വി കുഞ്ഞികൃഷ്ണന്‍ അടഞ്ഞ അധ്യായം; ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പരസ്യപ്പെടുത്തും: എം.വി ഗോവിന്ദന്‍
കാസര്‍കോട്: പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്‍ അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ല. ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് പാര്‍ട്ടിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. ഫണ്ടിന്റെ കണക്ക് പരസ്യപ്പെടുത്തും-അദ്ദേഹം പറഞ്ഞു.ഞായറാഴ്ച വൈകുന്നേരം കുമ്പളയില്‍ നിന്നും ആരംഭിച്ച ഇടതുമുന്നണിയുടെ വികസന മുന്നേറ്റ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ മൂന്നാം ഇടതു മുന്നണി സര്‍ക്കാരിനുള്ള വഴി തെളിയും. വര്‍ഗീയത …