കോളിക്കര ഹോണ്ടയില്‍ ഓണാഘോഷം നടന്നു

കാസര്‍കോട്: ഇരുചക്രവാഹന ഡീലറായ കോളിക്കര ഹോണ്ടയില്‍ ഓണാഘോഷം നടന്നു. വിവിധ കലാപരിപാടികളോടെ മാനേജ്‌മെന്റ്, സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. മാനേജിങ് ഡയറക്ടര്‍ മൊയ്തീന്‍ കോളിക്കര, സിഇഒ മാഹിന്‍ കോളിക്കര, ഡയറക്ടര്‍മാരായ അബു കോളിക്കര, മുഹമ്മദ് ഫയാസ്, കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ജനാര്‍ദ്ദന ബജാകുടലു, അന്‍വര്‍, സുജിത് സുകുമാര്‍, ഗോപകുമാര്‍, വിമല്‍ കുമാര്‍, യൂസഫ്, അഭിഷേക് എന്നിവര്‍ നേതൃത്വം നല്‍കി.തിരുവാതിര, കലം ഉടയ്ക്കല്‍, കമ്പവലി തുടങ്ങി വിവിധതരം കലാപരിപാടി അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു.

തിരുവോണ രാത്രിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു. കുഴക്കാട് സ്വദേശി ശ്യം സുന്ദറാ(42)ണ് കൊല്ലപ്പെട്ടത്. പ്രതി അയല്‍വാസിയായ ധനേഷി(37)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണ ദിവസം രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം. വെള്ളിയാഴ്ച വൈകിട്ട് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്. പിന്നീട് അര്‍ദ്ധരാത്രിയോടെ ധനേഷ് വീണ്ടുമെത്തി ശ്യാമിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കിടപ്പു മുറിയുടെ വാതിലിന്റെ കുറ്റിയിട്ട ശേഷം കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. പിന്നീട് ധനേഷ് ഒരു പൊതുപ്രവര്‍ത്തകനെ …

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം മധു ലോട്ടറീസില്‍

കാസര്‍കോട്: ഉത്രാടം ദിനത്തില്‍ നടന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കാസര്‍കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്തെ മധു ലോട്ടറിസിലൂടെ വിറ്റടിക്കറ്റിന് ലഭിച്ചു. PY-264876 എന്ന ടിക്കറ്റിനാണ് സമ്മാനം. കഴിഞ്ഞമാസം 16ന് നടന്ന കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ മധു ലോട്ടറി സ്റ്റാളില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനായിരുന്നു ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാംസമ്മാനം 25 കോടി രൂപയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്. ടിക്കറ്റുകള്‍ക്ക്, മധു ലോട്ടറീസ്, കെഎസ്ആര്‍ടിസി …

ട്രമ്പിന്റെ ഭീഷണിക്കെതിരെ മോദിയുടെ സൗമ്യപ്രതികരണം: ജി എസ് ടി പരിഷ്‌ക്കരണം: നികുതി ഇളവുകളും നികുതി വര്‍ധനയും നിര്‍ദ്ദേശിച്ച സാധനങ്ങള്‍

ന്യൂഡല്‍ഹി: ജി എസ് ടി പരിഷ്‌ക്കരണത്തിലൂടെ ആവശ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും ജീവന്‍ രക്ഷാമരുന്നുകളുടെ നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ കുറവു വരുത്തി.അതേസമയം ആഡംബര വസ്തുക്കള്‍ക്കും മദ്യത്തിനും ചൂതാട്ടത്തിനും നികുതി വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക നികുതിയില്‍ നിന്നു നാടിനെയും ജനങ്ങളെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജി എസ് ടി നികുതി പരിഷ്‌ക്കരിച്ചത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക- വ്യവസായിക ഉല്‍പ്പന്നങ്ങളുടെ ചെലവു വര്‍ധിപ്പിക്കാനും കുറഞ്ഞ വിലക്ക് അതു എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ജി എസ് …

ഓണം, നബിദിനാശംസകള്‍ നേര്‍ന്ന് ജില്ലാ പൊലീസ് മേധാവി; പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങള്‍ അതിരുവിടരുത്

കാസര്‍കോട്: ഓണം, നബിദിനാശംസകള്‍ നേര്‍ന്ന് ജില്ലാ പൊലീസ് മേധാവി ബിവി വിജയ്ഭാരത് റഡ്ഡി.നമ്മുടെ നാട്ടില്‍ സമാധാനം, സൗഹൃദം, സമൃദ്ധി നിറഞ്ഞുനില്‍ക്കുന്ന രീതിയില്‍ ആകണം ഈ വര്‍ഷത്തെ ആഘോഷങ്ങള്‍. പൊതുസ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാകാത്തവിധം എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തിരക്കേറിയ റോഡുകളില്‍ ഗതാഗത തടസമുണ്ടാക്കുന്ന റാലികള്‍, ബൈക്ക് റേസിങ്, വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദം ഉണ്ടാക്കല്‍ എന്നിവയും മറ്റു നിയമലംഘനങ്ങളും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.നല്ലൊരു സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും പൊതു ജനങ്ങളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത്, …

കാസര്‍കോട് സ്വദേശിയെ ഹണിട്രാപ്പില്‍പ്പെടുത്തി മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു; ചെറുത്തു നില്‍പ്പിനു ശ്രമിച്ചപ്പോള്‍ കൈകാലുകള്‍ കെട്ടി മര്‍ദ്ദിച്ചു, യുവതി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കാസര്‍കോട് സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുക്കുകയും കൈകാലുകള്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചതായും പരാതി. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു.കുന്ദാപുരം, വാവുഡ, ബഡാക്കരയിലെ അബ്ദുല്‍ സവാദ് എന്ന അച്ചു (28), ഗുല്‍വാഡയിലെ സൈഫുല്ല (38), ഹാംഗ്‌ളൂരുവിലെ മുഹമ്മദ് നാസിര്‍ ഷെരീഫ് (36), കുന്ദാപുരയിലെ അബ്ദുല്‍ സത്താര്‍ (23), അബ്ദുല്‍ അസീസ് (26), ഷിമോഗ, നാഗോഡിയിലെ അസ്മ(43)എന്നിവരെയാണ് കുന്ദാപുരം പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്. രണ്ടു കാറുകളും പൊലീസ് …

പെരിയ, വയറവള്ളിയിലെ എ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, വയറവള്ളി, വടക്കേവീട്ടില്‍ എ ബാലകൃഷ്ണന്‍ നായര്‍ (66) അന്തരിച്ചു. ഭാര്യ: ഇ പത്മിനി. മക്കള്‍: ഹരികൃഷ്ണന്‍(ഗ്രാഫിക് ഡിസൈനര്‍), ഇ ഹരിത. മരുമകള്‍: കെ ഭാവന(മുണ്ടക്കൈ). സഹോദരങ്ങള്‍: എ കുഞ്ഞമ്പു നായര്‍, എ ദാമോദരന്‍ നായര്‍, പരേതരായ എ കുഞ്ഞിരാമന്‍ നായര്‍, എ നാരായണന്‍ നായര്‍.

മികച്ച അധ്യാപിക: ഡോ. റുഖിയ മുഹമ്മദ് കുഞ്ഞിയെ ദേശീയവേദി ആദരിക്കുന്നു

കുമ്പള: മാതൃകാ അധ്യാപികയും ഇംഗ്ലീഷില്‍ സാഹിത്യകാരിയുമായ ഡോ. റുഖിയ മുഹമ്മദ് കുഞ്ഞിയെ ദേശീയവേദി അധ്യാപക ദിനത്തില്‍ ആദരിക്കും. അധ്യാപനവൃത്തിയിലും എഴുത്തിന്റെ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോ.റുഖിയ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. റുഖിയ. ഇംഗ്ലീഷ് കവയത്രിയുമാണ്.

നെല്ലിക്കുന്ന് കസബയിലെ പ്രവാസി കെ ശ്രീധരന്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് കസബയിലെ കെ ശ്രീധരന്‍ (68) അന്തരിച്ചു. പ്രവാസിയായിരുന്നു. പരേതരായ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: കെ സവിത. മക്കള്‍: ശ്രിത കെ, ചരഞ്ജിത്ത്. മരുമകന്‍: പ്രശൂല്‍. സഹോദരങ്ങള്‍: പ്രേമ, ബേബി, രാജന്‍, ദാമു. കടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

കരുണയുടെ സ്പര്‍ശം: ജിസിസി കെഎംസിസി പൈക്ക സോണ്‍ പത്താം വാര്‍ഷിക നിറവില്‍

ദുബൈ: അരക്കോടിയിലധികം രൂപയുടെ കാരുണ്യ പ്രവര്‍ത്തനം നടത്തിയ ജിസിസി കെഎംസിസി പൈക്ക സോണിന്റെ ഓണ്‍ലൈനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ നെല്ലിക്കട്ട ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് ഹംസത്ത് സഹദിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.പ്രസിഡണ്ട് ഇസ്മായില്‍ പൈക്ക(ഐഎസ്ബി)അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു.ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക, ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് …

വീട്ടില്‍ അതിക്രമിച്ചു കയറി 78 കാരിയെ കെട്ടിപ്പിടിച്ചു; മിഞ്ചിപ്പദവ് സ്വദേശിയെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി 78 കാരിയെ കെട്ടിപ്പിടിച്ചതായി പരാതി. വയോധിക ബഹളം വച്ചത് കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുന്നതിനിടയില്‍ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കാറഡുക്ക, മിഞ്ചിപ്പദവിലെ വസന്ത (35)നെ ആണ് ആദൂര്‍ എസ് ഐ വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ വയോധികയാണ് അതിക്രമത്തിനു ഇരയായത്. …

ദേശീയപാതയിലെ താല്‍ക്കാലിക ടോള്‍ ബൂത്ത് നിര്‍മ്മാണം: കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എസ് ഡി പി ഐ ശ്രമം: ബിജെപി

കുമ്പള: ദേശീയപാതയിലെ താല്‍കാലിക ടോള്‍ നിര്‍മ്മാണത്തില്‍ ബിജെപി ഇടപെടുന്നില്ലെന്ന എസ് ഡി പി ഐയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി ആരോപിച്ചു. ദേശീയപാത നിര്‍മ്മാനത്തിന്റെ തുടക്കം മുതല്‍ ബിജെപി ജനങ്ങള്‍ക്കു ആവശ്യമുള്ളിടത്തൊക്കെ മാന്യമായി ഇടപെട്ടിട്ടുണ്ടെന്നു ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നു പ്രസ്താവന പറഞ്ഞു. ജില്ലയിലെ എം പി, എം എല്‍ എമാര്‍ എന്നിവരെക്കാളും കൂടുതല്‍ ബിജെപി ജില്ലാ അധ്യക്ഷന്മാര്‍ ഇടപെട്ടതിന് തെളിവുണ്ട്. അതുപോലെ ടോള്‍ വിഷയത്തില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി …

കാഞ്ഞങ്ങാട്ടെ സംഘര്‍ഷം; പിടികിട്ടാപ്പുള്ളി മംഗ്‌ളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പത്തുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് ഉണ്ടായ സംഘര്‍ഷക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കാഞ്ഞങ്ങാട്, ആറങ്ങാടി, നാലുപുരപ്പാട്ടില്‍ എന്‍ പി അറഫാത്തി (33)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് മംഗ്‌ളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റു ചെയ്തത്.പത്തുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട് ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിയായ അറഫാത്തിനെതിരെ വാറന്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച അറിയിപ്പ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും അയച്ചു കൊടുത്തിരുന്നു. ഗള്‍ഫിലായിരുന്ന അറഫാത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മംഗ്‌ളൂരു വിമാനതാവളത്തില്‍ എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് …

പറക്കളായിയിലെ കൂട്ട ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

കാസര്‍കോട്: അമ്പലത്തറ, പറക്കളായി ഒണ്ടാംപുളിക്കാലിലെ കൂട്ട ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി കോടോം-ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാകേഷിനെയും മരണപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതു പ്രതിഷേധാര്‍ഹമാണ്-യോഗം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പ്രേംരാജ് കാലിക്കടവ്, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ജില്ലാ കമ്മിറ്റിയംഗം കാനത്തില്‍ കണ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡണ്ട് റോയ് ജോസഫ്, സതീശന്‍ എണ്ണപ്പാറ, രവി പൂതങ്ങാനം, ബിനു ആലത്തിങ്കല്‍, …

പെരിയ, വില്ലാരംപതിയെ വര്‍ണാഭമാക്കി വിളവെടുപ്പുത്സവം

കാസര്‍കോട്: പെരിയ, വില്ലാരംപതി പുരുഷസ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി-പച്ചക്കറി കൃഷി വിളവെടുപ്പ് നാടിനു ഉത്സവമായി. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാര്‍ത്യായനി, വാര്‍ഡ് മെമ്പര്‍ ലത രാഘവന്‍, പെരിയ കൃഷി ഭവന്‍ ഓഫീസര്‍ ജയപ്രകാശ്, അസി.ഓഫീസര്‍ മണികണ്ഠന്‍, ആഗ്രോ സര്‍വ്വീസ് ഫെസിലിറ്റേറ്റര്‍ നബീസത്ത് ബീവി, സിപിഎം ഏരിയാ കമ്മിറ്റി അംഗം എന്‍. ബാലകൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി എം. മോഹനന്‍ സംബന്ധിച്ചു. വില്ലാരംപതി ദേവസ്ഥാനത്തിനു സമീപത്തെ സ്ഥലത്താണ് ഇരുപത്തിയൊന്നംഗ പുരുഷസ്വയം …

പതിനേഴുകാരനായ വിദ്യാര്‍ത്ഥിയുമായി നാടുവിട്ടു; 28കാരി പോക്‌സോ പ്രകാരം കൊല്ലൂരില്‍ അറസ്റ്റില്‍

ചേര്‍ത്തല: പതിനേഴുകാരനെയും കൊണ്ട് നാടുവിട്ട 28കാരിയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പള്ളിപ്പുറം സ്വദേശിനിയായ സനൂഷ (28)യാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ കുത്തിയോട് പൊലീസിലും യുവതിയെ കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ ചേര്‍ത്തല പൊലീസിലും പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയതിനു ശേഷം ഇരുവരും ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതിനിടയില്‍ യുവതി വാട്‌സ്ആപ്പില്‍ ബന്ധുവിനു സന്ദേശം അയച്ചു. പ്രസ്തുത സന്ദേശം പിന്‍തുടര്‍ന്ന് പൊലീസ് കൊല്ലൂരില്‍ എത്തിയാണ് ഇരുവരെയും പിടികൂടിയത്. നാട്ടിലെത്തിച്ച് …

ഹൈറിച്ച് കമ്പനിക്കെതിരെ വീണ്ടും പരാതി; ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് രണ്ടു യുവതികളെ കൂടി ചതിച്ചു; തൃക്കരിപ്പൂര്‍ സ്വദേശിനികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍, ചന്തേര പൊലീസ് 2 കേസെടുത്തു

കാസര്‍കോട്: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തൃക്കരിപ്പൂര്‍, തൈക്കിലിലെ പി.കെ ദര്‍ശന, നോര്‍ത്ത് തൃക്കരിപ്പൂരിലെ എം.ടി സീമ എന്നിവര്‍ നല്‍കിയ പരാതികളില്‍ ചന്തേര പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദര്‍ശനയുടെ പരാതി പ്രകാരം തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂരിലെ കൊല്ലാട്ട് ദാസന്‍ പ്രതാപന്‍ (43), ഇയാളുടെ ഭാര്യ ശ്രീന പ്രതാപന്‍ (35), കരിവെള്ളൂര്‍, പെരളം, പുത്തൂറിലെ ഉണ്ണിരാജ് (50), കാഞ്ഞിരപ്പൊയില്‍ മടക്കാനം വീടിലെ വിജിത …

നിസ്‌ക്കരിക്കാന്‍ വൈകി; 14 കാരനെ പള്ളിവരാന്തയില്‍ വച്ച് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു, സംഭവം ഉടുമ്പുന്തലയില്‍

കാസര്‍കോട്: നിസ്‌ക്കരിക്കാന്‍ വൈകിയതിന്റെ വിരോധത്തിലാണെന്നു പറയുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 കാരനെ പള്ളിവരാന്തയില്‍ വച്ച് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതായി പരാതി. സൗത്ത് തൃക്കരിപ്പൂര്‍, ഉടുമ്പുന്തല, മസ്‌ക്കറ്റ് റോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ യൂനുസ് എന്ന ആള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉടുമ്പുന്തല, ഹൈദ്രോസ് ജുമാഅത്ത് പള്ളിയുടെ വരാന്തയില്‍ വച്ചാണ് വിദ്യാര്‍ത്ഥി ക്രൂരമായ മര്‍ദ്ദനത്തിനു ഇരയായത്. നിസ്‌ക്കരിക്കാന്‍ വൈകിയതിലുള്ള വിരോധത്തില്‍ വരാന്തയില്‍ വച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തതായി ചന്തേര പൊലീസ് രജിസ്റ്റര്‍ …