്‍, കര്‍ശനമായ ഭക്ഷണക്രമം പാലിക്കുന്ന വിരാട് കോഹ്ലി, ഏകദിന അസൈന്‍മെന്റില്‍ ടീമിന്റെ വിജയം ആഘോഷിക്കാനായി …